Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    ഒരു സത്യപ്രവാചകന്റെ പ്രായോഗിക പരീക്ഷണങ്ങൾ

    മേൽപറഞ്ഞ നാലു സുപ്രധാന വേദപുസ്തക പരീക്ഷണങ്ങളോടനുബന്ധിതമായി കർത്താവു ഈ വേല തന്റെ നിർദ്ദേശാനുസരണം നടത്തപ്പെട്ടതാണെന്നു തെളിയിക്കുവാൻ പര്യാപ്തമാകുമാറു പല സാക്ഷ്യങ്ങളും നല്കിയിട്ടുണ്ട്. താഴെച്ചേർത്തിരിക്കുന്നതു ഈ വകുപ്പിൽപ്പെട്ടവയാണ്:സആ 46.2

    1. ദൂതുകളുടെ കാലോചിതത്വം: ദൈവജനത്തിനു ഒരു പ്രത്യേക ആവശ്യം നേരിടുമ്പോൾ തത്സമയത്തുതന്നെ അതേ ആവശ്യനിവ്യത്തിക്കു പറ്റിയ ദൂതു നല്കപ്പെടുന്നു. മിസ്സിസ് വൈറ്റിനു നല്കപ്പെട്ട പ്രഥമ ദർശനം ഇതിനൊരു ദൃഷ്ടാന്തമത്രേ.സആ 46.3

    2. ദൂതുകളുടെ പ്രായോഗിക സ്വഭാവം : മിസ്സിസ് വൈറ്റിനു വെളിപ്പെടുത്തപ്പെട്ട വൃത്താന്തം പ്രായോഗികാവശ്യ നിവൃത്തിക്കുതകുന്ന പ്രായോഗിക വിലയുള്ളതായിരുന്നു. നമ്മുടെ ദൈനംദിന ജീവിതത്തിൽ സാക്ഷ്യങ്ങളുടെ പ്രബോധനം പ്രവേശിക്കുന്ന പ്രായോഗികമാർഗ്ഗം നോക്കുക,സആ 46.4

    3. ദൂതുകളുടെ ഉന്നതമായ ആത്മീക നിലവാരം: അവ വെറും ബാലിശമോ സർവസാമാന്യമോ ആയ കാര്യാദികളെക്കുറിച്ചുള്ളവയല്ല. പ്രത്യുത അതിമഹത്തും അത്യുൽകൃഷ്ടവുമായ വിഷയങ്ങളെക്കുറിച്ചുള്ളവയാകുന്നു. ഭാഷതന്നെയും ശ്രേഷ്ഠമായതാണ്.സആ 46.5

    4. ദർശനങ്ങൾ നല്കപ്പെട്ട രീതി: നല്കപ്പെട്ട മിക്ക ദർശനങ്ങളും അവതാരികയുടെ പ്രാരംഭ അദ്ധ്യായങ്ങളിൽ വിവരിച്ചിട്ടുള്ളതുപോലുള്ള ബാഹ്യ ലക്ഷണങ്ങളോടുകൂടിയവയായിരുന്നു. ദർശനസമയത്തു മിസ്സിസ് വൈറ്റിൽ കാണപ്പെട്ടിരുന്ന ബാഹ്യലക്ഷണങ്ങൾ ബൈബിൾ പ്രവാചകന്മാരുടേതിനു തുല്യമായിരുന്നു. ഇതു ഒരു പരീക്ഷയല്ലെങ്കിലും ഇതര തെളിവുകളുടെ കൂട്ടത്തിൽ ഒരു തെളിവ് .സആ 46.6

    5. ദർശനങ്ങൾ ഖണഡിതമായ അനുഭവങ്ങളല്ലാതെ ധാരണകൾ ആയിരുന്നില്ല:ദർശനത്തിൽ മിസ്സിസ് വൈറ്റ് കാണുകയും കേൾക്കുകയും സ്പർശിക്കയും ദൂതന്മാരിൽ നിന്നു ഉപദേശം പ്രാപിക്കുകയും ചെയ്തു. ദർശനങ്ങൾ മനോവിഭ്രമമോ അഭ്യൂഹമോ കൊണ്ടുള്ളവയാണെന്നു സമർത്ഥിപ്പാൻ കഴിയുന്നതല്ല.സആ 47.1

