Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    സാധുക്കൾക്കായി വേർതിരിക്കേണ്ട സ്തോത്ര വഴിപാടുകൾ

    ഓരോ സഭയിലും സാധുക്കൾക്കായി ഒരു ഭണ്ഡാരം ഉണ്ടായിരിക്കണം. പിന്നീട് ആഴ്ചതോറുമോ മാസന്തോറുമോ സൗകര്യമുള്ളതുപോലെ ഓരോ അംഗവും ദൈവത്തിന്നു ഒരു സ്തോത്രക്കാഴ്ച്ച കൊണ്ടുവരട്ടെ. ഇതു ദൈവം ഇതപര്യന്തം നല്കിയിട്ടുള്ള ആരോഗ്യം, ആഹാരം, സുഖകരമായ വസ്ത്രം ആദിയായവയ്ക്കുള്ള നന്ദിസൂചകമായിരിക്കട്ടെ. ഈ കാര്യാദികൾ നമുക്കു നല്കിത്തന്നതിനു യോജ്യമായി നാം സാധുക്കൾക്കും കഷ്ടമനുഭവിക്കുന്നവർക്കും അരിഷ്ടതയുള്ളവർക്കുംവേണ്ടി ഇത് ചരതിച്ചു വെയ്ക്കണം. ഞാൻ നമ്മുടെ സഹോദരന്മാരുടെ ശ്രദ്ധയെ (പ്രത്യേകിച്ചു ഈ കാര്യത്തിലേക്കു ക്ഷണിക്കുന്നു. ദരിദ്രരെ ഓർത്തുകൊൾവിൻ നിങ്ങളുടെ മോടികളിലും സുഖ സൗകര്യങ്ങളിലും ചിലതു ഉപക്ഷിച്ചിട്ടു അതുകൊണ്ട് ഭക്ഷണക്ഷാമവും വസ്തക്ഷാമവും അനുഭവിക്കുന്നവരെ സഹായിപ്പിൻ, നിങ്ങൾ ഇങ്ങനെ അവർക്കു ചെയ്തുകൊടുക്കുന്നതു അവന്റെ വിശുദ്ധന്മാർ യേശുവിനു ചെയ്യുന്നതിനു തുല്യമാണ്. അവൻ കഷ്ടമനുഭവിക്കുന്ന മനുഷ്യവർഗ്ഗസആ 115.3

    ത്തോടു തന്നെത്താൻ സാദൃശ്യപ്പെടുത്തിയിരിക്കുന്നു. നിങ്ങൾ ഊഹിക്കുന്ന ആവശ്യങ്ങളെല്ലാം നിറവേറിക്കിട്ടുന്നതുവരെ കാത്തിരിക്കരുത്. നിങ്ങളുടെ തോന്നലുകളെ വിശ്വസിച്ചു തോന്നുമ്പോൾ കൊടുക്കാതിരിക്കയും ചെയ്യരുത്, ദൈവദിവസത്തിൽ സ്വർഗ്ഗീയ രേഖകളിൽ എഴുതിക്കാണാൻ ആഗ്രഹി ക്കുന്നതുപോലെ ക്രമമായി കൊടുക്കുക. 235T 150-151;സആ 115.4