Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ഒരുവന്റെ മനസ്സു മറ്റൊരുവന്റെ നിയന്ത്രണത്തിനു വിധേയമാകരുത്.

    കൂടുതൽ പ്രയോജനം മറ്റൊരാൾക്കു വരുത്തുകയാണെന്നു ചിന്തിച്ചു കൊണ്ടു മറ്റൊരാളുടെ മനസ്സിനെ നിയന്ത്രിക്കാൻ ഒരു വ്യക്തിയെയും അനു വദിക്കരുത്. ഏതൊരു വ്യക്തിയുടെമേലും ഉപയോഗിക്കാവുന്ന കൊടും വഞ്ച നകളിൽ ഒന്നാണു മനഃശക്തി ചികിത്സ (Mind Cure). ഇങ്ങനെ നിയന്ത്രിച്ചു ഒരുവന്റെ മനസ്സു പിന്നീടൊരിക്കലും ശക്തമോ വിശ്വസനീയമോ ആകയില്ല. ക്രിസ്തുവിന്റെ വസ്ത്രാഗ്രം സ്പർശിച്ച സ്ത്രീയെപ്പോലെ നാം ബലഹീനരാ യിരുന്നേക്കാം, ദൈവദത്തമായ അവസരങ്ങൾ ഉപയോഗിച്ചു അവന്റെ അടു ക്കൽ വിശ്വാസത്തോടുകൂടി വന്നാൽ, വിശ്വാസ സ്പർശനത്തിനു എത വേഗം മറുപടി നല്കിയോ അത്രയും വേഗം മറുപടി നല്കും.സആ 447.2

    ഒരുവൻ മറ്റൊരു മനസ്സിനു കീഴപ്പെടുകയെന്നതു ദൈവോദ്ദേശമല്ല. പിതാ വിന്റെ വലത്തു ഭാഗത്തു ഇപ്പോൾ ഇരിക്കുന്ന ഉയിർത്തെഴുന്നേറ്റവനായ കിസ്ത ശക്തനായ വൈദ്യനാണ്. രോഗശാന്തിയുടെ ശക്തിക്കു അവനെ നോക്കുക. പാപികൾക്കു അവനിൽക്കൂടെ അവരുടെ അവസ്ഥയിൽ ദൈവത്തിങ്കലേക്കു വരാം. ഒരിക്കലും മറ്റൊരു മനുഷ്യന്റെ മനസ്സിൽക്കൂടെ വരാൻ സാദ്ധ്യമല്ല. കഷ്ടപ്പെടുന്നവർക്കും സ്വർഗ്ഗീയ പ്രതിനിധികൾക്കും മദ്ധ്യ വർത്തിയായി യാതൊരു മനുഷ്യനും ഇരിക്കാൻ പാടില്ല.സആ 447.3

    മറ്റുള്ളവരുടെ മനസിനെ ദൈവത്തിങ്കലേക്കു നയിക്കുന്ന വേലയിൽ ഓരോരുത്തരും സഹകരിക്കേണ്ടതാണ്. ലോകം കണ്ടിട്ടുള്ളതിൽവെച്ചു ഏറ്റവും വലിയ വൈദ്യന്റെ കൃപയും ശക്തിയും ഘോഷിക്കുക.സആ 447.4

    നിങ്ങളെ മറ്റൊരു മനസ്സിന്റെ നിയന്ത്രണാധീനമാക്കാൻ ഞങ്ങൾ ആവശ്യപ്പെടുന്നില്ല. മനഃശക്തി ഉപയോഗിച്ചുള്ള ചികിത്സ സമർത്ഥിച്ചിട്ടുള്ളതിൽവെച്ചു ഏറ്റവും ഘോരമായ ശാസ്ത്രമാണ്. ഏതു ദുഷ്ടനും തന്റെ ദുഷ്ട പരിപാടികൾ നടത്തുവാൻ ഇതു ഉപയോഗിക്കാവുന്നതാണ്. അപ്രകാരമുള്ള ശാസ്ത്രവുമായി നമുക്കു യാതൊരു ഇടപാടുമരുത്. (MM 115, 116)സആ 448.1

    പ്രാർത്ഥനാവഗണന മനുഷ്യരെ സ്വന്തശക്തിയിൽ ആശ്രയിക്കാൻ വഴി തെളിക്കയും പരീക്ഷക്കു കവാടം തുറക്കുകയും ചെയ്യുന്നു. പലപ്പോഴും ശാസ്ത്രീയ ഗവേഷണത്താൽ ഭാവന വശീകരിക്കപ്പെടുകയും സ്വന്തം ശക്തിയുടെ ജ്ഞാനത്തിലൂടെ മനുഷ്യർ പ്രശംസിക്കപ്പെടുകയും ചെയ്യുന്നു. മനഃശാസ്ത്രം വളരെ പുകഴ്ത്തപ്പെടുന്നു. അവയുടെ സ്ഥാനത്തു അവ നല്ലതു തന്നെ. എന്നാൽ അവയെ സാത്താൻ ആത്മാക്കളെ വഞ്ചിച്ചു നശിപ്പിക്കുന്ന പ്രതിനിധികളായി കരസ്ഥമാക്കിയിരിക്കയാണ്. അവന്റെ വിദ്യകൾ സ്വർഗ്ഗത്തിൽ നിന്നുള്ളതായി സ്വീകരിക്കപ്പെടുന്നു. അങ്ങനെ അവനനുയോജ്യമായ ആരാധനയും ലഭിക്കുന്നു. മസ്തിഷ്ക്ക ശാസ്ത്രത്താലും (Phrenology) മാസ്മരവിദ്യ അഥവാ പരചൈതന്യ സ്വാധീനവിദ്യ (Animal Magnetism) യാലും ലോകം ഇന്നത്തെപ്പോലെ ഒരിക്കലും ദുഷിച്ചിട്ടില്ല. ഈ ശാസതങ്ങളാൽ സത്ഗുണങ്ങൾ നശിക്കുകയും പരേതാത്മ വാദനത്തിനു അടിസ്ഥാനമിടുകയും ചെയ്യുന്നു. (STNov, 6, 1884)സആ 448.2