Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    സ്നേഹാർദ്ര പരിചരണകമം

    മാതാപിതാക്കളെ ഭരമേല്പിച്ചിരിക്കുന്ന വിലയേറിയ നിധിയാണ് കുഞ്ഞുങ്ങൾ. ഒരിക്കൽ കുഞ്ഞുങ്ങളെ ഇവരുടെ പക്കൽ നിന്നും ആവശ്യപ്പെ ടും. അവരുടെ പരിശീലനത്തിൽ നാം കൂടുതൽ സമയവും ശ്രദ്ധയും ചെലുത്തി കൂടുതൽ സമയം പ്രാർത്ഥനയ്ക്കു ചെലവിടണം. കൂടുതൽ സദുപദേശം അവർക്കാവശ്യമാണ്.സആ 271.4

    കുട്ടികളുടെ രോഗകാരണം പലപ്പോഴും തെറ്റായ പരിചരണമാണെന്നു കണ്ടുപിടിക്കാം. ഭക്ഷണം കഴിക്കുന്നതിൽ ക്രമക്കേട്, കുളിരുള്ള സന്ധ്യാവേളയിൽ ആവശ്യാനുസരണം വസ്ത്രം ധരിക്കാതിരിക്കുക, ആരോഗ്യകരമായ രക്തയോട്ടത്തിനു വ്യായാമം ചെയ്യാതിരിക്കുക. രക്തശുദ്ധീകരണത്തിനു ധാരാളം ശുദ്ധവായു ലഭിക്കാതിരിക്കുക, ഇവയെല്ലാം രോഗകാരണങ്ങളായേക്കാം. രോഗകാരണം കണ്ടുപിടിച്ച് തെറ്റായ സ്ഥിതിയെ എത്രയും വേഗം പരിഹരിക്കാൻ പഠിക്കുക.സആ 272.1

    തൊട്ടിൽ മുതൽ കുട്ടികളെ അഭിലാഷങ്ങളിൽ ആമഗ്നരാകുംവിധം സാധാരണ വളർത്തുന്നു. അതുപോലെ, ജീവിക്കുന്നതു തിന്നുന്നതിനുവേണ്ടിയാണെന്നു പഠിപ്പിക്കയും ചെയ്യുന്നു. ചെറുപ്പത്തിൽ കുഞ്ഞുങ്ങളുടെ സ്വഭാവ രൂപീകരണത്തിൽ മാതാവു വലിയ പങ്കുവഹിക്കുന്നു. അവരുടെ ആഗ്രഹത്തെ നിയന്ത്രിക്കുന്നതിന് അവൾക്കു പഠിപ്പിക്കാൻ കഴിയും, അല്ലാത്തപക്ഷം, ആഹാരപ്രിയത്തിൽ ലയിപ്പിച്ചു പെരുവയറന്മാരാക്കിത്തീർക്കാനും അവൾക്കു കഴിയും. ദിവസേന ഇത്രമാത്രം വേല പൂർത്തിയാക്കണമെന്നുള്ള പദ്ധതി അമ്മ തയ്യാറാക്കുന്നു. കുട്ടികൾ ശല്യപ്പെടുത്തുമ്പോൾ, അവരെ സാന്ത്വനപ്പെടുത്തി ശ്രദ്ധ തിരിക്കുന്നതിനുപകരം സമാധാനിപ്പിക്കാൻ എന്തെങ്കിലും തിന്നാൻ കൊടുത്താൽ അതു അല്പസമയത്തേക്കു ഉദ്ദേശ നിവൃത്തി വരുത്തുമെങ്കിലും, കമേണ സംഗതികളെ വഷളാക്കുന്നു. കുട്ടികൾക്കു ആഹാരം തീരെ ആവശ്യമില്ലാത്തപ്പോൾ അവരുടെ ഉദരത്തെ ആഹാരംകൊണ്ടു കുത്തിനിറയ്ക്കുന്നു. കുട്ടിക്കാവശ്യമായിരുന്നതു മാതാവിന്റെ അല്പസമയവും ശ്രദ്ധയും മാത്രം. കുട്ടികളുടെ വിനോദത്തിനു ചെലവിടാൻ തന്റെ സമയം അത്രമാത്രം വിലയേറിയതാണെന്നവൾ കണക്കാക്കി. ഒരു പക്ഷെ, സന്ദർശകരുടെ പ്രശംസയ്ക്കു പാത്രമാകത്തക്കവിധം ആകർഷണീയമായ രീതിയിലുള്ള ഭവനുകമീകരണവും, പരിഷ്തകൃത രീതി യിലൂള്ള ആഹാരപാചകവും ആയിരിക്കാം തന്റെ കുട്ടികളുടെ സന്തോഷത്തെയും ആരോഗ്യത്തെയുംകാൾ അവൾ ചിന്തിക്കുന്നത്.സആ 272.2

    ശിശുവിന്റെ വസ്ത്ര നിർമ്മാണത്തിൽ പരിഷ്ക്കാരമോ പ്രശംസയോ ആരായുന്നതിനുമുമ്പു സുഖസൗകര്യവും ആരോഗ്യവും പരിഗണിക്കുക. കുട്ടിക്കുപ്പായത്തെ മനോഹരമാക്കാൻ മാതാവു കൂടുതൽ സമയം തുന്നലിലും മറ്റും ചെലവഴിക്കരുത്, ഇങ്ങനെ അവളുടെയും കുട്ടിയുടെയും പേരിലുള്ള അനാവശ്യ യത്നം അവളെ വളരെ ആയാസപ്പെടുത്തുന്നു. ഉന്മേഷകരമായ വ്യായാമവും വിശ്രമവും കൂടുതൽ ആവശ്യമായിരിക്കുന്ന സമയം, കുനിഞ്ഞിരുന്നു സിരകളെയും കണ്ണുകളെയും ക്ഷീണിപ്പിക്കുന്ന തയ്യൽ വേലയിൽ വ്യാപൃതയാകരുത്. അവളിൽ നിന്നു ആവശ്യപ്പെടുന്ന ആവശ്യങ്ങളെ അഭിമുഖീകരിക്കാൻ കഴിവുണ്ടാകുന്നതിനു തന്റെ ശക്തി പരിരക്ഷിക്കേണ്ട കർത്തവ്യബോധം അവൾക്കുണ്ടാകണം. (AH255-267)സആ 272.3