Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    മാതാപിതാക്കന്മാർക്കു കൂടുതൽ ദിവ്യനടത്തിപ്പാവശ്യം

    നിങ്ങളുടെ കുട്ടികളുടെ ശരിയായ പരിശീലനം ശിക്ഷയില്ലായമ കൂടാതെ അവഗണിക്കാൻ സാദ്ധ്യമല്ല. അവരുടെ ബലഹീന സ്വഭാവങ്ങൾ നിങ്ങളുടെ അവിശ്വസ്തതയെ പ്രസിദ്ധമാക്കും. അശ്ലീലത, മുരട്ടുശീലം, ബഹുമാനമില്ലായ്മ, അനുസരണമില്ലായ്മ, അലസത, അശ്രദ്ധ, തുടങ്ങിയ ചീത്ത സ്വഭാവങ്ങൾ തിരുത്താതെ വിട്ടാൽ നിങ്ങൾക്കു അപകീർത്തിയും തിക്താനുഭവവും വരുത്തിവെയ്ക്കും. കുട്ടികളുടെ ഭാവി ഏറിയ പങ്കും നിങ്ങളുടെ കയ്യിലാണ്. കർത്തവ്യത്തിൽ പരാജയപ്പെട്ടാൽ നിങ്ങൾ അവരെ ശത്രുനിരയിൽ സാത്താന്റെ ഏജന്റുമാരായി മറ്റുള്ളവരെ നശിപ്പിക്കാൻ ആക്കുന്നു. നേരേമറിച്ചു അവരെ വിശ്വസ്തതയോടെ ഉപദേശിച്ചു സ്വന്തജീവിതത്തിൽ ദിവ്യമാത്യകകൾ വെക്കുമെങ്കിൽ നിങ്ങൾക്കവരെ ക്രിസ്തുവിലേക്കു നയിക്കുവാൻ കഴിയും. തൽഫലമായി അവരും മറ്റുള്ളവരിൽ പ്രേരണ ചെലുത്തും, ഇപകാരം നിങ്ങൾ മുഖാന്തിരം അനേകർ രക്ഷപാപിക്കുകയും ചെയ്യും . (T66)സആ 351.3

    നമ്മുടെ കുട്ടികളോടു ശുദ്ധതയോടെ പെരുമാറാൻ ദൈവം ആഗ്രഹിക്കുന്നു, കുട്ടികൾക്കു പ്രായമുള്ളവരെപ്പോലെ അനേക വർഷത്തെ പരിശീലനത്തിന്റെ ഗുണം ഇല്ലെന്നുള്ളതു മറന്നു പോയേക്കാം. കൊച്ചു കുട്ടികൾ എല്ലാ കാര്യത്തിലും നമ്മുടെ ആശയംപോലെ പ്രവർത്തിച്ചില്ലെങ്കിൽ, ശകാരിക്കണമെന്നു ചിലപ്പോൾ നാം ചിന്തിക്കുന്നു. എന്നാൽ ഇതു സംഗതികൾ ശരിയാക്കുകയില്ല. അവരെ രക്ഷകന്റെ അടുക്കലേക്കു കൊണ്ടുചെന്നു സകലതും അവനോടു പറയുക; എന്നിട്ടു അവന്റെ അനുഗ്രഹങ്ങൾ അവരുടെ മേലുണ്ടാകുമെന്നു വിശ്വസിക്കുക. (CG 287)സആ 351.4

    പ്രാർത്ഥനാസമയത്തു ഭക്തിയുള്ളവരായിരിക്കാൻ കുട്ടികളെ പഠിപ്പിക്കുക. വേലയ്ക്കു പോകുന്നതിനുമുമ്പു കുടുംബാംഗങ്ങളെ എല്ലാം കൂട്ടി വരുത്തി പിതാവോ, പിതാവിന്റെ അഭാവത്തിൽ മാതാവോ, പകൽ മുഴുവനും അവരെ കാത്തു സൂക്ഷിക്കുന്നതിനു ജാഗ്രതയോടെ ദൈവത്തോടു പ്രാർത്ഥി.ക്കുക. പൂർണ്ണവിനയത്തോടും മനസലിവോടും നിങ്ങളുടെയും കുഞ്ഞുങ്ങളുടെയും മുന്നിലുള്ള പരീക്ഷകളെക്കുറിച്ചു ബോധമുള്ളവരായി അടുത്തുവരിക; വിശ്വാസത്താൽ അവരെ ബലിപീഠത്തിങ്കൽ സമർപ്പിച്ചു കർതൃസംരക്ഷണത്തിനായി പ്രാർത്ഥിക്കുക. ഇപ്രകാരം പ്രതിഷ്ഠിക്കപ്പെട്ട കുഞ്ഞുങ്ങളെ സേവകാത്മാക്കൾ കാത്തുകൊള്ളും. കാലത്തും വൈകുന്നേരത്തുമുള്ള എരിവോടുകൂടിയ പ്രാർത്ഥനയാലും വിശ്വാസ സംരക്ഷണയാലും കുഞ്ഞുങ്ങളെ കാത്തുരക്ഷിക്കേണ്ടതു ക്രിസ്തീയ മാതാപിതാക്കന്മാരുടെ കർത്തവ്യമാണ്. അവർ ക്ഷമയോടെ ഉപദേശിക്കുകയും ദൈവത്തെ പ്രസാദിപ്പിക്കാൻ ജീവിക്കേണ്ടതെപ്രകാരമെന്നു അക്ഷീണം ദയാപുരസ്സരം പഠിപ്പിക്കയും വേണം . (IT 397, 398)സആ 351.5

