Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    വിവാദവിഷയമായ ശബ്ബത്തു

    സർവ്വലോകരും പങ്കെടുക്കുന്ന അന്ത്യ വൻപോരാട്ടത്തിലെ വിവാദ വിഷയം ശബ്ബത്തു പ്രശ്നമായിരിക്കും. ആകാശ മണ്ഡലങ്ങളെ ഭരിക്കുന്ന നിയമത്തേക്കാൾ കൂടുതലായി മനുഷ്യർ സാത്താന്റെ നിയമങ്ങളെ ബഹുമാ നിച്ചിരിക്കുന്നു. തന്റെ അധികാര ശക്തിയുടെ അടയാളമായി സാത്താൻ ഉയർത്തിയിരിക്കുന്ന കപടശബ്ദത്തിനെ ജനങ്ങൾ സ്വീകരിച്ചിരിക്കുന്നു. എന്നാലോ, ദൈവം തന്റെ രാജകീയ ചട്ടങ്ങളിൽ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഓരോ ശബ്ബത്തു സ്ഥാപനവും അതിന്റെ സ്ഥാപകന്റെ അധികാരത്തെ കാണിക്കു ന്നതും മായ്ച്ചുകളയാൻ കഴിയാത്തതുമായ പേരു വഹിക്കുന്നു. ഇതു ഗ്രഹിക്കുവാൻ മനുഷ്യരെ നയിക്കുകയെന്ന നമ്മുടെ വേലയാണ്. ദൈവരാജ്യത്തിന്റെ ചിഹ്നം വഹിക്കുന്നതും എതിർ ഗവർമെന്റിന്റെ മുദ്ര പതിക്കുന്നതും വളരെ പ്രാധാന്യമർഹിക്കുന്നതാണെന്നു നാം കാണിച്ചു കൊടുക്കണം. കാരണം, രാജ്യത്തിന്റെ അടയാളം വഹിച്ചു ആ രാജ്യത്തിന്റെ പ്രജകളായി അംഗീകരണം പ്രാപിക്കുന്നു. ജനസമ്മതി നേടിയ സാധാരണ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും ശുദ്ധ മനസോടെ നിരസിക്കുന്ന താഴ്മയുള്ള ന്യൂനപ ക്ഷക്കാർക്കെതിരെ സാത്താൻ (പ്രകോപനം ആളിക്കത്തിക്കുന്നു. ദൈവജനത്തിനെതിരായ ആലോചനയിൽ ഉന്നതനിലയും വിലയുമുള്ളവർ നിയമ രഹിതരായ ചീത്ത മനുഷ്യരോടു ചേരും. അവരെ നിന്ദകൊണ്ടു മൂടാൻ ധന വും ബുദ്ധിയും വിദ്യാഭ്യാസവും ഒന്നിച്ചുചേരും, പീഡിപ്പിക്കുന്ന ഭരണാധി കാരികളും ശുശ്രൂഷകരും സഭാജനങ്ങളും അവർക്കെതിരായി ഗൂഢാലോ ചന നടത്തും. അവരുടെ വിശ്വാസത്തെ വമ്പു, പരിഹാസം, പ്രസംഗം, ലേഖനം എന്നിവയാൽ അകറ്റുവാൻ അവർ ശ്രമിക്കും. കപട പ്രതിനിധീകരണത്താലും പ്രകോപനപരമായ ആഹ്വാനങ്ങളാലും ജനങ്ങളുടെ വികാരത്തെ ഇളക്കിവിടും. ബൈബിൾ ശബ്ദത്തിനെതിരായി “തിരുവചനം ഇങ്ങനെ പറയുന്നു” എന്നു കാണിക്കുവാനില്ലാത്തതിനാൽ കുറവു നികത്താൻ മർദ്ദനപരമായ നിയമങ്ങൾ എഴുതുവാൻ തുനിയും, ജനസമ്മതവും രക്ഷാധികാരവും ലഭിക്കുന്നതിനു അധികാരികൾ ഞായറാഴ്ച നിയമത്തിന്റെ നിർബ്ബന്ധ ത്തിനു വിധേയരാകും. പത്തു കല്പനയിലെ ഏതെങ്കിലുമൊരു കല്പന ലംഘിക്കുന്ന ഒരു പ്രസ്ഥാനം സ്വീകരിക്കാൻ സാദ്ധ്യമല്ല. ഈ യുദ്ധരംഗ ത്താണു സത്യവും അസത്യവും തമ്മിലുള്ള അവസാനപോരാട്ടം, ഇക്കാര്യ ത്തിൽ നമ്മെ സന്ദേഹാകുലരായി വിടുന്നില്ല. മോർദ്ദേഖായിയുടെ കാലത്തു എന്നപോലെ ഇപ്പോൾ കർത്താവു തന്റെ ജനങ്ങളെയും സത്യത്തെയും നിർദ്ദോഷീകരിക്കും.സആ 453.3