Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    ഐക്യത കൈവരുത്തുന്നതിനു ഒരു ദൃഷ്ടാന്തം

    അനേക വർഷങ്ങൾക്കുമുമ്പു ക്രിസ്തുയേശുവിന്റെ വേഗത്തിലുള്ള മടങ്ങി വരവിൽ വിശ്വാസം വച്ചിരുന്നവരുടെ സംഖ്യ തുലോം ചെറുതായിരി ക്കുമ്പോൾ മെയിൻ സംസ്ഥാനത്തിലെ ടാപ്ഷാമിലെ ശബ്ബത്താചരണക്കാർ സഹോദരൻ സ്റ്റാക്ക് ബ്രിഡ്ജ് ഹൗലൻഡിന്റെ വസതിയിലെ വലിയ അടുക്കളയിൽ ആരാധനയ്ക്കായി കൂടിയിരുന്നു. ഒരു ശബ്ദത്തു പ്രഭാതത്തിൽ സഹോദരൻ ഹൌലൻഡു ഹാജരായിരുന്നില്ല, ഇതിങ്കൽ ഞങ്ങൾ ആശ്ചര്യഭ രിതരായിത്തീർന്നു. കാരണം സഹോദരൻ ഹൌലൻഡു വളരെ കൃത്യനിഷ്ഠതയുള്ളവനായിരുന്നു. പെട്ടെന്നു അദ്ദേഹം ആഗതനായി അദ്ദേഹത്തിന്റെ മുഖം ദൈവമഹത്വംകൊണ്ടു പ്രകാശിതമായിരുന്നു. “സഹോദരന്മാരേ ഞാൻ അതു കണ്ടു എന്നു അദ്ദേഹം പറഞ്ഞു. നമുക്കു അനുകരിക്കത്തക്ക ഒരു പ്രവർത്തനപദ്ധതി ഞാൻ കണ്ടുപിടിച്ചിരിക്കുന്നു. അതിൽനിന്നു “നിങ്ങൾ ഒരിക്കലും വീണുപോകയില്ല” എന്നുള്ള ദൈവവചനത്തിലെ ഉറപ്പു നമുക്കുണ്ട്. “ഞാൻ അതിനെപ്പറ്റി നിങ്ങളോടു പറയാം” എന്നു അദ്ദേഹം തുടർന്നു. അദ്ദേഹം അനന്തരം ഞങ്ങളോടു ഇങ്ങനെ പറഞ്ഞു: ഒരു സഹോദരൻസആ 180.4

    ഒരു സാധുവായ മീൻപിടുത്തക്കാരൻ, താൻ മാനിക്കപ്പെടേണ്ട പോലെ മാനിക്കപ്പെടുന്നില്ല എന്നും സഹോദരൻ ഹൌലൻഡും മറ്റുള്ളവരും തന്നെക്കാൾ ഉയർന്നവരാണെന്നു അവർ കരുതിപ്പോരുന്നു എന്നും വിചാരിച്ചു. ഇതു സത്യമല്ല. എന്നാൽ ആ സഹോദരനു അതു സത്യമായി തോന്നി. അതിനാൽ ആ സഹോദരൻ അനേക ആഴ്ചകളോളം ആരാധനായോഗങ്ങളിൽ ഹാജരായില്ല. അതുകൊണ്ടു സഹോദരൻ ഹൌലൻഡു ആ സഹോദരന്റെ വീട്ടിൽ ചെന്നു അയാളുടെ മുമ്പിൽ മുട്ടുകുത്തി ”സആ 181.1

    എന്റെ സഹോദരാ എന്നോടു ക്ഷമിക്കേണമേ, ഞാൻ നിങ്ങൾക്കു വിരോധമായി എന്തു ചെയ്തു” എന്നു ചോദിച്ചു. അപ്പോൾ ആ സഹോദരൻ തന്റെ കൈകളാൽ സഹോദരൻ ഹൌലൻഡിനെ പൊക്കിനിർത്തുവാൻ ശ്രമിച്ചു. അതിനു സഹോദരൻ ഹൌലൻഡു ഇല്ലാ, എന്നാൽ നിങ്ങൾക്കുണ്ടായിരിക്കണം, എന്തുകൊണ്ടെന്നാൽ ഒരിക്കൽ നാം തമ്മിൽ സംസാരിച്ചിരുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾ എന്നോടു സംസാരിക്കുന്നില്ല. അതിനുള്ള കാരണം എന്താണെന്നു എനിക്കറിയണം” എന്നു പറഞ്ഞു.സആ 181.2

