Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ദൈവം തരുന്ന വരുമാനങ്ങളുടെ പത്തിലൊന്ന് അവൻ ആവശ്യപ്പെടുന്നു

    ദശാംശാർപ്പണ വ്യവസ്ഥിതി മോശെയുടെ നാളുകൾക്കപ്പുറമുള്ളതാകുന്നു. മനുഷ്യർ മതകാര്യങ്ങൾക്കായി ദാനങ്ങൾ അർപ്പിക്കണമെന്ന് അതിനെ ക്കുറിച്ചുള്ള ഖണ്ഡിതമായ വ്യവസ്ഥ മോശയ്ക്കു നല്കപ്പെടുന്നതിനു. മുമ്പ് ആദാമിന്റെ നാളുകളിൽതന്ന ദൈവം ആവശ്യപ്പെട്ടിരുന്നു. ദൈവത്തിന്റെ ഈ ആവശ്യാനുസരണം അവർ തങ്ങൾക്കു അവങ്കൽനിന്നു ലഭിച്ചിരുന്ന കരുണകൾക്കും അനുഗ്രഹങ്ങൾക്കുമുള്ള നന്ദിയെ അവർ അർപ്പിച്ച വഴിപാടുകൾ മുഖേന അപകടമാക്കേണ്ടിയിരുന്നു. ഈ സമ്പ്രദായം തലമുറതലമുറയായി അബ്രഹാമിന്റെ കാലത്തു അത്യുന്നത ദൈവത്തിന്റെ പുരോഹി തനായ മെകിസെദേക്കിനു കൊടുത്തതുവരെ പുലർത്തിപ്പോന്നിരുന്നു. യാക്കോബിന്റെ കാലത്തും ആ ഏർപ്പാടു നിലവിലുണ്ടായിരുന്നു. അവിടെ യാക്കോബു ആരുമില്ലാത്തവനായി കയ്യിൽ ഒറ്റക്കാശുമില്ലാതെ ബഥേലിൽ തലയണയായി ഒരു കല്ലുവച്ചുറങ്ങുന്ന സമയത്തു യഹോവയോടു ഇങ്ങനെ വാഗ്ദത്തം ചെയ്തു: “നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും” ഉലപ. 28:22. കൊടുപ്പാൻ ദൈവം മനുഷ്യരെ നിർബ്ബന്ധിക്കുന്നില്ല. അവർ കൊടുക്കുന്നതെല്ലാം സ്വമേധയായായിരിക്കണം, ഒരിക്കലും തന്റെ ഭണ്ഡാരത്തെ അവന് അനിഷത്മായ വഴിപാടുകൊണ്ടു നിറപ്പാൻ സമ്മതിക്കയില്ല.സആ 108.3

    ദൈവത്തിനു കൊടുക്കേണ്ട തുകയെ സംബന്ധിച്ചു വരവിന്റെ പത്തിലൊന്നാണ് അവൻ നിശ്ചയിച്ചിരിക്കുന്നത്. ഇതു മനുഷ്യന്റെ മനസ്സാക്ഷിക്കും പരോപകാര തല്പരതയ്ക്കുമാണ് വിടപ്പെട്ടിരിക്കുന്നത്. ഈ ദശാംശാർപ്പണ വ്യവസ്ഥയിൽ അവരുടെ മനസ്സിനു പരിപൂർണ്ണ സ്വാതന്ത്ര്യമുണ്ടായിരിക്കണം. അങ്ങനെ മനുഷ്യരുടെ പരിപൂർണ്ണ ഇഷ്ടത്തിനാണ് വിട്ടിരിക്കുന്നത് എങ്കിലും ഏവർക്കും ഖണ്ഡിതമായ ഒരു പദ്ധതി നല്കപ്പെട്ടിട്ടുണ്ട്. നിർബന്ധം ആവശ്യമില്ല,സആ 109.1

    മോശെയുടെ കാലത്തു ദൈവം ജനത്തോടു അവരുടെ വരവിന്റെ പത്തിലൊന്നു കൊടുപ്പാൻ ആവശ്യപ്പെട്ടിരുന്നു. ഈ ജീവിതത്തിലെ എല്ലാ വസ്തുക്കളും അവൻ അവരുടെ പരിപാലനത്തിനേല്പിച്ചു. അഭിവൃദ്ധിപ്പെടുത്തി അവനു മടക്കിക്കൊടുപ്പാനുള്ള താലന്തുകളുംതന്നെ, അവൻ അവരോടു പത്തിലൊന്നു മടക്കി കൊടുപ്പാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതു മനുഷ്യർദൈവത്തിനു മടക്കി കൊടുക്കേണ്ട ഏറ്റവും ചെറിയ അംശമാകുന്നു. അവൻ ഇങ്ങനെ പറയുന്നു: “ഞാൻ നിനക്കു ഒൻപതു ഭാഗം തരികയും ഒരു ഭാഗം ആവശ്യപ്പെടുകയും ചെയ്യുന്നു. അതു എന്റേതാണ്. മനുഷ്യർ ആ പത്തിലൊരുഭാഗം മുടക്കുമ്പോൾ അവർ ദൈവത്തിന്റേതു മോഷ്ടിക്കുന്നു. പാപയാഗം സമാധാനയാഗം എന്നീ വഴിപാടുകളും വരുമാനത്തിന്റെ പത്തിലൊന്നു കൂടാതെ ദൈവം ആവശ്യപ്പെട്ടിരുന്നു.സആ 109.2

