Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ഓരോ കുടുംബാംഗത്തിനും ഓരോ സ്ഥാനം

    സത്യത്തെ പ്രാവർത്തികമാക്കി പ്രകടമാക്കേണ്ട സ്ഥാനത്തു അതിനെ ഒളിച്ചുവെക്കാൻ സ്ത്രീകൾക്കും പുരുഷന്മാരെപ്പോലെ സാധിക്കും. ഈ വിഷമ സന്ധിയിൽ അവർക്കു വേലയിൽ അവരുടെ സ്ഥലം സ്വീകരിപ്പാൻ സാധിക്കുകയും കർത്താവ് അവരിൽകൂടെ പ്രവർത്തിക്കുകയും ചെയ്യും. സ്ത്രീകൾക്കു തങ്ങളുടെ കർത്തവ്യത്തെപ്പറ്റി ഒരു ബോധം ഉണ്ടായിരുന്നിട്ടു, ദൈവാത്മാവിന്റെ പ്രണാശക്തിക്കു വിധേയരായി അദ്ധ്വാനിക്കുമെങ്കിൽ അവർ ഈ കാലത്തേക്കാവശ്യമുള്ള ആത്മനിഷ്ഠ പ്രാപിക്കും. സ്വയത്യാഗി കളായ ഈ സ്ത്രീജനങ്ങളുടെമേൽ രക്ഷിതാവു അവന്റെ മുഖപ്രകാശം പ്രതിബിംബിപ്പിക്കയും, ഇതു അവർക്കു പുരുഷന്മാരുടേതിനെ കവിയുന്ന ഒരു ശക്തി നല്കുകയും ചെയ്യും. അവർക്കു കുടുംബങ്ങളിൽ പുരുഷന്മാർക്കു ചെയ്യാൻ കഴിയാത്ത ഒരു പ്രവൃത്തി ചെയ്യാൻ സാധിക്കും. ആഭ്യ ന്തര ജീവിതത്തെ സ്പർശിക്കുന്ന ഒരു പ്രവൃത്തിതന്നേ. പുരുഷന്മാർക്കു കഴി യാത്ത ഹൃദയങ്ങളെ സമീപിച്ച് അധികം സമീപസ്ഥമാക്കുവാൻ സ്ത്രീകൾക്ക് സാധിക്കും. അവരുടെ പ്രവൃത്തി ആവശ്യമുണ്ട്. വിവേക ബുദ്ധിയും താഴ്ചയും ഉള്ള സ്ത്രീകൾക്കു വീടുകൾ തോറും കടന്നുചെന്നു ജനങ്ങൾക്കു സത്യം വിവരിച്ചു കൊടുത്തുകൊണ്ടു ഒരു നല്ല വേല നിർവ്വഹി ക്കുവാൻ സാധിക്കും. അപ്രകാരം വിശദീകരിച്ചുകൊടുക്കപ്പെടുന്ന ദൈവവചനം, അതിനുള്ള പുളിമാവിന്റെ ഗുണം പ്രദർശിപ്പിക്കയും അതിന്റെ പ്രേരണാശക്തിയാൽ കുടുംബങ്ങൾ പരിപൂർണ്ണമായി മാനസാന്തരപ്പെടുകയും ചെയ്യുന്നതാണ്. 139T 128; 433;സആ 84.2

    എല്ലാവർക്കും എന്തെങ്കിലും ചെയ്യാൻ സാധിക്കും. അതിൽനിന്നു ഒഴിഞ്ഞുമാറുവാനായി ചിലർ, “എന്റെ വീട്ടുകാര്യാദികളും കുഞ്ഞുങ്ങളും എന്റെ മുഴുസമയവും ധനവും ആവശ്യപ്പെടുന്നു” എന്നു പറയാറുണ്ട്. മാതാപിതാക്കന്മാരേ, നിങ്ങളുടെ കുഞ്ഞുങ്ങൾ കർത്താവിനുവേണ്ടി വേല ചെയ്യാൻ നിങ്ങളുടെ ശക്തിയും പ്രാപ്തിയും വർദ്ധമാനമാക്കുന്ന നിങ്ങളുടെ സഹായ ഹസ്തമാകുന്നു. കുഞ്ഞുങ്ങൾ കർതൃകുടുംബത്തിലെ ഇളയ അംഗങ്ങളസആ 84.3