    എഴുന്നേൽക്കണം, സഹോദരൻ ഹൌലൻഡേ, എന്നു അയാൾ പിന്നെയും പറഞ്ഞു. അതിന്നു സഹോദരൻ ഹൌലൻഡു, ഇല്ല ഞാൻ എഴുന്നേൽക്കയില്ല എന്നു പറഞ്ഞു. അപ്പോൾ ആ സഹോദരൻ അങ്ങനെയാണങ്കിൽ ഞാൻ താഴെ ഇറങ്ങണം എന്നു പറഞ്ഞുകൊണ്ടു മുട്ടിന്മേൽ നിന്നു അവൻ എത ശിശുപ്രായനായിരുന്നുവെന്നും എന്തുമാത്രം ദോഷാരോപണങ്ങൾ കൈവളർത്തിയിരുന്നു എന്നും ഇപ്പോൾ ഞാൻ അവയെല്ലാം ഉപേക്ഷിക്കുമെന്നും ഏറ്റുപറഞ്ഞു.സആ 181.3

    സഹോദരൻ ഹൌലൻഡു ഈ കഥ പറകയിൽ അദ്ദേഹത്തിന്റെ മുഖം കർത്താവിന്റെ മഹത്വംകൊണ്ടു പ്രകാശിച്ചു. അദ്ദേഹം അതു പറഞ്ഞു തീർത്തമാത്രയിൽതന്നെ ആ മീൻപിടുത്തക്കാരനും അയാളുടെ കുടുംബവും അകത്തുവരികയും ഞങ്ങൾക്കു ഒരു മനോഹരമായ യോഗം ഉണ്ടായിരിക്കയും ചെയ്തു.സആ 181.4

    സഹോദരൻ ഹൌലൻഡു അനുകരിച്ച പദ്ധതി നമ്മിൽ ചിലർ അനുകരിച്ചെന്നിരിക്കട്ടെ. നമ്മുടെ സഹോദരന്മാർ നമ്മിൽ ദോഷം ആരോപിച്ചെങ്കിൽ നാം അവരുടെ അടുക്കൽ ചെന്നു “ഞാൻ നിങ്ങൾക്കു ഉപദ്രവകരമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതു എന്നോടു ക്ഷമിക്കേണമേ എന്നു പറയുകയാണെങ്കിൽ സാത്താന്റെ തന്ത്രങ്ങൾ തകർത്തു നമ്മുടെ സഹോദരന്മാരെ അവന്റെ തന്ത്രങ്ങളിൽ നിന്നു വിമുക്തരാക്കാം, യാതൊരു കാര്യവും നിങ്ങൾക്കും നിങ്ങളുടെ സഹോദരന്മാർക്കും മദ്ധ്യേ ഉണ്ടാകുവാൻ ഇടവരുത്തരുത്. സംശയമാകുന്ന ചവറു നീക്കുവാൻ ത്യാഗം മൂലം നിങ്ങൾക്കു എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ അതു ചെയ്വിൻ, നാം സഹോദരങ്ങൾ എന്ന ഭാവേന തമ്മിൽ തമ്മിൽ സ്നേഹിക്കണമെന്നു ദൈവം ആവശ്യപ്പെടുന്നു. നമ്മുടെ സഹോദരന്മാർ നമ്മെ സനേഹിക്കുന്നു എന്നും ക്രിസ്തുവും നമ്മെ സ്നേഹിക്കുന്നു എന്നും വിശ്വസിപ്പാൻ നമ്മെ അഭ്യസിപ്പിക്കേണമെന്നു അവൻ ആവശ്യപ്പെടുന്നു. സ്നേഹം സ്നേഹത്തെ ജനിപ്പിക്കുന്നു.സആ 181.5

