Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 34 - ക്രിസ്തീയ ഭവനം

    ഭവനം തെരഞ്ഞെടുക്കുമ്പോൾ പ്രഥമമായി നാം പരിഗണിക്കേണ്ടതു നമ്മയും കുടുംബത്തെയും വലയം ചെയ്യുന്ന ധാർമ്മീകവും മതപരവുമായ പ്രേരണാശക്തികളെപ്പറ്റിയാണ്.സആ 281.1

    ഭവനത്തിനു സ്ഥാനം അന്വേഷിക്കുമ്പോൾ തെരഞ്ഞെടുപ്പിനെ നയിക്കുന്നതു ഈ ഉദ്ദേശമായിരിക്കട്ടെ. പണമോഹമോ, പരിഷ്ക്കാര പ്രചോദനങ്ങളോ, സാമുദായികാചാരങ്ങളോ നിയന്ത്രിക്കാനിടവരുത്തരുത്. ലഘുത്വം, നിർമ്മലത, ആരോഗ്യം, യഥാർത്ഥ ഗുണം എന്നിവകളെ ഏറ്റവും ഉത്തമമായ നിലയിൽ പാലിക്കുന്നതെന്താണെന്നു പരിഗണിക്കുക.സആ 281.2

    മനുഷ്യരുടെ പ്രവൃത്തികൾ മാത്രം കാണുന്നിടത്തും കാഴ്ചകളും ശബ്ദങ്ങളും ചീത്ത വിചാരങ്ങളും ഉന്നയിക്കുന്നിടത്തും ബഹളവും കുഴപ്പവും ക്ഷീണവും അസമാധാനവും വരുത്തുന്നിടത്തും വസിക്കാതെ ദൈവത്തിന്റെ കരവേല ദർശിക്കാൻ കഴിയുന്നിടത്തു പോവുക. പ്രകൃതി സൗന്ദര്യത്തിലും ശാന്തതയിലും ആത്മവിശ്രമം കണ്ടെത്തുക. പച്ചപ്പാടങ്ങളിലും തോപ്പുകളിലും മലകളിലും ദൃഷ്ടി പതിയട്ടെ. പട്ടണത്തിലെ പൊടിപടലങ്ങളാലും പുകച്ചുരുളുകളാലും ഇരുണ്ടു പോകാത്ത നീലാകാശത്തേക്കു നോക്കുക. അന്തരീക്ഷത്തിലെ ശക്തിദായകമായ വായു ശ്വസിക്കുക.സആ 281.3

    ദൈവം വഴി തുറക്കുന്നതനുസരിച്ചു കുടുംബങ്ങൾ പട്ടണങ്ങളിൽ നിന്നു പോകേണ്ട സമയം വന്നിരിക്കുന്നു. കുട്ടികളെ നാട്ടിൻ പുറത്തേക്കു കൊണ്ടു പോകണം. പ്രാപ്തിക്കനുസരിച്ചു മാതാപിതാക്കൾ യോജിച്ച സ്ഥലം വാങ്ങണം, പാർപ്പിടം ചെറുതായിരുന്നാലും കൃഷിക്കു യോഗ്യമായ സ്ഥലം ഇതിനോടനുബന്ധിച്ചുണ്ടായിരിക്കണം.സആ 281.4

    കുറെ സ്ഥലവും സുഖകരമായ വീടുമുള്ള മാതാപിതാക്കൾ രാജാക്കന്മാരും രാജ്ഞികളുമാണ്.സആ 281.5

    കഴിയുമെങ്കിൽ, പട്ടണത്തിനു വെളിയിൽ കുട്ടികൾക്കു കൃഷിചെയ്യാൻ സ്ഥലമുള്ളിടത്തായിരിക്കണം വീട്. ഓരോരുത്തർക്കും സ്വന്തമായി കുറെ സ്ഥലം കൊടുക്കുക. അവരെ തോട്ടമുണ്ടാക്കാനും വിതയ്ക്കാൻ നിലമൊരുക്കാനും കള പറിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും പഠിപ്പിക്കുമ്പോൾ ജീവിതത്തിലെ ഹാനികരമായ പരിചയങ്ങളെ എങ്ങനെ അവജ്ഞയോടെസആ 281.6

    വീക്ഷിക്കണമെന്നും കൂടെ പഠിപ്പിക്കുക. തോട്ടത്തിലെ കളകളെ നശിപ്പിക്കുന്നതുപോലെ ചീത്ത സ്വഭാവങ്ങളെയും നശിപ്പിക്കുവാൻ പഠിപ്പിക്കുക. ഈ പാഠങ്ങൾ പഠിപ്പിക്കാൻ സമയമെടുക്കുമെങ്കിലും ഇത് കൂടുതൽ പ്രയോജനം നല്കും .സആ 282.1

