Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    കുട്ടികളെ പഠിപ്പിക്കുന്നതിൽ മാതാപിതാക്കളുടെ ചുമതല

    കുഞ്ഞുങ്ങളുടെ എല്ലാ കാര്യങ്ങളിലും ദൈവത്തിനവകാശമുണ്ടെന്നും, ഈ അവകാശത്തെ ഒന്നിനും റദ്ദാക്കാൻ കഴിയുകയില്ലെന്നും, അവർക്കുള്ള സർവ്വവും അനുസരണമുള്ളവരാണോയെന്നു തെളിയിക്കാൻ അവരെസആ 291.6

    ദൈവം ഏല്പിച്ചതാണെന്നും നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക. പണം ആവശ്യമായ നിധിയാണ്. ആവശ്യമില്ലാത്തവർക്കു കണ്ടമാനം ചെലവിടരുത്. നിങ്ങളുടെ സ്വമേധാദാനം ചിലർക്കാവശ്യമാണ്. ധൂർത്തടിക്കുന്ന ശീലം നിങ്ങൾക്കുണ്ടെങ്കിൽ എത്രയും വേഗം മാറ്റുക. ഇതു ചെയ്യുന്നില്ലെങ്കിൽ നിത്യകടക്കാരനായിരിക്കും. (CG 134)സആ 291.7

    ഇന്നത്തെ യുവാക്കളുടെ പ്രകൃതി, മിതവ്യയത്തെ അവഗണിക്കയും നിന്ദിക്കയും ചെയ്യുന്നതാണ്. എന്നാൽ ഏറ്റവും കൂടുതൽ വിശാലവും ഔദാര്യവുമായ ആശയത്തോടും അനുഭവത്തോടുംകൂടി മിതവ്യയം സുസ്ഥിരമായിരിക്കുന്നു. മിതവ്യയം, ശേഷിച്ച സാധനങ്ങളെ സൂക്ഷിക്കുന്നതിനുള്ള ഏറ്റവും മെച്ചമായ മാർഗ്ഗം, എന്നിവ പഠിപ്പിക്കുന്നതു തന്റെ അന്തസ്സിനു ചേർന്നതല്ലെന്നു ആരും ചിന്തിക്കരുത്. (5T 400)സആ 291.8

    ഓരോ യുവാവും കൊച്ചുകുട്ടിയും കേവലം സാങ്കല്പിക കണക്കുകൾ മാത്രമല്ലാതെ സ്വന്തം വരവു ചെലവുകളുടെ സൂക്ഷ്മമായ കണക്കെഴുതി സുക്ഷിക്കാൻ പഠിക്കട്ടെ. മാതാപിതാക്കന്മാരിൽ നിന്നു ലഭിക്കുന്നതോ സ്വന്ത സമ്പാദ്യത്തിൽ നിന്നുള്ളതോ ആയ പണംകൊണ്ടു പെൺകുട്ടികളും ആൺകുട്ടികളും അവർക്കാവശ്യമായ പുസ്തകങ്ങൾ, തുണികൾ മുതലാ യവ അവർതന്നെ വാങ്ങുകയും അതിന്റെ കണക്കു സൂക്ഷിക്കയും ചെയ്യാൻ പഠിക്കട്ടെ. ഇതുമൂലം പണത്തിന്റെ ഉപയോഗവും വിലയും പഠിക്കാൻ അവർക്കു കഴിയുന്നു. (C3 294)സആ 292.1

    ബുദ്ധിപൂർവ്വകമല്ലാത്തെ സഹായം നമ്മുടെ കുഞ്ഞുങ്ങൾക്കു ചെയ്തു കൊടുക്കുക എന്നൊന്നുണ്ട്. സ്വന്ത (പ്രയത്നം മൂലം കോളേജ് വിദ്യാഭ്യാസം നടത്തുന്നവർ മറ്റുള്ളവരുടെ ചെലവിൽ പഠനം നടത്തുന്നവരേക്കാൾ അവ രുടെ അവസരത്തെ കൂടുതൽ വില മതിക്കുന്നു. കാരണം, അതിന്റെ വില അവർ അറിയുന്നതിനാല്, നമ്മുടെ കുഞ്ഞുങ്ങൾ നിസ്സഹായകരമായ ഭാരങ്ങളായിത്തീരുന്നതുവരെ നാം അവരെ വഹിച്ചുകൊണ്ടു നടക്കരുത്.സആ 292.2

    പ്രയോജനപ്രദവും ആയാസകരവുമായ വേലയിൽ അനുഭവം സിദ്ധിക്കു ന്നതിനുമുമ്പു ദൈവശുശൂഷകനോ ഡോക്ടറോ ആകാൻ ആവശ്യമായ പഠനത്തിൽ പ്രവേശിക്കാൻ തക്ക ശരീരശേഷിയുള്ള യുവാക്കൾക്കു നിർല്ലോഭം പണം കൊടുക്കുമ്പോൾ മാതാപിതാക്കൾ കർത്തവ്യത്തിൽ തെറ്റുവരുത്തു ന്നു. (AH 387)സആ 292.3

    ഭാര്യയും മാതാവുമായവളുടെ പക്ഷത്തു സ്വയലോലുപശീലങ്ങളുടെയും സമയോചിത ബുദ്ധിയുടെയും സാമർത്ഥ്യത്തിന്റെയും അഭാവം ഭവനഭണ്ഡാരത്തെ നിരന്തരം ശോഷിപ്പിക്കുന്നു. എന്നിട്ടും, ആ അമ്മ ചിന്തിച്ചേക്കും താൻ ഏറ്റവും മെച്ചമായി പ്രവർത്തിക്കുന്നുവെന്ന്. എന്തുകൊണ്ടെന്നാൽ, അവളുടെയും അവളുടെ കുട്ടികളുടെയും ആഗ്രഹത്തെ പരിമിതപ്പെ ടുത്താൻ അവൾ ഒരിക്കലും അഭ്യാസിപ്പിക്കപ്പെട്ടിട്ടില്ല. കൂടാതെ ഗൃഹഭരണ കാര്യങ്ങളിൽ ഒരിക്കലും നിപുണതയും സമയോചിത ബുദ്ധിയും സമ്പാദിച്ചിട്ടില്ല. തന്മൂലം തത്തുല്യമായ മറ്റൊരു കുടുംബത്തിനു മതിയായ തുകയുടെ ഇരട്ടി ഒരു കുടുംബത്തിനാവശ്യമായി വരുന്നു.സആ 292.4

    കുട്ടികളെ മിതവ്യയം പഠിപ്പിക്കുന്നതിനു മാതാപിതാക്കന്മാരെ ഗുണദോ ഷിക്കാൻ അമിതവ്യയ ശീലത്തിന്റെ ദൂഷ്യങ്ങൾ ദൈവം എനിക്കു കാണിച്ചുതന്നു. ആവശ്യമില്ലാത്ത കാര്യങ്ങൾക്കു ചെലവിട്ട പണം, ദുർവിനിയോഗമാ ണെന്നവരെ പഠിപ്പിക്കുക. (AH374, 375)സആ 292.5