    6. മിസിസ് വൈറ്റ് ചുറ്റുമുണ്ടായിരുന്നവരുടെ സ്വാധീശക്തിക്കു വിധേയയാക്കപ്പെട്ടിരുന്നില്ല: മനുഷ്യനോടു അവർ : “വ്യക്തികൾ എന്റെ മനസ്സിൽ പ്രതികൂലഭാവം ഉളവാക്കിയിരിക്കുന്നു എന്നു നിങ്ങൾ നിരൂപിക്കുന്നു. ഞാൻ ആ നില പ്രാപിച്ചിരിക്കുന്നെങ്കിൽ ദൈവത്തിന്റെ വേല ഭരമേല്പിക്കപ്പെടു വാൻ ഞാൻ യോഗ്യതയുള്ളവളാകുകയില്ല‘ എന്നു എഴുതുകയുണ്ടായി.സആ 47.2

    7. തന്റെ സമകാലീനർ അവരുടെ പ്രവൃത്തിയെ അംഗീകരിച്ചിരുന്നു: അവരോടുകൂടെ സഭയ്ക്കകത്തു ജീവിക്കയും പ്രവർത്തിക്കയും ചെയ്തിരുന്നവരും പുറത്തുള്ള പലരും മിസ്സിസ് വൈറ്റ് തീർച്ചയായും കർത്താവിന്റെ ദൂതുവാഹകതന്നെ എന്നു സമ്മതിച്ചിട്ടുണ്ട്. അവരോടു ഏറ്റവും അടുത്തു പെരുമാറിയിരുന്നവരും അവരുടെ വിളിയിലും പ്രവൃത്തിയിലും ഏറ്റവും അധികം വിശ്വാസം അർപ്പിച്ചിരുന്നവരും തന്നെ,സആ 47.3

    മേൽപ്രസ്താവിച്ച നാല് വേദാനുസൃത പരീക്ഷണങ്ങളും ദൂതിലും ദൂതു വാഹകയിലും തന്റെ ജനത്തിന്നു ഉത്തമവിശ്വാസമുണ്ടാകുമാറു ദൈവം അവർക്കു നല്കിയ ഈ നാലു തെളിവുകളും കൂടിച്ചേർന്നു. ഈ വേല ദൈവത്തിന്റേതും അതിൽ സംശയാതീതമായ വിശ്വാസം അർപ്പിക്കാവുന്നതും ആണെന്ന് ഉറപ്പ് നല്കുന്നു. മിസ്റ്റിസ് വൈറ്റിന്റെ അസംഖ്യം ഗ്രന്ഥങ്ങൾ സഭയ്ക്കു വേണ്ടതും ശാശ്വത വിലയുള്ളതുമായ ആലോചനകളും ഉപദേശങ്ങളും അടങ്ങിയതാണ്. ഈ സാക്ഷ്യങ്ങൾക്കു അവ കൂടുതലായി വ്യക്തിപ രമായ സ്വഭാവമുള്ളവയായിരുന്നാലും അല്ലെങ്കിൽ ഏതാനും കുടുംബ ങ്ങൾക്കും വ്യക്തികൾക്കും നേരിട്ടു നല്കപ്പെട്ടവയായിരുന്നാലും ഈ കാലത്തു നമുക്കു അവ വളരെ പ്രയോജനമുള്ളവയാകുന്നു. ഈ വസ്തുതയെക്കുറിച്ചു മിസിസ് വൈറ്റ് പിൻവരുമാറ് എഴുതിയിരിക്കുന്നു:സആ 47.4

