Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ത്യാഗത്തെ പ്രാത്സാഹിപ്പിക്കുന്ന സ്നേഹം കൊണ്ടാണ് ദൈവം ദാനങ്ങളെ വിലയിരുത്തുന്നത്.

    വിശുദ്ധ മന്ദിരത്തിലെ തുലാസുകളിൽ ക്രിസ്തുവോടുള്ള സ്നേഹത്താൽ അർപ്പിക്കപ്പെടുന്ന സാധുക്കളുടെ ദാനങ്ങളെ വിലയിരുത്തുന്നതു അവയുടെ അളവനുസരിച്ചല്ല, പിന്നെയോ, അതിനെ നല്കുവാൻ പരിതമാകുന്ന സ്നേഹത്തെ ആസ്പദമാക്കിയാണ്. അല്പം മാത്രം കൊടുക്കുന്ന ഔദാര്യമനസ്ക്കനും തനിക്കുള്ള അല്പത്തെ പരിപൂർണ്ണ മനസ്സോടുകൂടി അർപ്പിക്കുന്ന സാധുവിനും തന്റെ സമൃദ്ധിയിൽനിന്നു ധാരാളമായി കൊടുക്കുന്ന ധനവാനെപ്പോലെ വാസ്തവമായി യേശുവിന്റെ വാഗ്ദത്തങ്ങൾ അവ കാശപ്പെടാം. സാധുവായ മനുഷ്യൻ ത്യാഗം അനുഷ്ടിച്ചാണ് നല്കുന്നത്. അതു അവനു ബോധ്യമാകയും ചെയ്യുന്നു. അവൻ വാസ്തവത്തിൽ തന്റെ സ്വന്ത സുഖത്തിനു ആവശ്യമായ ചില സാധനങ്ങളെ പരിത്യജിച്ചിട്ടാണ് തന്റെ ദാനം അർപ്പിക്കുന്നത്. എന്നാൽ ധനവാനാകട്ടെ തന്റെ സമൃദ്ധിയിൽ നിന്നും കൊടുക്കുന്നു. ബുദ്ധിമുട്ട് അനുഭവപ്പെടുന്നുമില്ല. ആവശ്യമുള്ളതൊന്നും ഉപേക്ഷിക്കുന്നതുമില്ല ധനവാന്റെ വഴിപാടിലില്ലാത്ത ഒരു പരിപാ വനാവസ്ഥ സാധുവിന്റെ വഴിപാടിലുണ്ട്. ദൈവം തന്റെ ദിവ്യകാരുണ്യത്താൽ പ്രദാനം ചെയ്തിരുന്ന ക്രമാനുസൃതമായ പരോപകാരശീലം മനുഷ്യനു ഒരനുഗ്രഹം തന്നെ. അവന്റെ കാരുണ്യം ഒരിക്കലും നിന്നു പോകുന്നില്ല. ദൈവത്തിന്റെ ദാസന്മാർ അതിനെ അനുകരിച്ചാൽ എല്ലാവരും ദൈവ ത്തിന്റെ സജീവ വേലക്കാരായിത്തീരും. 153T 398, 399;സആ 110.3

    ചെറുപൈതങ്ങളുടെ വഴിപാടുകൾ എല്ലായ്പ്പോഴും ദൈവമുമ്പാകെ അംഗീകാരയോഗ്യവും പ്രസാദകരവുമായിരിക്കും, നല്കപ്പെടുന്ന വഴിപാടു കളെ പ്രചോദിപ്പിക്കുന്ന ആത്മാവിനെ ആശ്രയിച്ചിരിക്കും അതിന്റെ വില സാധുക്കൾ അപ്പൊസ്തലന്റെ ചട്ടപ്രകാരം ആഴ്ചതോറും ഒരു ചെറിയ തുക ചരതിച്ചുവച്ചാൽ ഭണ്ഡാരം നിറയുകയും അവരുടെ ദാനം ദൈവത്തിനു പരിപൂർണ്ണമായും സ്വീകാര്യമായിരിക്കയും ചെയ്യുന്നതാണ്. കാരണം, അവരുടെ ദാനങ്ങൾ ധനവാന്മാരായ അവരുടെ സഹോദരന്മാരുടേതുപോലെ വലിയതും ചിലപ്പോൾ കൂടുതൽ ത്യാഗം നിറഞ്ഞതും ആയിരിക്കും. ക്രമാനുസൃതമായ പരോപകാരം ഓരോ കുടുംബത്തിനും അനാവശ്യമായ വസ്തുക്കൾ വാങ്ങുന്നതിനു എതിരായ ഒരു ഭൂദതയായിരിക്കയും പ്രത്യേകിച്ച് ധനവാന്മാർക്ക് അതു ധാരാളിത്വം കൂടാതെ ജീവിക്കുവാൻ ഒരനുഗ്രഹമായിത്തീരുകയും ചെയ്യുന്നതാണ്.163T 412;സആ 111.1

    ക്രിസ്തുവിനോടു കൂടുതൽ അടുപ്പമുള്ള ഒരു കൂട്ടായ്മ ആചരിക്കേണ്ട തിനു മനസ്സിനെയും ഹൃദയത്തെയും നയിക്കുന്നതാണ് ഒരു പരിപൂർണ്ണമായ ഔദാര്യത്തിന്റെ പ്രതിഫലം. 17T 390;സആ 111.2

    പൗലൊസ്, ദൈവവേലയ്ക്കു കൊടുക്കുന്നതിനെപ്പറ്റി നമുക്കു ഒരു പ്രമാണം നല്കുകയും പ്രതിഫലം നമുക്കും ദൈവത്തിനും തുല്യമെന്നതിൽ പറകയും ചെയ്യുന്നു. “എന്നാൽ ലോഭമായി വിതെക്കുന്നവൻ ലോഭമായി കൊയ്യും ധാരാളമായി വിതെക്കുന്നവൻ ധാരാളമായി കൊയ്യും എന്നു ഓർത്തുകൊൾവിൻ. അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുത്. നിർബ്ബന്ധത്താലും അരുത്; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു. “നിങ്ങൾ സകലത്തിലും എപ്പോഴും പൂർണ്ണതൃപ്തിയുള്ളവരായി സകല സൽപ്രവൃത്തിയിലും പെരുകിവരുമാറ് നിങ്ങളിൽ സകല കൃപയും പെരുക്കുവാൻ ദൈവം ശക്തൻ ആകുന്നു” “...എന്നാൽ വിതെക്കുന്നവനു വിത്തും ഭക്ഷിപ്പാൻ ആഹാരവും നല്കുന്നവൻ നിങ്ങളുടെ വിത പൊലിപ്പിക്കയും നിങ്ങളുടെ നീതിയുടെ വിളവു വർദ്ധിപ്പിക്കയും ചെയ്യും. ഇങ്ങനെ ദൈവത്തിനു ഞങ്ങളാൽ സ്തോത്രം വരുവാൻ കാരണമായിരിക്കുന്ന ഔദാര്യം ഒക്കെയും കാണിക്കേണ്ടതിന്നു നിങ്ങൾ സകലത്തിലും സമ്പന്നന്മാർ ആകും.” (2 കൊ. 9:6-11). 185T 735;സആ 111.3