Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അനാഥരുടെ സംരക്ഷണം

    നമ്മുടെ താല്പര്യം ആവശ്യപ്പെടുന്ന എല്ലാവരിലും വച്ചു നമ്മുടെ ആർദ്ര മനസ്സലിവു ഏറ്റവും ശക്തിയായി ആവശ്യപ്പെടുന്നതു വിധവകളും അനാഥരുമാണ്. അവർ കർത്താവിന്റെ പ്രത്യേക പരിപാലനം അർഹിക്കുന്ന മനുഷ്യരാണു. അവരെ ദൈവത്തിന്റെ നിക്ഷേപമായി പരിപാലിപ്പാൻ ക്രിസ്ത്യാനികൾക്കു വായ്പയായി കൊടുത്തിരിക്കുന്നു. “പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുള്ള ഭക്തിയോ അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതുമാകുന്നു.” യാക്കോ , 1:27.സആ 175.2

    ദൈവത്തിന്റെ നിത്യവാഗ്ദത്തത്തിൽ ആശയിച്ചു വിശ്വാസത്തിൽ മരിച്ച അനേകം പിതാക്കന്മാർ തങ്ങളുടെ വാത്സല്യഭാജനങ്ങളെ കർത്താവു സൂക്ഷിച്ചുകൊള്ളും എന്ന പൂർണ്ണ വിശ്വാസത്തിൽ വിട്ടുപോയിരിക്കുന്നു. ഈ വിരഹതാപത്തിൽ ആണ്ടിരിക്കുന്നവരെ കർത്താവു എങ്ങനെ പരിപോഷിപ്പിക്കുന്നു. അവൻ ഒരു അത്ഭുതം പ്രവർത്തിച്ചു സ്വർഗ്ഗത്തിൽ നിന്നു മന്നാ വർഷിക്കുന്നില്ല. അവർക്കു ഭക്ഷണം കൊണ്ടുവരുവാൻ അവൻ മലങ്കാക്കയെ അയക്കുന്നില്ല. എന്നാൽ അവൻ മനുഷ്യഹൃദയങ്ങളിൽ ഒരു അത്ഭുതം പ്രവർത്തിച്ചു ആത്മാവിൽനിന്നു സ്വാർത്ഥതയെ ബഹിഷ്കരിച്ച് പരോപകാര ത്തിന്റെ ഉറവകളെ തുറന്നു വിടുന്നു. പിന്നെ വിരഹതാപത്തിൽ ആണ്ടിരിക്കുന്നവരും പീഡിതരുമായവരെ അവരുടെ ആർദ്ര കരുണയ്ക്ക് പാത്രമാക്കി അവന്റെ അനുഗാമികളെന്നഭിമാനിക്കുന്നവരുടെ സ്നേഹത്തെ പരീക്ഷിക്കുന്നു.സആ 175.3

    ദൈവസ്നേഹമുള്ളവർ ഈ കുഞ്ഞുങ്ങൾക്കു തങ്ങളുടെ ഹൃദയവും വീടും തുറന്നു കൊടുക്കുമോ? വലിയ സ്ഥാപനങ്ങളിൽ ഈ കുഞ്ഞുങ്ങളെ പരിപാലിക്കുന്നത് അത്യുത്തമ പദ്ധതിയല്ല. അവരെ പരിരക്ഷിപ്പാൻ തക്ക ബന്ധുക്കളില്ലെങ്കിൽ നമ്മുടെ സഭാംഗങ്ങൾ ഈ ചെറുപൈതങ്ങളെ തങ്ങളുടെ കുടുംബങ്ങളിൽ തന്നെ ദത്തെടുക്കുകയോ മറ്റു കുടുംബങ്ങളിൽ ദത്തെടുക്കുകയോ ചെയ്യണം,സആ 176.1

    ഈ കുഞ്ഞുങ്ങൾ ഒരു പ്രത്യേക അർത്ഥത്തിൽ ക്രിസ്തുവിന്റെ നോട്ടത്തിൽ ഇരിക്കുന്നവരാണ്. അതുകൊണ്ട് അവരെ തുച്ഛീകരിക്കുന്നത് അവന്റെ മുമ്പാകെ ഒരു പാപമാകുന്നു. അവർക്കു യേശുവിന്റെ നാമത്തിൽ ചെയ്തുകൊടുക്കുന്ന ഓരോ ദയാകൃത്യവും അവന്നു ചെയ്തതായിട്ടാണ് അംഗീകരിക്കപ്പെടുന്നത്. (6T 281)സആ 176.2

    *****