Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    പരിശുദ്ധാത്മ വർഷത്തിനു മുമ്പു ഐക്യത ഉണ്ടാക്കണം

    ശിഷ്യന്മാർ പരിപൂർണ്ണ ഐക്യതയിൽ വരികയും ഉന്നതസ്ഥാനത്തിനായുള്ള അവരുടെ ആഗ്രഹം ഉപേക്ഷിക്കയും ചെയ്തശേഷമാണ് അവരുടെ മേൽ പരിശുദ്ധാത്മാവു വർഷിക്കപ്പെട്ടതെന്ന കാര്യം ഒർമ്മിച്ചുകൊള്ളണം. അവർ ഒരുമനപ്പെട്ടിരുന്നു. എല്ലാ ഭിന്നതകളും നീക്കപ്പെട്ടു. പരിശുദ്ധാത്മാവു നല്കപ്പെട്ടശേഷം അവർ വഹിച്ച സാക്ഷ്യം ഒന്നുപോലെ ആയിരുന്നു. “വിശ്വസിച്ചവരുടെ കൂട്ടം ഏക ഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു” എന്ന വാക്യം പത്യേകം ശ്രദ്ധിക്കുക (അപ്പൊ. 4:32). പാപികൾ ജീവിക്കത്തക്കവണ്ണം, മരിച്ചവന്റെ ആത്മാവു വിശ്വാസികളുടെ മുഴുകൂട്ടത്തെയും സജീവമാക്കി.സആ 217.1

    വിശ്വാസികൾ തങ്ങൾക്കുവേണ്ടി ഒരനുഗ്രഹം ചോദിച്ചില്ല. അവർ ആത്മാക്കളെക്കുറിച്ചു ഭാരപ്പെട്ടിരുന്നു. സുവിശേഷം ഭൂലോകത്തിന്റെ അറ്റത്തോളം കൊണ്ടുപോകേണ്ടിയിരുന്നു. അതിലേക്കു ക്രിസ്തു വാഗ്ദത്തം ചെയ്തതിരുന്ന ശക്തി അവകാശപ്പെട്ടുകൊണ്ടു അവർ അവിടെ കൂടിയിരുന്നു. അപ്പോഴാണ് അവരുടെമേൽ പരിശുദ്ധാത്മാവ് വർഷിക്കപ്പെട്ടത്. ഒരു ദിവസം ആയിരങ്ങൾ മാനസാന്തരപ്പെട്ടു.സആ 217.2

    ഇപ്പോഴും അതു അങ്ങനെ ആയിരിക്കാം. ക്രിസ്ത്യാനികൾ എല്ലാ ഭിന്നതകളും ഉപേക്ഷിച്ചിട്ടു ആത്മാക്കളുടെ രക്ഷയ്ക്കായി തങ്ങളെത്തന്നെ ദൈവത്തിന്നായി പ്രതിഷ്ഠിക്കട്ടെ, വാഗ്ദത്തം ചെയ്യപ്പെട്ട് അനുഗ്രഹത്തിനായി അവർ വിശ്വാസത്താൽ ചോദിക്കട്ടെ, അതു വരും. അപ്പൊസ്തലന്മാരുടെ കാലത്തുണ്ടായ പരിശുദ്ധാത്മവർഷം മുമ്പാരിയും, അതിന്റെ ഫലം മഹത്വകരവുമായിരുന്നു, എന്നാൽ പിന്മാരി അധികം സമൃദ്ധിയായിരിക്കും. ഈ അന്ത്യകാലത്തു ജീവിച്ചിരിക്കുന്നവർക്കുള്ള വാഗ്ദത്തമെന്താണ്? “പ്രത്യാശയുള്ള ബദ്ധന്മാരേ, കോട്ടയിലേക്കു മടങ്ങിവരുവിൻ; ഞാൻ നിനക്കു ഇരട്ടിയായി പകരം നല്കും, എന്നു ഞാൻ ഇന്നുതന്നെ പ്രസ്താവിക്കുന്നു. “പിൻമഴയുടെ കാലത്തു യഹോവയോടു പിന്മഴയ്ക്കു അപേക്ഷിപ്പിൻ. യഹോവ മിന്നൽ പിണർ ഉണ്ടാക്കുന്നുവല്ലോ. അവൻ അവർക്കു വയലിലെ ഏതു സസ്യത്തിനും വേണ്ടി മാരി പെയ്യിച്ചുകൊടുക്കും” (സെര്യാ. 9:12; 10:1). (8T20,21)സആ 217.3