Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    പരിശുദ്ധാത്മാവു അവസാനം വരെ വസിക്കും

    തന്റെ ആത്മാവിന്റെ ദിവ്യമായ സ്വാധീനശക്തി തന്റെ ശിഷ്യന്മാരോടു കൂടി അവസാനത്തോളം ഉണ്ടായിരിക്കും എന്നു ക്രിസ്തു പ്രഖ്യാപിച്ചു. എന്നാൽ ആ വാഗ്ദത്തം വിശ്വസിക്കപ്പെടേണ്ട വിധത്തിൽ വിശ്വസിച്ചിട്ടില്ലാത്തതിനാൽ അതിന്റെ ഫലവും കാണപ്പെടേണ്ട രീതിയിൽ കാണപ്പെടുന്നില്ല. ആത്മാവിന്റെ വാഗ്ദത്തം അതു അർഹിക്കുന്ന നിലയിൽ ചിന്തിക്കുന്നില്ല. അതിന്റെ ഫലമാണു നമ്മുടെ ഇടയിൽ കാണപ്പെടുന്ന ആത്മികക്ഷാമം, ആത്മികാന്ധകാരം, ആത്മികാധഃപതനം, മരണം, ആദിയായ വിപത്തുകൾ. നിസ്സാര സംഗതികൾ ശ്രദ്ധയെ ആകർഷിക്കുക നിമിത്തം സഭയുടെ വളർച്ചയ്ക്കും പുരോഗതിക്കും ആവശ്യമുള്ളതും അതിന്റെകൂടെ മറ്റെല്ലാ അനുഗ്രഹങ്ങളും കൊണ്ടുവരുന്നതുമായ ദിവ്യശക്തി, അതിന്റെ അളവില്ലാത്ത സമൃദ്ധിയാൽ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നിട്ടും കുറഞ്ഞു കാണുന്നു.സആ 218.4

    ആത്മാവിന്റെ അഭാവമാണ് സുവിശേഷ ശുശൂഷയെ ഇത്രത്തോളം ദുർബ്ബലമാക്കുന്നത്. പഠിത്തം, താലന്ത്, വാഗ്മിത്വം എന്നുവേണ്ട സ്വാഭാവികവും സമ്പാദിച്ചതുമായ സകലവിധ ദാനങ്ങളും ഉണ്ടായിരുന്നേക്കാം. എങ്കിലും ആത്മാവിന്റെ സഹായം കൂടാതെ യാതൊരു ഹ്യദയത്തെയും സ്പർശിക്കയും പാപി ക്രിസ്തുവിങ്കലേക്കു ആദായപ്പെടുത്തപ്പെടുകയും ചെയ്കയില്ല. നേരെമറിച്ചു അവർ കിസ്തുവിനോടു ബന്ധിക്കപ്പെടുകയും അവർക്കു ആ ആത്മവരങ്ങളുണ്ടായിരിക്കുകയും ചെയ്യുമെങ്കിൽ, അവന്റെ ശിഷ്യന്മാരിൽ ഏറ്റവും പാവപ്പെട്ടവനും വിദ്യവിഹീനനായവനുതന്നെയും ഹൃദയങ്ങളെ ഇളക്കത്തക്ക ഒരു ശക്തി ഉണ്ടായിരിക്കും. ദൈവം അവരെ അഖിലാണ്ഡത്തിലേക്കു ഏറ്റവും ഉന്നതമായ സ്വാധീനശക്തിയെ പകർന്നു കൊടുക്കുന്ന ചാലുകളാക്കും.സആ 219.1

    ദൈവത്തിനായുള്ള തീക്ഷ്ണത ശിഷ്യന്മാരെ ഇളക്കി വൻശക്തിയോടു കുടി സത്യത്തിന്നു സാക്ഷ്യം വഹിക്കുമാറാക്കി. ആ തീക്ഷ്ണത നമ്മുടെ ഹൃദയങ്ങളെ ക്രൂശിക്കപ്പെട്ടവനായ ക്രിസ്തുവിന്റെ വീണ്ടെടുപ്പിന്റെ ചരിത്രം ഘോഷിക്കുവാനുള്ള ആ തീരുമാനംകൊണ്ടു കത്തിജ്വലിപ്പിക്കുന്നില്ലയോ? ആത്മാർത്ഥവും സ്ഥിരോത്സാഹപൂർവ്വവുമായ പ്രാർത്ഥനയുടെ ഫലമായി ഇന്നും ദൈവത്തിന്റെ ആത്മാവ് വന്നു മനുഷ്യരുടെ ഹൃദയങ്ങളെ സേവനത്തിനായുള്ള ശക്തികൊണ്ട് നിറയ്ക്കുന്നില്ലയോ? അങ്ങനെയാണെങ്കിൽ സഭ അത ദുർബ്ബലവും ആത്മരഹിതവുമായി കാണപ്പെടുന്നതെന്തുകൊണ്ട്?സആ 219.2

