Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 5 - നിങ്ങൾ ചെയ്യുവാൻ ദൈവം നിയോഗിച്ച ജോലി

    സ്ത്രീപുരുഷന്മാരടങ്ങിയ നമ്മുടെ സഭാംഗത്വം മുഴുവനും പാസ്റ്റർമാരോടും ഇതര സഭാപ്രവർത്തകരോടും ഏകോപിച്ചു അണിനിരന്നു പ്രവർത്തിക്കുന്നതുവരെ ഈ ഭൂമിയിലെ ദൈവവേല ഒരിക്കലും പൂർത്തിയാക്കുവാൻ കഴിയുന്നതല്ല. 19T 117;സആ 80.1

    “നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ” (മർക്കൊ. 16:15). ഈ വാക്കുകൾ കിസ്താനുഗാമിയായ ഓരോ വ്യക്തിയോടും പറയപ്പെട്ടിട്ടുള്ളവയാണ്. ക്രിസ്തുവോടു ചേരുവാൻ നിയമിതരായിട്ടുള്ള ഏവരും തങ്ങളുടെ സമസഷ്ടങ്ങളുടെ രക്ഷയ്ക്കായി പ്രവർത്തിക്കാൻ നിയമിതരായിരിക്കുന്നു. നഷ്ടമായിപ്പോയതിനെ തിരഞ്ഞു രക്ഷിക്കുവാനായി അവനുണ്ടായിരുന്ന അതേ ആത്മദാഹം അവരിലും പ്രകടിതമാകണം. എല്ലാവർക്കും ഒരേ സ്ഥാനം അലങ്കരിപ്പാൻ കഴിക യില്ലെങ്കിലും എല്ലാവർക്കും ഓരോ സ്ഥാനവും ഓരോ പ്രവൃത്തിയും ഉണ്ട്. ദൈവാനുഗ്രഹം പ്രാപിച്ചിട്ടുള്ള ഏവരും യഥാർത്ഥമായ സേവനം കൊണ്ടു മറുപടി നല്കേണ്ടതാണ്. ഓരോ നൽവരവും അവന്റെ രാജ്യത്തിന്റെ പുരോ ഗമനത്തിനായി വിനിയോഗിക്കണം. 28T 16;സആ 80.2

    പ്രസംഗം ആത്മരക്ഷണാർത്ഥം ചെയ്യേണ്ട പ്രവൃത്തിയുടെ ഒരു ചെറിയ ഭാഗമാണ്. ദൈവത്തിന്റെ ആത്മാവു പാപികൾക്കു സത്യബോധം നല്കുകയും സഭയുടെ കരങ്ങളിൽ അവരെ സമർപ്പിക്കുകയും ചെയ്യുന്നു. പാസ്റ്റർമാർ അവരുടെ ഭാഗം നിർവ്വഹിച്ചേക്കാം, എന്നാൽ സഭ ചെയ്യേണ്ട പ്രവൃത്തി ചെയ്യുവാൻ അവർക്കു ഒരിക്കലും കഴികയില്ല. തന്റെ സഭയിൽ വിശ്വാസത്തിലും അനുഭവത്തിലും ചെറുപ്പക്കാരായിരിക്കുന്നവരെ പരിപാലിക്കണമെന്നു ദൈവം ആവശ്യപ്പെടുന്നു. അവരുടെ അടുക്കൽ ചെന്നു ജല്പനം ചെയ്യാതെ പ്രത്യുത അവരുമായി പ്രാർത്ഥിക്കുകയും അവരോടു, “വെള്ളിത്താലത്തിൽ പൊൻനാരങ്ങാ” സദൃശമായ വാക്കുകൾ സംസാരിക്കുകയും ചെയ്യണം. 34T 69;സആ 80.3

