Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    മനുഷ്യാഹാരത്തിൽ ദൈവത്തിന്റെ പ്രാരംഭ പദ്ധതി

    ഉത്തമാഹാരങ്ങൾ എന്തെന്നറിയുന്നതിനു മനുഷ്യന്റെ ആഹാരത്തിൽ ദൈവത്തിന്റെ പ്രാരംഭ പദ്ധതി നാം പഠിക്കണം. മനുഷ്യനെ സൃഷ്ടിച്ചവനും അവന്റെ ആവശ്യങ്ങളെ ഗ്രഹിക്കുന്നവനുമായ ദൈവം ആദാമിനു ആഹാരം നിശ്ചയിച്ചു. “ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായ്ക്കുന്ന സകല വൃക്ഷങ്ങളും ഇതാ, ഞാൻ നിങ്ങൾക്കു തന്നിരിക്കുന്നു; അവ നിങ്ങൾക്കു ആഹാരമായിരിക്കട്ടെ.” ഉല്പ. 1:29. ഏദെൻ തോട്ടം വിട്ട ശേഷം പാപത്തിന്റെ ശാപത്തിൽ മനുഷ്യൻ ജീവസന്ധാരണത്തിന്നു ഭൂമിയിൽ വേല ചെയ്യുമ്പോൾ, “വയലിലെ സസ്യം” ആഹാരമാക്കുന്നതിനു അനുവാദം ലഭിച്ചു.സആ 377.1

    ധാന്യങ്ങൾ, പഴവർഗ്ഗങ്ങൾ, അണ്ടിവർഗ്ഗങ്ങൾ, സസ്യങ്ങൾ ഇവ അടങ്ങിയ ആഹാരമാണു സ്രഷ്ടാവു തെരഞ്ഞെടുത്തത്. ഈ ആഹാരങ്ങൾ സ്വാഭാവികമായ രീതിയിൽ ലളിതമായി പാകം ചെയ്താൽ ഏറ്റവും പോഷണമുള്ളതും ആരോഗ്യപ്രദവുമായിരിക്കും. കൂടുതൽ സങ്കീർണ്ണവും ഉന്മേഷ ജനകവുമായ ആഹാരത്തിന്നു പ്രദാനം ചെയ്യുവാൻ കഴിയുന്നതിനെക്കാളും ഏറെ ശക്തിയും സഹനശക്തിയും ബുദ്ധിശക്തിയും അവ നല്കുന്നു. (MH 295, 296)സആ 377.2