Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    മക്കളുടെ സ്നാന ഒരുക്കം

    മക്കൾ സ്നാനപ്പെടുവാനാഗ്രഹിക്കുന്ന മാതാപിതാക്കൾക്കു ആത്മപരി ശോധനയിലും തങ്ങളുടെ മക്കൾക്കു വിശ്വസ്തപ്രബോധനം നല്കുന്നതിലും പ്രവർത്തിക്കാനുണ്ട്. സ്നാനം അതിപ്രാധാന്യമേറിയതും പരിപാവനവുമായ ശുശ്രൂഷയാകയാൽ അതിന്റെ അർത്ഥത്തെക്കുറിച്ചു ശരിയായ ഗ്രാഹ്യം ഉണ്ടായിരിക്കണം. ഇതിന്റെ അർത്ഥം പാപത്തെക്കുറിച്ചുള്ള പശ്ചാത്താപവും യേശുക്രിസ്തുവിൽ പുതുജീവന്റെ പ്രാരംഭവുമതെ. സ്നാനം ഏല്ക്കുവാൻ അത്യധികമായ ധൃതി പാടില്ല. മാതാപിതാക്കളും മക്കളും അതിന്റെ വില മനസ്സിലാക്കട്ടെ. മക്കളെ സ്നാനത്തിനു അനുവദിക്കുന്നതു, അവരുടെ സ്വഭാവ രൂപീകരണത്തിനു വിശ്വസ്ത കാര്യവിചാരകന്മാരായി പാവനപ്രതിജ്ഞയെടുക്കലാണ്. അവർ അംഗീകരിച്ച വിശ്വാസത്തിനു അപമാനം വരുത്താതെ ആട്ടിൻകൂട്ടത്തിലെ കുഞ്ഞാടുകളെ പ്രത്യേക താല്പര്യത്തോടുകൂടി സൂക്ഷിക്കുന്നതിനു അവർ തങ്ങളോടു തന്നെ പ്രതിജ്ഞ ചെയ്യുന്നു.സആ 227.1

    മതപരമായ ഉപദേശം ജീവിത പ്രാരംഭദശയിൽതന്നെ കൊടുക്കേണ്ടതാണ്. അതു നല്കേണ്ടതു നിന്ദ്യമനോഭാവത്തിലല്ല, പ്രസന്നവും സന്തോഷപ ദവുമായ രീതിയിലായിരിക്കണം. മക്കൾക്കു മനസ്സിലാകാത്ത രീതിയിൽ പരീ ക്ഷകൾ വരാതിരിപ്പാൻ അമ്മമാർ സദാ ജാഗ്രതയോടെ കാത്തു സൂക്ഷിക്കേണ്ട ആവശ്യമുണ്ട്. ബുദ്ധിപൂർവ്വകവും സന്തോഷകരവുമായ ഉപദേശങ്ങളാൽ മാതാപിതാക്കന്മാർ മക്കളെ സൂക്ഷിക്കണം. അനുഭവമില്ലാത്ത ഇവരുടെ ഉത്തമ സ്നേഹിതരെപ്പോലെ പരീക്ഷയെ ജയിക്കുന്നതിനു സഹായിക്കണം. വിജയികളാകാൻ ഇതു അവർക്കു സകലതുമായിരിക്കുന്നു. നേരുള്ള സംഗതികൾ ചെയ്വാൻ പരിശ്രമിക്കുന്ന സ്വന്ത പ്രിയ മക്കൾ കർത്താവിന്റെ കുടും ബത്തിലെ പ്രായം കുറഞ്ഞ അംഗങ്ങളാണെന്നു ചിന്തിക്കയും അനുസരണ ത്തിന്റെ രാജപാതയെ നിരപ്പാക്കാൻ സഹായിക്കുന്നതിനു അതീവ താല്പര്യം കാണിക്കയും ചെയ്യണം. ദൈവ കുഞ്ഞുങ്ങളായിരിക്കയെന്നതു എന്തെന്നും, അനുസരണത്തിൽ മനസ്സിനെ അവനു കീഴ്പ്പെടുത്തുന്നതു എന്തെന്നും സ്നേഹതല്പരതയോടെ അവർ അവരെ ദൈനംദിനം പഠിപ്പിക്കണം. ദൈവത്തെ അനുസരിക്കുന്നതിൽ മാതാപിതാക്കളെ അനുസരിക്കുന്നതും ഉൾപ്പെടുന്നുവെന്നവരെ പഠിപ്പിക്കുക. മാതാപിതാക്കന്മാരേ, ജാഗ്രതയോടെ പ്രാർത്ഥിക്കുക. നിങ്ങളുടെ കുഞ്ഞുങ്ങളെ നിങ്ങളുടെ കൂട്ടുകാരാക്കിത്തീർക്കുക.സആ 227.2

    അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷപ്രദമായ സമയം വരുമ്പോൾ യേശുവിനെ ഹൃദയത്തിൽ സ്നേഹിക്കയും സ്നാനപ്പെടാൻ ആഗ്രഹിക്കയും ചെയ്യും. അപ്പോൾ അവരോടു വിശ്വസ്തതയോടെ പെരുമാറുക. സ്നാനശുശ്രൂഷ സ്വീകരിക്കുന്നതിനു മുമ്പു, ജീവിതത്തിലെ പ്രഥമോദ്ദേശം, ദൈവത്തിനുവേണ്ടി പ്രവർത്തിക്കുന്നതാണോ എന്നു ചോദിക്കണം. എങ്ങിനെയാണു ആരംഭിക്കേണ്ടതെന്നു പറഞ്ഞുകൊടുക്കുക. പ്രഥമ പാഠങ്ങളാണു വളരെ വിലയേറിയവ. ദൈവത്തിനുവേണ്ടി അവരുടെ പ്രഥമ സേവനം എങ്ങനെ അനുഷ്ഠിക്കാമെന്നു ലളിതമായി പഠിപ്പിക്കുക. ക്രിസ്തീയ മാതാപിതാക്കന്മാരുടെ നിയന്ത്രണത്തിൽ തിരുവചന നിർദ്ദേശപ്രകാരം കർത്താവിനുവേണ്ടി സ്വാർത്ഥത ഉപേക്ഷിക്കുകയെന്നാൽ എന്താണെന്നു വിശദീകരിക്കുക.സആ 227.3

    വിശ്വസ്ത പ്രയത്നത്തിനുശേഷം നിങ്ങളുടെ മക്കൾ സ്നാനത്തിന്റെയും മാനസാന്തരത്തിന്റെയും അർത്ഥം ഗ്രഹിച്ച് യഥാർത്ഥമായി മാനസാന്തരപ്പെട്ടിട്ടുണ്ടെന്നു നിങ്ങൾ തൃപ്തിപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ സ്നാനപ്പെടുത്തുക. എങ്കിലും ഞാൻ വീണ്ടും പറയുന്നത്, അവരുടെ പരിചയമില്ലാത്ത കാലുകളെ അനുസരണത്തിന്റെ ഇടുങ്ങിയ പാതകളിൽക്കൂടെ നയിക്കുവാൻ വിശ്വസ്ത ആട്ടിടയന്മാരായി നിങ്ങളെത്തന്നെ ഒരുക്കുക. സ്നേഹത്തിലും മര്യാദയിലും ക്രിസ്തീയവിനയത്തിലും ക്രിസ്തുവിനായി ചെയ്യുന്ന പരിത്യാഗത്തിലും മാതാപിതാക്കൾ കുട്ടികൾക്കു ശരിയായ മാതൃക നല്കാൻ മാതാപിതാക്കളിൽ ദൈവം പ്രവർത്തിച്ചേതീരു. നിങ്ങളുടെ കുട്ടികളുടെ സ്ഥാനത്തിനു അനുമതി നല്കിയശേഷം, അവരെ ഇഷ്ടപ്രകാരം പ്രവർത്തിക്കുവാൻ വിട്ടു കൊടുക്കുകയും നേരായ പാതയിൽ അവരുടെ കാലുകളെ നിറുത്തുവാൻ സൂക്ഷിക്കുന്നതിനു പ്രത്യേക ഭാരവാഹിത്വം തോന്നുന്നുമില്ലെങ്കിൽ, സത്യത്തിൽ അവർക്കു താല്പര്യവും ധൈര്യവും വിശ്വാസവും നഷ്ടപ്പെട്ടാൽ അതിനുത്തരവാദികൾ നിങ്ങൾ തന്നെയാകുന്നു.സആ 228.1

    പ്രായപൂർത്തിവന്ന സ്ഥാനാർത്ഥികൾ പ്രായം കുറഞ്ഞവരെക്കാൾ തങ്ങളുടെ കടമകൾ ഗ്രഹിച്ചിരിക്കണം. എങ്കിലും ഈ ആത്മാക്കൾക്കുവേണ്ടി പ്രവർത്തിക്കാൻ പാസ്റ്റർക്കു ചുമതലയുണ്ട്. അവർക്കു തെറ്റായ സ്വഭാവങ്ങളും പരിചയങ്ങളുമുണ്ടോ? അവർക്കുവേണ്ടി പ്രത്യേക യോഗങ്ങൾ നടത്തേണ്ടതു ഒരു പാസ്റ്റരുടെ ചുമതലയാണ്. വേദപഠനം നല്കി അവരുമായി സംസാരിച്ചു പ്രാർത്ഥിക്കുകയും അവരുടെ മേലുള്ള ദൈവത്തിന്റെ അവകാശത്തെ തെളിവായി കാണിച്ചുകൊടുക്കയും ചെയ്യുക. മാനസാന്തരത്തെ സംബന്ധിച്ച് വേദോപദേശം അവരെ വായിച്ചു കേൾപ്പിക്കുക. അവർ ദൈവത്തെ സ്നേഹിക്കുന്നുവെന്നതിന്റെ തെളിവും മാനസാന്തര ഫലങ്ങളും എന്താണെന്നു കാണിക്കുക. യഥാർത്ഥ മാനസാന്തരം ഹൃദയം, ചിന്ത, ഉദ്ദേശങ്ങൾ, എന്നിവയുടെ മാറ്റമാണെന്നു കാണിക്കുക. ദുഷ്ടസംസാരം, അസൂയ, അനുസരണക്കേടു, എന്നീ പാപങ്ങൾ വർജ്ജിക്കണം. ഓരോ ചീത്ത സ്വഭാവത്തിനുമെതിരായി പോരാടണം. അപ്പോൾ വിശ്വസിക്കുന്നവനു ശരിയായ ബോധത്തോടെ, “യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും” (മത്താ. 7:7) എന്ന വാഗ്ദത്തം പ്രാപിക്കാം. (6T91-99)സആ 228.2

    *****