Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ദൈവം വിലമതിക്കുന്നവരെ അവൻ ശോധനചെയ്യുന്നു.

    നാം പരീക്ഷ സഹിക്കാൻ വിളിക്കപ്പെടുമ്പോൾ ആ വസ്തുത, യേശു കർത്താവു നമ്മിൽ വികസിപ്പിച്ചെടുക്കുവാനാഗ്രഹിക്കുന്ന ഏതോ ഒരു വിലയേറിയ വസ്തു കാണുന്നു എന്നാണു തെളിയിക്കുന്നത്. അവൻ നമ്മിൽ തന്റെ നാമം മഹത്വീകരിക്കപ്പെടുവാൻ യാതൊന്നും കാണുന്നില്ലെങ്കിൽ നമ്മെ ശുദ്ധീകരിക്കുന്നതിൽ അവൻ സമയം ചെലവിടുകയില്ല. നാം മുൾച്ചെടികളെ ചെത്തി വെടിപ്പാക്കുവാൻ പ്രത്യേക ശ്രമം ചെയ്യാറില്ല. തന്റെ ഉലയിൽ വിലയില്ലാത്ത കല്ലുകൾ ഇടുകയില്ല. അവൻ വിലയേറിയ അയിരു (ലോഹ മണ്ണ്) മാതമേ ശോധന കഴിക്കാറുള്ളൂ. 107T214;സആ 136.2

    ചുമതലയുള്ള സ്ഥാനങ്ങൾ അലങ്കരിക്കണമെന്നു ദൈവം നിർദ്ദേശിക്കുന്ന ആളുകൾക്ക് അവൻ തന്റെ കൃപയാൽ അവരുടെ മറഞ്ഞിരിക്കുന്ന ദൂഷ്യങ്ങൾ വെളിപ്പെടുത്തിക്കൊടുക്കുന്നു. അത് അവർ അകത്തു നോക്കി തങ്ങളുടെ ഹൃദയങ്ങളിലെ കുഴഞ്ഞിരിക്കുന്ന വികാരങ്ങളെയും അഭ്യാസങ്ങളെയും ശോധന ചെയ്ത് തെറ്റായവരെ കണ്ടുപിടിച്ച് സ്വഭാവം പരിഷ്ക്കരിക്കുകയും നടപ്പുകൾ വെടിപ്പാക്കുകയും ചെയ്യേണ്ടതിനുതന്നെ. കർത്താവു താന്റെ കാരുണ്യത്താൽ മനുഷ്യരെ അവരുടെ സാന്മാർഗ്ഗശക്തികളെ ശോധനചെയ്ത അവരുടെ പ്രവർത്തനോദ്ദേശങ്ങളെ വെളിപ്പെടുത്തുകയും അവയിൽ ശരിയായുള്ളതു വർദ്ധമാനമാക്കുകയും തെറ്റായതു തള്ളിക്കളയു കയും ചെയ്യേണ്ട സ്ഥാനത്തേക്കു കൊണ്ടുവരുന്നു. തന്റെ ദാസന്മാർ തങ്ങളുടെ ഹൃദയങ്ങളിലെ സാന്മാർഗ്ഗയ ന്തങ്ങളോടു പരിചയിച്ചുകാണ്മാൻ ദൈവം ആഗ്രഹിക്കുന്നു. ഇതു നടപ്പിൽ വരുത്തുവാൻ അവൻ പലപ്പോഴും അഗ്നിശോധന അയച്ചു അവരെ ശുദ്ധീകരിക്കുന്നു. “എന്നാൽ അവൻ വരുന്ന ദിവസത്തെ ആർക്കു സഹിക്കാം? അവൻ പ്രത്യക്ഷനാകുമ്പോൾ ആർ നിലനില്ക്കും? അവൻ ഊതിക്കഴിക്കുന്നവന്റെ തീപോലെയും അലക്കുന്നവന്റെ കാരവെള്ളംപോലെയും ആയിരിക്കും. അവൻ ഊതിക്കഴിക്കുന്നവനെപ്പോ ലെയും വെളളി ശുദ്ധിവരുത്തുന്നവനെപ്പോലെയും ഇരുന്നുകൊണ്ടു ലേവി പുത്രന്മാരെ ശുദ്ധീകരിച്ചു പൊന്നുപോലെയും വെളളിപോലെയും നിർമ്മലീ കരിക്കും. അങ്ങനെ അവർ നീതിയിൽ യഹോവയ്ക്ക് വഴിപാടു അർപ്പിക്കും.” മലാ. 3:2,3. 114T05;സആ 136.3

    ദൈവം തന്റെ ജനത്തെ പടിപടിയായി മുന്നോട്ടു നടത്തുന്നു. ഹൃദയത്തിലിരിക്കുന്നതെന്താണെന്നു വെളിവാക്കത്തക്ക സ്ഥാനങ്ങളിൽ അവൻ അവരെ കൊണ്ടുചേർക്കുന്നു. ചിലർ ഒരു സ്ഥാനത്തു സഹിച്ചു നിന്നിട്ടു അടുത്ത് സ്ഥാനത്തു വീണുപോകുന്നു. ഓരോ പുരോഗമനസ്ഥാനത്തും ഹൃദയം അല്പംകൂടെ അടുപ്പിച്ചു ശോധന ചെയ്യപ്പെടുന്നു. ദൈവത്തിന്റെ ജനമെന്നഭി മാനിക്കുന്നവർ അവരുടെ ഹൃദയം ഈദൃശ നേരെയുള്ള പ്രവൃത്തിയെ എതിർക്കത്തക്കതായി കാണപ്പെടുന്നപക്ഷം അവർക്കു ജയിക്കുവാനുള്ള ഒരു പ്രവൃത്തി ചെയ്യേണ്ടതുണ്ടെന്നും അല്ലെങ്കിൽ കർത്താവു അവരെ തന്റെ വായിൽനിന്നു ഉമിഞ്ഞുകളയുമെന്നും അവർ മനസ്സിലാക്കണം. 12IT 187;സആ 137.1

    ദൈവത്തിന്റെ വേല ചെയ്വാനുള്ള നമ്മുടെ പാപത്തിയെക്കുറിച്ചു നമുക്കു ബോദ്ധ്യമാകയും അവന്റെ ജ്ഞാനത്താൽ നിയന്ത്രിക്കപ്പെടുന്ന തിനു നാം നമ്മത്തന്നെ കീഴ്പ്പെടുത്തിക്കൊടുക്കുകയും ചെയ്യുമ്പോൾ കർത്താവിനു നമ്മോടുകൂടെ പ്രവർത്തിപ്പാൻ കഴിയും. നാം നമ്മുടെ ആത്മാ വിനെ സ്വയത്തിൽനിന്നും ഒഴിവാക്കുമ്പോൾ അവൻ നമുക്കാവശ്യമുള്ളതെല്ലാം നല്കിത്തരും. 137T213;സആ 137.2