Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    സഹകരണം

    പുതിയ സ്ഥലങ്ങളിൽ സ്ഥാപനങ്ങൾ ഉണ്ടാക്കുമ്പോൾ എല്ലായ്പ്പോഴും ആ വേലയുടെ വിശദവിവരങ്ങൾ അറിഞ്ഞുകൂടാത്തവരെ ചുമതലക്കാരായി നിയമിക്കുന്നതു മിക്കപ്പോഴും ആവശ്യമായി വരും. ഈ സഹോദരന്മാർ വലുതായ വൈഷമ്യങ്ങളിലൂടെയാണു വേല ചെയ്യുന്നത്. അതുകൊണ്ടു കർത്താവിന്റെ സ്ഥാപനത്തിന്മേലുള്ള നിസ്വാർത്ഥ താല്പര്യത്തോടെ അവരുടെ കൂട്ടുവേലക്കാർ വേല ചെയ്തില്ലെങ്കിൽ അതിന്റെ പുരോഗതി വിഘാതപ്പെടുത്തുന്ന ഒരവസ്ഥ സംജാതമാകുന്നതാണ്, തങ്ങൾ ഏറ്റിരിക്കുന്ന മാതിരി വേല അവർക്കു മാത്രം ഉള്ളതെന്നും മറ്റാർക്കും അതിനെക്കുറിച്ചു അഭിപ്രായം പറവാൻ പാടില്ലെന്നും പലരും കരുതുന്നു. ഈ ആളുകൾ ആ വേല നടത്തിക്കുന്നതിനുള്ള അത്യുത്തമമാർഗ്ഗം ഇതാണെന്നു അറിവില്ലാത്തവരായിരിക്കും. എങ്കിലും ആരെങ്കിലും അവരെ ഗുണദോഷിക്കുവാൻ അടുത്തു ചെല്ലുകയാണെങ്കിൽ അവർ അതിങ്കൽ പരിഭവിക്കുകയും തങ്ങളുടെ സ്വന്ത അഭിപ്രായം നിറവേറ്റുവാൻ ശ്രമിക്കുകയും ചെയ്യും. പിന്നെയും ചില വേല ക്കാർ തങ്ങളുടെ കൂട്ടുവേലക്കാരെ സഹായിക്കയോ ഉപദേശിക്കയോ ചെയ്യു ന്നില്ല. അനുഭവക്കുറവുള്ള മറ്റു വേലക്കാർ അവരുടെ അറിവില്ലായ്മ മറ്റുള്ള വരെ അറിയിപ്പാനാഗ്രഹിക്കുന്നില്ല. വളരെ സമയവും പണവും വ്യയം ചെയ്തിട്ട് അവർ തെറ്റുകൾ ചെയ്യുന്നു. കാരണം മറ്റുള്ളവരുടെ ആലോചന കേൾക്കുന്നതു തങ്ങൾക്കു വളരെ അപമാനകരമാണെന്നതുകൊണ്ടുതന്നെ. കുഴപ്പത്തിന്റെ കാരണം കണ്ടുപിടിപ്പാൻ പ്രയാസമില്ല. അതിലെ വേലക്കാർ അതിന്റെ മാതൃകയായി നെയ്തു ചേർക്കേണ്ട് നൂലുകളായിരിക്കുന്നതിനു പകരം ഒറ്റ നൂലുകളായി നില്ക്കുന്നു.സആ 123.1

    ഈദൃശ സംഗതികൾ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുന്നു. നാം അന്യോന്യം പഠിച്ചറിയണമന്നു ദൈവം ആഗ്രഹിക്കുന്നു. വിശുദ്ധീകരിക്കപ്പെടാത്ത സ്വാതന്ത്ര്യം നമ്മെ, ദൈവത്തിനു നമ്മോടു സഹകരിക്കാൻ പാടില്ലാത്ത സ്ഥാനത്തു കൊണ്ടെത്തിക്കുന്നു. ഏതാദൃശ പരിതസ്ഥിതികളിൽ സാത്താൻ പ്രസാദിക്കുന്നു. ഓരോ പ്രവർത്തകനും കർത്താവിന്റെ സ്ഥാപനത്തിന്റെ വളർച്ചയ്ക്കായി വേല ചെയ്യുന്നുവോ സ്വന്തം താല്പര്യങ്ങൾക്കായി പ്രയത്നിക്കുന്നുവോ എന്നു പരിശോധിക്കപ്പെടും.സആ 123.2

    ഏറ്റവും പ്രത്യാശാരഹിതവും ശമിപ്പിക്കാൻ കഴിയാത്തതുമായ പാപം നിഗളം അല്ലെങ്കിൽ താൻ വലിയവൻ എന്നുള്ള ഭാവമാണ്. ഇതു സകലവിധ വളർച്ചയ്ക്കും ഒരു വിലങ്ങുതടിയാകുന്നു, ഒരു മനുഷ്യനു സ്വഭാവദൂഷ്യങ്ങ ളുണ്ടായിരിക്കയും, അതു ഉണരാതിരിക്കയും ചെയ്യുമ്പോൾ തന്റെ സ്വന്തം തെറ്റു കണ്ടുപിടിക്കാൻ കഴിയാത്തവിധം “തനിക്കു താൻ പോന്നവൻ” എന്ന ഭാവംകൊണ്ടു അവൻ നിറഞ്ഞവനായിത്തീരുമ്പോൾ അവനെ എങ്ങനെ വിശുദ്ധീകരിപ്പാൻ കഴിയും? “ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ട് ആവശ്യമില്ല.” മത്താ. 9:12. തന്റെ വഴികൾ പരിപൂർണ്ണമാണെന്നു കരുതിയിരിക്കുന്നവനെ അഭിവൃദ്ധിപ്പെടുത്തുവാൻ എങ്ങനെ കഴിയും? - പൂർണഹ്യദയമുള്ള ഒരു ക്രിസ്ത്യാനിക്ക് മാത്രമേ യോഗ്യനായി ജീവി.പ്പാൻ കഴികയുള്ളു. 73T197-200.സആ 123.3

    *****