    ഭൂമി, അഗാധതലത്തിൽ അതിന്റെ അനുഗ്രഹങ്ങളെ ഒളിച്ചുവെച്ചിരിക്കുന്നു. മനസ്സും ധൈര്യവും സ്ഥിരോത്സാഹവും ഉള്ളവർക്കു ഈ നിക്ഷേപങ്ങളെ സ്വരൂപിക്കാം. കൃഷിസ്ഥലത്തുനിന്നും വേണ്ടുവോളം ആദായം ലഭിക്കാൻ അനേക കൃഷിക്കാർ പരാജയപ്പെട്ടിട്ടുണ്ട്. എന്തെന്നാൽ, കൃഷിജോലി അഭിമാനകരമല്ലാത്തതായി നിർവ്വഹിച്ചതിനാലാണ്. തങ്ങൾക്കും കുടുംബത്തിനും ഈ ജോലിയിൽ അനുഗ്രഹം ഉണ്ടെന്നു അവർ കാണുന്നില്ല.സആ 282.2

    സ്വീകരിച്ചിരിക്കുന്ന സത്യത്തിനനുരൂപമായി ഭവിക്കുന്ന രീതിയിൽ പരി സരങ്ങൾ സൂക്ഷിക്കേണ്ട ദൈവത്തോടുള്ള കടപ്പാടു മാതാപിതാക്കൾക്കുണ്ട്. അപ്പോൾ കുട്ടികൾക്കു ശരിയായ പാഠങ്ങൾ നല്കാൻ അവർക്കു കഴിയും. ഭൗമിക ഭവനത്തിൽ വെച്ചുതന്നെ സ്വർഗ്ഗിയ ഭവനവുമായി സഹവസിക്കുന്ന തിനു പഠിക്കാൻ കഴിയും. ഭവനം കഴിയുന്നത് സ്വർഗ്ഗീയ മാതൃക പ്രകാരമായിരിക്കണം അപ്പോൾ നീചവും നികൃഷ്ടവുമായതിൽ ആസക്തമാകാനുള്ള പരീക്ഷയുടെ ശക്തി വളരെ കുറയും. കുട്ടികൾ ഇവിടത്തെ തല്ക്കാല അന്തേവാസികൾ മാത്രമാണെന്നും, തന്നെ സ്നേഹിക്കയും തന്റെ കല്പനകളെ പ്രമാണിക്കയും ചെയ്യുന്നവർക്കായി ക്രിസ്തു ഒരുക്കുന്ന കൊട്ടാരത്തിലെ താമസക്കാരാക്കിത്തീർക്കാൻ അഭ്യസിപ്പിക്കപ്പെടുന്നവരാണെന്നും അവരെ പഠിപ്പിക്കണം. മാതാപിതാക്കന്മാർക്കു നിർവ്വഹിക്കാനുള്ള ഏറ്റവും വലിയ കർത്തവ്യം ഇതാകുന്നു.സആ 282.3

    ഭവനനിർമ്മാണത്തിൽ, പൂർണ്ണമായ വായു സഞ്ചാരവും ധാരാളം സൂര്യപ്രകാശവും ലഭിക്കേണ്ടതു പ്രത്യേകം പ്രാധാന്യമർഹിക്കുന്ന സംഗതികളാണ്. ഭവനത്തിലെ എല്ലാ മുറികളിലും വായുസഞ്ചാരവും ധാരാളം വെളിച്ചവുമുണ്ടായിരിക്കട്ടെ. രാത്രിയും പകലും ധാരാളം ശുദ്ധവായുസഞ്ചാരം ഉണ്ടായിരിക്കത്തക്കവിധം ശയനമുറികൾ ക്രമീകരിക്കണം. വായുസഞ്ചാരത്തിനും സൂര്യവെളിച്ച പ്രവശനത്തിനുമായി തുറന്നിടാത്ത മുറികൾ ഒന്നും ശയനയോഗ്യമല്ല.സആ 282.4

    ഭവനത്തിൽ നിന്നും ശരിയായ അകലത്തിൽ കുറ്റിച്ചെടികളാലും പടർന്നു പന്തലിക്കുന്ന വൃക്ഷങ്ങളാലും സമാലംകൃതമായ അങ്കണം ഭംഗിയായി സൂക്ഷിച്ചു പരിപാലിച്ചാൽ, കുടുംബത്തിനു അതു ഉന്മേഷ പ്രേരകമാണെന്നും ആരോഗ്യത്തിനു ഹാനികരമല്ലെന്നും തെളിയിക്കും. എന്നാൽ കുറ്റിച്ചെടികളും തണൽ വൃക്ഷങ്ങളും വീട്ടിനോടു ചേർന്ന് തിങ്ങി നില്ക്കുന്നത് അനാരോഗ്യകരമാണ്. കാരണം, അവ വായു സഞ്ചാരത്തെ തടഞ്ഞു സൂര്യ കിരണങ്ങളെ മറയ്ക്കുന്നു. തൽഫലമായി ഈർപ്പം, വിശേഷിച്ചു വർഷക്കാലത്തു തങ്ങി നില്ക്കും.സആ 282.5