    സഭാംഗങ്ങളുടെ മനസ്സുകളെ ദൈവാത്മാവു നിയന്ത്രിക്കുമ്പോൾ, നമ്മുടെ സഭകളിൽ സംസാരത്തിലും ശുശ്രൂഷയിലും ആത്മികത്വത്തിലും ഇന്നു കാണപ്പെടുന്നതിനെക്കാൾ അധികം ഉന്നതമായ ഒരു നിലവാരം ഉണ്ടായിരിക്കും. സഭാംഗങ്ങൾ ജീവജലത്താൽ ആശ്വസിപ്പിക്കപ്പെടുകയും ഏക ഇടയന്റെ, കിസ്തുവിന്റെ തന്നെ, കീഴിൽ വേല ചെയ്യുന്നവർ, ഗുരുവിനെ തങ്ങളുടെ ആത്മാവിലും വാക്കിലും പ്രവൃത്തിയിലും വെളിപ്പെടുത്തുകയും, നാം ഏർപ്പെട്ടിരിക്കുന്ന മഹത്തും, അവസാനത്തേതുമായ വേലയെ മുമ്പോട്ടു കൊണ്ടുപോകുവാൻ അന്യോന്യം പ്രോത്സാഹിപ്പിക്കുയും ചെയ്യും. ഐക്യത യിലും സ്നേഹത്തിലും ആരോഗ്യപൂർണ്ണമായ ഒരു വർദ്ധനവുണ്ടാകയും, അതു ദൈവത്തിന്റെ പുത്രനെ പാപികളുടെ ഉദ്ധാരണത്തിനായി ഈ ലോകത്തിലേക്കു അയച്ചു എന്നു ലോകത്തോടു സാക്ഷിപ്പാൻ ഇടയാക്കുകയും ചെയ്യും. ദിവ്യ സത്യം ഉയർത്തപ്പെടുകയും അതു കത്തി എരിയുന്ന വിളക്കു പോലെ പ്രകാശിക്കയും നാം അതിനെ അധികമധികം തെളിവായി മനസിലാക്കുകയും ചെയ്യും . (8T 211 )സആ 219.3

    ദൈവത്തിന്റെ ജനം തങ്ങളുടെ ഭാഗത്തുനിന്നു ഒരു ശ്രമവും ചെയ്യാതെ, കുറ്റങ്ങൾ തീർക്കുവാനും തെറ്റുകൾ തിരുത്തുവാനും ജഡത്തിന്റെയും ആത്മാവിന്റെയും മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്വാനും തങ്ങളെ മൂന്നാം ദൂതിന്റെ ഉച്ചത്തിലുള്ള ഘോഷണത്തിനു യോഗ്യതയുള്ളവരാക്കിത്തീർക്കുവാനുമായി ആശ്വാസകാലങ്ങളുടെ വരവിനായി കാത്തിരിക്കുകയാണെങ്കിൽ അവർ കുറവുള്ളവരായി കാണപ്പെടും. ആശ്വാസകാലങ്ങൾ അല്ലെങ്കിൽ ദൈവത്തിന്റെ ശക്തി അതിനുവേണ്ടി ദൈവം കല്പിക്കുന്ന വേല ചെയതു. അതായത് ജഡത്തിന്റെയും ആത്മാവിന്റെയും എല്ലാ മാലിന്യങ്ങളും നീക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികച്ചു തങ്ങളെത്തന്നെ ഒരുക്കി ക്കാത്തിരിക്കുന്നവരുടെ മേൽ മാത്രമേ വരികയുള്ളു. (17619)സആ 219.4

    *****