    പുരാതന യിസ്രായേലിനെ ഭൂമിയിൽ ഒരു വെളിച്ചമായി നിലകൊള്ളുവാൻ വിളിച്ചതുപോലെ ദൈവം ഈ കാലത്തുള്ള അവന്റെ സഭയെയും വിളി ച്ചിരിക്കുന്നു. സത്യത്തിന്റെ ശക്തിയേറിയ വാൾകൊണ്ടു ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും ദൂതന്മാരുടെ ദൂതുകൾ കൊണ്ടുതന്നെ അവൻ അവരെ നാമമാത്ര സഭകളിലും ലോകത്തിലും നിന്നു വേർപെടുത്തി തന്നോടു എത്രയും പരിപാവനമായി അടുപ്പിച്ചിരിക്കുന്നു. അവൻ അവരെ തന്റെ ന്യയപമാണത്തിന്റെ കലവറക്കാരാക്കിയിരിക്കുന്നതു കൂടാതെ ഈ കാലത്തേക്കുള്ള പ്രവചനസത്യങ്ങളും അവരെ ഭരമേല്പിച്ചിട്ടുണ്ട്. പുരാതന യിസ്രായേല്യരെ ഭരമേല്പിച്ചിരുന്ന വിശുദ്ധ അരുളപ്പാടുകൾ പോലെ ഇവയെല്ലാം ലോകത്തിന്നു പകർന്നു കൊടുപ്പാനായി അവർ ഭരമേല്പിച്ചിട്ടുള്ള പവിത്രമായ പരിപാലനവസ്തുവത്രെ.സആ 81.1

    വെളിപ്പാടു 14-ലെ മൂന്നു ദൂതുകളുടെ വെളിച്ചം സ്വീകരിച്ചുകൊണ്ടു ഭൂലോകമൊട്ടുക്കും കടന്നുചെന്നു അവയിലെ മുന്നറിവു പ്രചരിപ്പിക്കേണ്ടതു അവന്റെ പ്രതിനിധികൾ ആകുന്നു. ക്രിസ്തു അവന്റെ അനുഗാമികളോടു: “നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു” മത്താ. 5:14 എന്നു പ്രഖ്യാപിച്ചിരിക്കുന്നു. യേശുവിനെ സ്വീകരിക്കുന്ന ഓരോ ആത്മാവിനോടും കാൽവറി യിലെ ക്രൂശു: “കണ്ടാലും ഒരു ആത്മാവിന്റെ വില!” എന്നു പറയുന്നു. “നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിൻ” മർക്കൊ. 16:15. ഈ വേലയെ തടസ്സപ്പെടുത്തുവാൻ യാതൊന്നിനെയും അനുവദിച്ചുകൂടാ. അതു കാലാനുയോജ്യവും സർവ്വപ്രധാനവുമായ ഒരു പ്രവൃത്തിയാകുന്നു. അതു നിത്യതപോലെ ദൂരവ്യാപകമായിരിക്കേണ്ടതാകുന്നു. മാനവകുലത്തിന്റെ ഉദ്ധാരണാർത്ഥം അവൻ അർപ്പിച്ച് യാഗംമൂലം മനുഷ്യാത്മാക്കൾക്കുവേണ്ടി യേശു പ്രദർശിപ്പിച്ച് സ്നേഹം അവന്റെ എല്ലാ അനുഗാമികളെയും പരിപ്പിക്കുന്നതാണ്. 45T 455, 456;സആ 81.2

    ക്രിസ്തു തനിക്കധീനമായിത്തീരുന്ന ഓരോ മാനുഷിക മുഖാന്തിരത്തെയും അത്യാഹ്ളാദപുരസരം സ്വീകരിക്കുന്നു. അവതരിച്ച സ്നേഹത്തിന്റെ മർമ്മങ്ങളെ ലോകത്തിന്നു പകർന്നുകൊടുപ്പാൻ പര്യാപ്തമാകുമാറു അവൻ മാനുഷികത്വത്തെ ദിവ്യത്വവുമായി ഐക്യപ്പെടുത്തുന്നു. സംസാരിക്കയും പ്രാർത്ഥിക്കയും പാടുകയും ചെയ്തുകൊണ്ട് ലോകത്തെ അവന്റെ സത്യത്തിന്റെ ദൂതുകൾകൊണ്ടു നിറയ്ക്കുകയും അപ്പുറത്തുള്ള ദിക്കുകളിലേക്കു ബദ്ധപ്പെട്ടു കടന്നു ചെല്ലുകയും ചെയ്തുവരുന്നു. 59T 30;സആ 81.3