    ത്. അവർ സ്വയം ദൈവത്തിന്നു പ്രതിഷ്ഠിക്കുന്നവരാകണം. സൃഷ്ടിപ്പും വീണ്ടെടുപ്പും മുഖേന അവർ അവന്റെ വകയാകുന്നു. അവരുടെ കായികവും മാനസികവും ആത്മികവുമായ ശക്തി മുഴുവൻ അവന്റേതാണെന്നു അവരെ ധരിപ്പിക്കണം: വിവിധ മാർഗ്ഗങ്ങളിലുള്ള നിസ്വാർത്ഥ സേവനത്തിൽ സഹായം നല്കുവാൻ അവരെ പരിശീലിപ്പിക്കണം. പ്രതിബന്ധങ്ങളായി ത്തീരുവാൻ നിങ്ങളുടെ കുഞ്ഞുങ്ങളെ അനുവദിക്കരുത്. കുഞ്ഞു നിങ്ങളോ ടൊരുമിച്ചു ആത്മികവും ശാരീരികവുമായ ഭാരങ്ങൾ വഹിക്കട്ടെ. മറ്റുള്ളവരെ സഹായിക്കുന്നതിനാൽ അവർ തങ്ങളുടെ സന്തോഷവും പ്രയോജനവും വർദ്ധമാനമാക്കുന്നു. 147T 63;സആ 84.4

    ക്രിസ്തുവിനായുള്ള നമ്മുടെ വേല സ്വകുടുംബത്തിൽ തന്നെ ആരാഭിക്കണം, കഴിഞ്ഞ കാലങ്ങളിൽ നല്കപ്പെട്ടതിൽ നിന്നു വ്യത്യസ്തമായ രീതിയിലുള്ള വിദ്യാഭ്യാസമായിരിക്കണം ഈ കാലത്തു കുഞ്ഞുങ്ങൾക്കു നല്കേണ്ടത്. അവരുടെ ക്ഷേമം അവർക്കുവേണ്ടി കഴിച്ചിട്ടുള്ളതിനെക്കാൾ വളരെ അധികം അദ്ധ്വാനം ആവശ്യപ്പെടുന്നുണ്ട്. ഇതിനെക്കാൾ പ്രാധാന്യമർഹിക്കുന്ന മിഷനറി രംഗം മറ്റില്ല. ചട്ടവും മാതൃകയും അഥവാ ഉപദേശവും ജീവിതവുംകൊണ്ടു മാനസാന്തരപ്പെടാത്തവർക്കുവേണ്ടി അദ്ധ്വാനിപ്പാൻ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കണം. വയോവൃദ്ധരും പീഡിതരുമായവരോടു സഹതാപം പൂണ്ട്, സാധുക്കളുടെയും അരിഷ്ടത നിറഞ്ഞവരുടെയും വേദനകൾക്കു പരിഹാരമുണ്ടാക്കുവാൻ സദാ പ്രയത്നിക്കുമാറു കുഞ്ഞുങ്ങളെ വിദ്യാഭ്യാസം ചെയ്യിപ്പിക്കണം, മിഷനറി വേലയിൽ ഉത്സാഹമുള്ളവരുടെ നന്മയ്ക്കും കർതൃസേവയുടെ പുരോഗതിക്കുംവേണ്ടി, സ്വയവർജ്ജനപരവും ത്യാഗനിർഭരവുമായ ജീവിതം നയിച്ച്; ദൈവത്തിന്റെ കൂട്ടുവേലക്കാരായിത്തീരുവാനുള്ള അഭിവാഞ്ഛ അവരിൽ ഉളവാക്കണം. 156T429;സആ 85.1