    “വ്യക്തികൾക്കു നൽകപ്പെട്ട ഉണർത്തിപ്പുകളും ഉപദേശങ്ങളുമടങ്ങിയ സാക്ഷ്യങ്ങൾ അതേരീതിയിൽ പ്രത്യേകിച്ചു ചൂണ്ടിക്കാണിക്കപ്പെടാത്ത മറ്റനേകർക്കും തത്തുല്യമായ ഊർജ്ജസ്വലതയോടുകൂടി ബാധകമായി കാണ പ്പെട്ടിരിക്കുന്നതുകൊണ്ടു, വ്യക്തിപരമായി നല്കപ്പെട്ട സാക്ഷ്യങ്ങളെ സഭയുടെ പൊതുഗുണത്തിനായി പ്രസിദ്ധീകരിക്കേണ്ടതു എന്റെ ചുമതലയാണെന്നു കാണപ്പെട്ടിരിക്കുന്നു... പൊതുവായ വിപത്തുകളെയും തെറ്റുകളെയുംകുറിച്ചുള്ള എന്റെ അഭിപ്രായം പ്രകടമാക്കുവാൻ ഈ സാക്ഷ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിനെക്കാൾ ഉത്തമമായ മറ്റൊരു മാർഗ്ഗവുമില്ല.”സആ 47.5

    കൂട്ടുസഹോദരന്റെ ശിക്ഷാവിധിക്കു അടിസ്ഥാനമാക്കുവാൻ ഏതെങ്കിലും ഒരു ഹേതു കണ്ടുപിടിക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി സാക്ഷ്യങ്ങൾ വായിക്കുന്നത് തെറ്റാണ്, കാര്യാദികളെ നാം കാണുന്നതു പോലെതന്നെ കാണുന്നതിനു ഒരു സഹോദരനെയോ സഹോദരിയെയോ ഹേമിക്കുന്നതിനുള്ള ഒരു ഗദ എന്ന കണക്കെ സാക്ഷ്യങ്ങളെ ഒരിക്കലും ഉപ യോഗിക്കരുത്. വ്യക്തി തനിച്ചു ദൈവവുമായി ആലോചിച്ചു തീരുമാനിക്കുന്നതിനു വിട്ടു കൊടുക്കേണ്ട കാര്യാദികൾ ഉണ്ട്.സആ 47.6

    ഇക്കാലത്തു നമ്മുടെ സ്വന്തം ജീവിതത്തിന്നു ബാധകമായ അടിസ്ഥാനതത്വങ്ങൾ കണ്ടു പിടിപ്പാൻ നാം ഈ പ്രബോധനങ്ങൾ പഠിക്കണം. ചില ദൂതുകൾ ഒരു പ്രത്യേക സമയത്തേക്കോ സ്ഥലത്തേക്കോ വേണ്ടി നല്കപ്പെട്ടവയായിരുന്നേക്കാം. എങ്കിലും, അവയിലടങ്ങിയിട്ടുള്ള തത്വങ്ങൾ സാർവ്വതികവും സർവകാലാനുയോജ്യവുമായ പ്രയോഗത്തിനുപയുക്തമാകുന്നു. ഒരാളിന്റെ പഠനങ്ങൾ പലപ്പോഴും മറ്റൊരാളിന്റെ പ്രശ്നങ്ങൾക്കു തുല്യമായിരിക്കാറുണ്ട്. “ഒരാളിന്റെ തെറ്റുകളെ ശാസിക്കമൂലം അനേകരുടെ തെറ്റുകൾ തിരുത്തുവാനിടയായിത്തീർന്നിട്ടുണ്ട് എന്നു മിസിസ് വൈറ്റ് എഴുതുകയുണ്ടായി. മറ്റുള്ളവർക്കു മുന്നറിവു നല്കുവാൻ വേണ്ടി അവർ ചിലരുടെ തെറ്റുകളെ വെളിവാക്കുന്നു. മിസ്സിസ് വൈറ്റ് അവരുടെ ജീവിതത്തിന്റെ അന്ത്യഘട്ടത്തിൽ താഴെക്കാണുന്ന പ്രബോധനം നല്കി.സആ 48.1

