Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    വേദോപദേശം

    വസ്ത്രധാരണത്തോടുള്ള അഭിനിവേശം ക്രിസ്തു മനസിലാക്കി അതിനെക്കുറിച്ചു മുന്നറിയിപ്പു നലകി, തന്റെ അനുഗാമികൾ അതിനെക്കുറിച്ചു കൂടുതൽ വിചാരപ്പെടേണ്ട എന്നു കല്പിച്ചു. “ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്ത്? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല, നൂല്കുന്നതുമില്ല. എന്നാൽ ശലോമോൻപോലും തന്റെ സർവ്വ മഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല.” അഹങ്കാരവും വസ്ത്രധാരണത്തിലെ അമിതവ്യയവും, പ്രത്യേകിച്ചും സ്ത്രീകൾ നിപതിക്കുന്ന പാപങ്ങളാകയാൽ ഈ കല്പന കൂടുതലും അവർക്കായുള്ളതാണ്. ക്രിസ്തുവിന്റെ സൗന്ദര്യം, സൗമ്യത എന്നിവയോടു താരതമ്യപ്പെടുത്തുമ്പോൾ സ്വർണ്ണം, രത്നം, വിലയേറിയ വസ്ത്രം എന്നിത്യാദികളുടെ വില എന്തു നിസ്സാരമാണ്.സആ 325.4

    താഴെക്കാണുന്ന വേദഭാഗത്തേക്കു എന്റെ ശ്രദ്ധതിരിച്ച ദൂതൻ പറഞ്ഞു: “അവ ദൈവജനത്ത ഉപേദശിപ്പാനാണ്,” 1 തിമൊ, 2:9, 18. “അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കണം. പിന്നിയ തലമുടി, പൊന്ന്, മുത്തു, വിലയേറിയ വസ്ത്രം എന്നിവ കൊണ്ടല്ല ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്കു ഉചിതമാകും വണ്ണം സൽപ്രവൃത്തികളെക്കൊണ്ട് അലങ്കരിക്കേണ്ടത്.സആ 326.1

    1 പത്രൊസ് 3 3-5 “നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമെയുള്ളതല്ല. സൗമ്യതയും സാവാധാതയുമുള്ള മനസ്സു എന്ന അക്ഷയ ഭൂഷണമായ ഹൃദയ ത്തിന്റെ ഗൂഢമനുഷ്യൻ തന്നെ ആയിരിക്കണം. അതു ദൈവസന്നിധിയിൽ വിലയേറിയതാകുന്നു. ഇങ്ങനെയല്ലോ പണ്ടു ദൈവത്തിൽ പ്രത്യാശ വെച്ചിരുന്ന വിശുദ്ധ സ്ത്രീകൾ തങ്ങളെത്തന്നെ അലങ്കരിച്ചിരുന്നത്.”സആ 326.2

    പലരും ഈ കല്പനകൾ വളരെ പഴയതും പരിഗണിക്കപ്പെടേണ്ടതല്ലെന്നുമുള്ള രീതിയിൽ വീക്ഷിക്കുന്നുവെങ്കിലും അവയെ തന്റെ ശിഷ്യന്മാർക്കു കൊടുത്തവൻ നമ്മുടെ ഈ കാലത്തുള്ള വസ്ത്രമോഹത്തിന്റെ ആപത്തു മനസിലാക്കി ഒരു മുന്നറിയിപ്പിന്റെ കുറിപ്പു നമുക്കയച്ചുതന്നിരിക്കുന്നു. അതു നാം സ്വീകരിച്ചു ബുദ്ധിയുള്ളവരായിരിക്കാമോ?സആ 326.3

    ക്രിസ്തുവിനെ യഥാർത്ഥമായി അനുഗമിക്കാൻ ശ്രമിക്കുന്നവർക്കു അവർ ധരിക്കുന്ന വസ്ത്രത്തെക്കുറിച്ചു ശങ്കയുണ്ടായിരിക്കയും, 1 പത്രോസ് 3:3-5 വരെയുള്ള ഭാഗത്തു കർത്താവു വ്യക്തമായി നല്കിയിരിക്കുന്ന കല്പന അനുസരിക്കാൻ ശ്രമിക്കയും ചെയ്യും (CG 415, 416)സആ 326.4

    വസ്ത്രത്തിലുള്ള സ്വയവർജ്ജനം ക്രിസ്തീയ കർത്തവ്യത്തിൽ ഒരു ഭാഗ മാണ്. എല്ലാവിധ ആഭരണാദികളും പ്രദർശിപ്പിക്കുന്നതിൽ നിന്നും ഒഴിഞ്ഞു ലളിതമായി വസ്ത്രം ധരിക്കുന്നതു നമ്മുടെ വിശ്വാസത്തിന്നനുസരണമായിട്ടുള്ളതാണ്. (3 366 )സആ 326.5

    ശബ്ബത്താരാധനയ്ക്കുള്ള കൂടിവരവിൽ എങ്ങനെ ഹാജരാകണമെന്നു പലർക്കും നിർദ്ദേശങ്ങൾ ലഭിക്കേണ്ടിയിരിക്കുന്നു. ആഴ്ചവട്ടം മുഴുവൻ ധരിച്ച വസ്ത്രവുമായി അവർ ദൈവസന്നിധിയിൽ വന്നുകൂടാ, ശബ്ബത്താരാധനയ്ക്ക് പള്ളിയിൽ പോകാനായി പ്രത്യേക വസ്ത്രം ഉണ്ടായിരിക്കേണ്ടതാണ്. ലൗകിക വസ്ത്രധാരണാ രീതി അംഗീകരിക്കരുതെങ്കിലും ബാഹ്യവേഷത്തിൽ നാം ഉപേക്ഷ കാണിക്കരുത്. ആഭരണം കൂടാതെ നാം വൃത്തിയും പരിഷ്ക്കാരവും ഉള്ളവരായിരിക്കണം. ദൈവമക്കൾ അകമെയും പുറമെയും വിശുദ്ധരായിരിക്കണം, (6355)സആ 326.6

    ദൈവശുശ്രൂഷകന്മാരുടെ ഭാര്യമാർ പ്രത്യേകിച്ചു വസ്ത്രകാര്യത്തിൽ വേദോപദേശത്തിൽ നിന്നും വ്യതിചലിച്ചു പോകാതിരിപ്പാൻ സൂക്ഷിക്കണം. അമിതാഢംബരഭ്രമം തുടർച്ചയായി വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു. അവസാനം ആയിട്ടില്ല. ഫാഷൻ നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. സമയവും ചെലവും അവഗണിച്ച് നമ്മുടെ സഹോദരികൾ അവയെ ജാഗ്രതയോടെ പിന്തുടരുന്നു. ദാതാവായ ദൈവത്തിനു തിരിച്ചുകൊടുക്കേണ്ട വകകളിൽ വലിയൊരു തുക വസ്ത്രങ്ങൾക്കായി ചെലഴിച്ചു വരുന്നു. (AT 630, 631 )സആ 326.7