    പരിശുദ്ധാത്മ സ്നാനം ദിവസേന പ്രാപിക്കുകയെന്നുള്ളതു അവരുടെ സൗഭാഗ്യമാണെന്നു കുട്ടികളെ പഠിപ്പിക്കുക. ഉദ്ദേശ നിർവ്വഹണത്തിൽ നിങ്ങൾ സഹായഹസ്തരാണെന്നത് ക്രിസ്തു ദർശിക്കട്ടെ. സേവനം കുട്ടികൾക്കു പൂർണ്ണവിജയമായിത്തീരുന്നതിനു പ്രാർത്ഥനയാൽ അനുഭവം സമ്പാദിക്കുക. (CT 131)സആ 352.1

    മാതാവിന്റെ പ്രാർത്ഥനയുടെ ശക്തി വളരെ കൂടുതലായി കണക്കാക്കാൻ സാദ്ധ്യമല്ല. പുത്രനോടും പുതിയോടുംകൂടെ ശൈശവ പരിവർത്തനസമയങ്ങളിലും യൗവ്വനദിശയിലെ ആപത്തുകളിലും മുട്ടുകുത്തുന്ന മാതാവു ന്യായവിധി സമയംവരെ കുഞ്ഞുങ്ങളുടെ മേൽ താൻ ചെലുത്തിയ പ്രാർത്ഥ നയുടെ പ്രേരണാശക്തിയെക്കുറിച്ചു ഗ്രഹിക്കുകയില്ല. വിശ്വാസത്താൽ ദൈവപുത്രനോടു ബന്ധപ്പെട്ടിരിക്കയാണെങ്കിൽ മാതാവിന്റെ മൃദുലകര ങ്ങൾ അവളുടെ പുത്രനെ പരീക്ഷയുടെ ശക്തിയിൽ നിന്നും പുത്രിയെ പാപ് ത്തിൽ അകപ്പെടുന്നതിൽനിന്നും പിടിച്ചുകൊള്ളും, വികാരങ്ങൾ വിജയ ത്തിനുവേണ്ടി മത്സരിക്കുമ്പോൾ സ്നേഹശക്തിയും നിരോധിക്കുന്നതും ശുഷ്ക്കാന്തിയോടു കൂടിയതും സുനിശ്ചിതവുമായ മാതാവിന്റെ പ്രേരണാശ.ക്തിയും ആത്മാവിനെ ശരിയായ ഭാഗത്തു സമീകരിക്കും. (AH 266)സആ 352.2

    നിങ്ങളുടെ കുട്ടികളെ സംബന്ധിച്ച കടമ വിശ്വസ്തതയോടെ നിർവ്വഹിച്ച ശേഷം അവരെ ദൈവസന്നിധിയിൽ കൊണ്ടുചെന്നു നിങ്ങളെ സഹായിക്കാൻ ആവശ്യപ്പെടുക. നിങ്ങളുടെ ഭാഗം നിർവ്വഹിച്ചുവെന്നു പറയുക. എന്നിട്ട്, നിങ്ങൾക്ക് ചെയ്യാൻ കഴിയാത്ത ദൈവത്തിന്റെ പങ്കു നിർവ്വഹിക്കാൻ വിശ്വാസത്താൽ അപേക്ഷിക്കുക. അവരുടെ പ്രകൃതിയെ മയപ്പെടുത്തി പരിശുദ്ധാത്മാവിനാൽ സൗമ്യമാക്കാൻ ആവശ്യപ്പെടുക. അവൻ നിങ്ങളുടെ പ്രാർത്ഥന കേൾക്കും. പ്രാർത്ഥനക്കുത്തരം നല്കാൻ അവനിഷ്ടപ്പെടും. നിങ്ങളുടെ കുട്ടികളെ തിരുത്താൻ അവന്റെ വചനത്തിൽക്കൂടെ നിർദ്ദേശിച്ചിരിക്കുന്നു. “കരഞ്ഞാലും വിടരുത്, ഇക്കാര്യത്തിൽ അവന്റെ വചനത്തിനു കീഴ്പ്പെടണം. (CG256, 257)സആ 352.3