    നമുക്കു നമ്മുടെ സഹോദരന്മാരെ സ്വർഗ്ഗത്തിൽ വച്ചു കാണാം എന്നു നാം പ്രതീക്ഷിക്കുന്നുവോ? നമുക്ക് ഇവിടെ സമാധാനത്തിലും ഐക്യതയിലും ജീവിക്കാൻ കഴിയുമെങ്കിൽ അവിടെയും നമുക്കു അവരോടു കൂടി വസിക്കാം. എന്നാൽ നാം ഇവിടെ അവരോടു വഴക്കും ശണ്ഠയുമുള്ളവരായിട്ടല്ലാതെ സമാധാനമായി ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവിടെ എങ്ങനെ വസിപ്പാൻ കഴിയും. അവരെ അകറ്റിക്കളയത്തക്ക പ്രവൃത്തി ചെയ്തു തുടർച്ചയായി ലഹളയും ഭിന്നിപ്പും ഉണ്ടാക്കുന്നവർക്കു പരിപൂർണ്ണ മാനസാന്തരം ആവശ്യമുണ്ട്.സആ 182.1

    ക്രിസ്തുവിന്റെ സ്നേഹം കൊണ്ടു നമ്മുടെ ഹൃദയം ഉരുകുകയും കീഴാക്കപ്പെടുകയും വേണം. അവൻ നമുക്കുവേണ്ടി കാൽവരി ക്രൂശിൽ മരിക്ക മൂലം പ്രകടമാക്കിയ സ്നേഹം നാം കൈവളർത്തണം. നാം രക്ഷിതാവിനോടു അധികമധികം അടുത്തുവരണം. നാം അധികം പ്രാർത്ഥിക്കയും വിശ്വാസം പ്രവൃത്തിപഥത്തിൽ വരുത്തുവാൻ ശീലിക്കയും വേണം. നാം അധികം ആർദ്രതയും ഭയവും മര്യാദയമുള്ളവരായിരിക്കണം. നാം ഒരിക്കൽ മാത്രമേ ഈ ലോകത്തിൽ കൂടെ കടന്നുപോകയുള്ളു. നാം ഇടപെടുന്ന ആളുകളിൽ ക്രിസ്തുവിന്റെ സ്വഭാവ മുദ്ര പതിപ്പിപ്പാൻ യത്നിക്കരുതോ?സആ 182.2

    നമ്മുടെ കഠിന ഹൃദയം നുറുക്കപ്പെടണം. നാം പരിപൂർണ്ണ ഐക്യതയിൽ കൂടിവരികയും നാം എല്ലാവരും നസറായനായ യേശുവിന്റെ രക്തത്താൽ വിലയ്ക്കു വാങ്ങപ്പെട്ടവരെന്നു ഗ്രഹിക്കുകയും വേണം. “ഓരോരുത്തരും അവൻ എനിക്കുവേണ്ടി തന്റെ ജീവൻ നൽകി, ഞാൻ ഈ ലോകത്തിലൂടെ കടന്നുപോകുമ്പോൾ അവൻ എനിക്കുവേണ്ടി തന്നെ താൻ നൽകുക മൂലം വെളിവാക്കിയ സ്നേഹത്തെ ഞാൻ വെളിവാക്കണമെന്നു അവൻ ആവശ്യപ്പെടുന്നു” എന്നു ഓരോരുത്തൻ പറയട്ടെ, ദൈവം നീതിമാനും തന്നിൽ വിശ്വസിക്കുന്നവരെ നീതീകരിക്കുന്നവനും ആകേണ്ടതിനു ക്രിസ്തു നമ്മുടെ പാപങ്ങളെ അവന്റെ ശരീരത്തിൽ വഹിച്ചു ക്രൂശിന്മേൽ കയറി. ക്രിസ്തുവിനു തന്നത്താൻ ഏൽപിച്ചുകൊടുക്കുന്ന ഏവർക്കും നിത്യജീവൻ ഉണ്ട്. (9T 191-199)സആ 182.3

    Larger font
    Smaller font
    Copy
    Print
    Contents