    “പരിശുദ്ധാത്മാവു മുഖേന ദൈവത്തിന്റെ ശബ്ദം നമുക്കു ഉണർത്തിപ്പായും ഉപദേശങ്ങളായും ലഭിച്ചിട്ടുണ്ട്.. നല്കപ്പെട്ട ഉപേദശങ്ങളെ കാലവും പരീക്ഷണങ്ങളും ദുർബ്ബലമാക്കിയിട്ടില്ല. ദൂതിന്റെ പ്രാരംഭകാലത്ത് നല്കപ്പെട്ട ഉപദേശങ്ങളെ ഈ അവസാന നാളുകളിലും ഭദ്രതരമായി കരുതിക്കൊള്ളേണ്ടതാകുന്നു.”സആ 48.2

    പിൻവരുന്ന പ്രബോധനങ്ങൾ, മിസ്സിസ് വൈറ്റിന്റെ ഗ്രന്ഥങ്ങളിൽ നിന്നു എടുത്തു ചേർത്തിട്ടുള്ളവയാണ്, എങ്കിലും ബഹുഭൂരിഭാഗവും ടെസ്റ്റിമണി ട്രെഷേഴ്സ് (Testimony Treasures) എന്ന ശീർഷകത്തിൽ മൂന്നു വാല്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്ന സഭയ്ക്കുള്ള സാക്ഷ്യങ്ങളുടെ ആഗോള പതിപ്പിൽനിന്നു എടുത്തിട്ടുള്ളതത്രേ. ഈ പ്രബോധനങ്ങൾ സഭയ്ക്ക ഏറ്റവും സഹായകരമാണെങ്കിലും ചില പ്രദേശങ്ങളിലെ സഭാംഗത്വത്തിന്റെ പരിമിതികൾ നിമിത്തം മിതമായ വലിപ്പത്തിലുള്ള ഒന്നിലധികം വാല്യങ്ങളിലായി അവയെ പ്രസിദ്ധം ചെയ്യാൻ സാദ്ധ്യമല്ല. ഈ പ്രബോധനങ്ങളെ തെരഞ്ഞെടുത്തു ക്രമീകരിച്ചതു എലൻ ജി വൈറ്റ് പ്രസിദ്ധീകരണങ്ങളുടെ ബോർഡു ആഫ് ട്രസ്റ്റീസിന്റെ അധികാരത്തിൻ കീഴ് പ്രവർത്തിച്ച ഒരു വലിയ കമ്മിറ്റി ആയിരുന്നു. സദാ വർദ്ധമാനമായി വരുന്ന പ്രവചനാത്മ പ്രബോധനങ്ങളുടെ ഉപയോഗവും പരിപാലനവും പ്രസ്തുത ബോർഡിനെയാണു ഭരമേല്പിച്ചിരിക്കുന്നതു. തെരഞ്ഞെടുക്കപ്പെട്ട ഭാഗങ്ങൾ മിക്കതും ചുരുങ്ങിയവയും പലതും പ്രായോഗികവും അടിസ്ഥാനപരമായ തത്വങ്ങളടങ്ങിയ ഒരൊറ്റ (പ്രസ്താവന മാത്രം ഉൾക്കൊള്ളുന്നവയുമാണ്.സആ 48.3

    “നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ ഉറച്ചു നില്ക്കും; അവന്റെ പ്രവാചകന്മാരെയും വിശ്വസിപ്പിൻ, എന്നാൽ നിങ്ങൾ കൃതാർത്ഥരാകും,” 2. ദിനവൃ 20:20.സആ 48.4

    Washington D.C.

    July 22, 1957

    The Trustees of The Ellen G White Puhlications

    *****

    Larger font
    Smaller font
    Copy
    Print
    Contents