Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    മാതാപിതാക്കൾ യോജിക്കണം

    കോപിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന പ്രകൃതിയാണു കുട്ടികൾക്കുള്ളത്. അവർ എളുപ്പം സന്തോഷിക്കയും അതുപോലെ സന്തുഷ്ടരാകുകയും ചെയ്യും. സ്നേഹമസൃണമായ വാക്കുകളോടും പ്രവൃത്തികളോടും കൂടിയ മൃദുല ശിക്ഷണത്താൽ അമ്മമാർക്കു കുഞ്ഞുങ്ങളെ ഹൃദയങ്ങളോടു ബന്ധിക്കുവാൻ കഴിയുന്നതാണ്. കുട്ടികളോടു കടുത്ത ശിക്ഷയും ഉപ്രദവും പ്രകാശിപ്പിക്കുന്നതു വലിയ തെറ്റാണ്. ഐകരൂപ്യമുള്ള അക്ഷോഭ്യവും വികാരതരളിതമല്ലാത്ത നിയന്ത്രണവും ഓരോ കുടുംബത്തിന്റെയും ശിക്ഷണത്തിനത്യന്താപേക്ഷിതമാണ്. നിങ്ങൾ ഉദ്ദേശിക്കുന്നതു ശാന്തമായി പറയുകയും പറയുന്നതിൽനിന്നു വ്യതിചലിക്കാത്ത കാര്യങ്ങൾ നിർവ്വഹിക്കയും വേണം . (31 532)സആ 339.2

    മാതാപിതാക്കന്മാർ തങ്ങളുടെ ബാല്യകാല വർഷങ്ങളെ മറക്കരുത്. സഹതാപത്തിനും സ്നേഹത്തിനും എങ്ങനെ കാംക്ഷിച്ചുവെന്നും, ശകാരിക്കയും വ്യസനഹേതുകമാംവിധം അധിക്ഷേപിക്കയും ചെയ്തപ്പോൾ എപ്രകാരം അസുന്തഷ്ടരായിത്തീർന്നുവെന്നും മറക്കരുത്. കുട്ടികളുടെ ആവശ്യങ്ങളറിയുന്നതിനു ചിന്തയിൽ വീണ്ടും ബാല്യക്കാരായി മനസ്സിനെ താഴോട്ടു കൊണ്ടുവരണം. എങ്കിലും അക്ഷോഭ്യരായി, സ്നേഹബദ്ധരായി അവരുടെ കുട്ടികളിൽ നിന്നും അനുസരണം ആവശ്യപ്പെടണം. (IT 388)സആ 339.3

    കെട്ടുറപ്പില്ലാത്ത കുടുംബഭരണം വളരെ ദോഷജനകമാണ്. വാസ്തവ ത്തിൽ, യാതൊരു ഭരണവും ഇല്ലാതിരിക്കുന്നതുപോലെ മോശമായിരിക്കു ന്നു. ഭരതരായ മാതാപിതാക്കളുടെ കുട്ടികൾ പലപ്പോഴും അടക്കവും ഒതുക്കവുമില്ലാത്തവരും, പോരുകാരും, മത്സരികളുമായിപ്പോകുന്നതെന്തുകൊണ്ടെന്ന ചോദ്യം പലപ്പോഴും ചോദിക്കാറുള്ളതാണ്. ഭവനപരിശീലനത്തിലാണു കാരണം കണ്ടുപിടിക്കേണ്ടിയിരിക്കുന്നത്.സആ 340.1

    മാതാപിതാക്കന്മാർക്കു തമ്മിൽ യോജിപ്പില്ലെങ്കിൽ, തമ്മിൽ യോജിപ്പിലെ ത്താൻ സാധിക്കുന്നതുവരെ കുട്ടികളുടെ അടുക്കൽ വരാതിരിക്കട്ടെ.സആ 340.2

    ശിക്ഷണത്തിൽ മാതാപിതാക്കൾ യോജിപ്പുള്ളവരാണെങ്കിൽ തന്നിൽ നിന്നും അവർ എന്തു പ്രതീക്ഷിക്കുന്നുവെന്നു കുട്ടി മനസ്സിലാക്കും, പിതാവു സംസാരത്തിലോ നോട്ടത്തിലോ അമ്മ നല്കുന്ന ശിക്ഷയ്ക്ക് അംഗീകരണം നല്കാതെ, അമ്മ വളരെ കർശനമുള്ളവളായി പെരുമാറുന്നുവെന്നു വിചാരിച്ചു കാർക്കശ്യത്തെ പരിഹരിക്കാൻ കുട്ടിയെ താലോലിച്ചു കൊഞ്ചിക്കുമെങ്കിൽ, കുട്ടി നഷ്ടപ്പെട്ടുപോകും. ഇഷ്ടംപോലെ എന്തും ചെയ്യാമെന്നവർ പഠിക്കും. കുട്ടികൾക്കെതിരായി ഈ പാപം ചെയ്യുന്ന മാതാപിതാക്കന്മാർ അവരുടെ ആത്മനാശത്തിനുത്തരവാദികളാണ്. (AH 310-315)സആ 340.3

    മാതാപിതാക്കന്മാർ ആത്മനിയന്ത്രണം ആദ്യം പഠിക്കണം, അപ്പോൾ അവർക്കു കൂടുതൽ വിജയകരമായി അവരുടെ കുട്ടികളെ നിയന്ത്രിക്കാൻ കഴിയും. ആത്മനിയന്ത്രണം വിട്ടു സംസാരിക്കയും അക്ഷമരായി പ്രവർത്തി ക്കയും ചെയ്യുന്ന സമയത്തെല്ലാം അവർ ദൈവത്തിന്നെതിരായി പാപം ചെയ്യുന്നു. ആദ്യമേ കുട്ടികളുമായി ന്യായവാദം ചെയ്ത അവരുടെ തെറ്റു കളെ വ്യക്തമായി ചൂണ്ടിക്കാണിക്ക; അവരുടെ പാപങ്ങളെ കാട്ടിക്കൊടുക്കു ക. കൂടാതെ മാതാപിതാക്കന്മാരോടു മാത്രമല്ല ദൈവത്തോടും അവർ പാപം ചെയ്തുവെന്നവരെ ധരിപ്പിക്കുക, അവരെ തിരുത്തുന്നതിനു മുമ്പു നിങ്ങ ളുടെ സ്വന്ത ഹൃദയങ്ങളെ താഴ്ത്തി അപരാധികളായ നിങ്ങളിൽ സഹതാപവും വ്യസനവും ഉള്ളവരായി അവരുമൊത്തു പ്രാർത്ഥിക്കുക. അപ്പോൾ നിങ്ങളുടെ തെറ്റു തിരുത്തൽ കുട്ടികളുടെ വെറുപ്പിനിട നല്കുകയില്ല. അവർ നിങ്ങളെ സ്നേഹിക്കും. അവർ നിങ്ങൾക്കു അസൗകര്യങ്ങൾ വരുത്തിവെച്ച് തുകൊണ്ടോ, നിങ്ങൾക്കവരോടുള്ള അപ്രീതി പ്രസിദ്ധപ്പെടുത്തിയതു കൊണ്ടോ അല്ല, പാപത്തിൽ വളരാൻ വിടാതെ അവരുടെ നന്മയ്ക്കുവേണ്ടി കർത്തവ്യബോധത്തിൽ നിന്നാണ് ശിക്ഷിക്കുന്നതെന്നവർ കാണും. (IT 398)സആ 340.4