    ദൈവം തന്റേതായി അവകാശപ്പെടുന്നതെല്ലാം അഥവാ വരുമാനത്തിന്റെ പത്തിലൊന്നു കൊടുക്കാതിരിക്കുന്നവരുടെ പേരുകൾക്കെതിരെ സ്വർഗ്ഗീയ പുസ്തകങ്ങളിൽ മോഷണം എന്നെഴുതപ്പെടുന്നു. അങ്ങനെയുള്ളവർ തങ്ങ ളുടെ സഷടാവിനെ വഞ്ചിക്കുന്നു. ഉപേക്ഷയുടെ ആ പാപം അവരുടെ മുമ്പിൽ കൊണ്ടുവരപ്പെടുമ്പോൾ അവരുടെ ആ ഗതി മാറ്റി ശരിയായ സ്വർഗ്ഗത്തിൽ എഴുതപ്പെട്ട രേഖകളെ തിരുത്തുകയുമില്ല. ദൈവത്തോടു അവിശ്വസ്തതയും നിന്ദ്യമായ നന്ദികേടും കാണിക്കുന്നതിൽനിന്നു മാനസാന്തരപ്പെടണം,സആ 109.3

    ലോകചരിത്രത്തിൽ എക്കാലത്തും ദൈവത്തിന്റെ ജനം അവന്റെ കല്പനപ്രകാരം അവരുടെ വസ്തുവകകൾകൊണ്ടു അവനെ സന്തോഷമായും മനപ്പൂർവ്വമായും മഹത്വീകരിച്ചിട്ടുള്ള സന്ദർഭങ്ങളിൽ അവരുടെ കളപ്പുരകൾ നിറഞ്ഞു കവിഞ്ഞിട്ടുണ്ട്. എന്നാൽ അവർ ദശാംശത്തിലും വഴിപാടുകളിലും ദൈവത്തെ മോഷ്ടിച്ചപ്പോൾ അതുമൂലം ദൈവത്തെ മാത്രമല്ലാതെ പിന്നെയോ തങ്ങളെത്തന്നെയും മോഷ്ടിക്കുന്നു എന്നു മനസ്സിലാക്കുവാൻ ഇടവരുത്തി, കാരണം അവർ തങ്ങളുടെ വഴിപാടുകളിൽ കാണിച്ച് അവിശ്വസ്തതയ്ക്കു തക്കവണ്ണം അവരുടെ അനുഗ്രഹങ്ങളെയും ദൈവം പരിമിതപ്പെടുത്തി. 133T 393-395;സആ 110.1

    നിർഭാഗ്യനും കടക്കാരനുമായ മനുഷ്യൻ തന്റെ സമസ്യഷ്ടങ്ങളോടുള്ള കടം തീർക്കുവാൻ യഹോവയുടെ ഭാഗം എടുക്കരുത്. ഈ ഇടപാടുകളിൽ അവൻ പരീക്ഷിക്കപ്പെടുകയാണെന്നും യഹോവയുടെ അംശത്തെ തന്റെ വകയായി ഉപയോഗിക്കുന്നതുമൂലം താൻ അവനെ മോഷ്ടിക്കയാണു ചെയ്യുന്നത് എന്നും മനസ്സിലാക്കണം, അവൻ തനിക്കുള്ള സകലത്തിനും ദൈവത്തോടു കടക്കാരനാണെന്നും അവൻ ദൈവം തനിക്കു സ്വന്തമായി വേർതിരിച്ചതിനെ തന്റെ സമസൃഷ്ടങ്ങളുടെ കടം തീർപ്പാൻ ഉപയോഗിക്കുന്നതിൽ അവന്റെ കടം ഇരട്ടിയാകുന്നതേയുള്ളൂ എന്നും അവൻ മനസ്സിലാക്കണം. അങ്ങനെയുള്ളവന്റെ പേരിനെതിരെ സ്വർഗ്ഗത്തിലെ പുസ്തകങ്ങളിൽ “ദൈവത്തോടു അവിശ്വസ്തത” എന്നെഴുതപ്പെട്ടിട്ടുണ്ട്. അവൻ ദൈവ ത്തിന്റെ വസ്തുവകകളെ തന്റെ സ്വന്തേ സൗകര്യാർത്ഥം വിനിയോഗിച്ചതിനു അവനും ദൈവവുമായി ഒരു കണക്കു തീർപ്പാനുണ്ട്. അങ്ങനെ ദൈവത്തിന്റെ വസ്തുക്കളെ ദുർവിനിയോഗപ്പെടുത്തിയതിൽ അവൻ പ്രകടമാക്കിയ നിയമനിഷ്ടയില്ലായമ അവന്റെ ഇതര സംഗതികളുടെ കൈകാര്യ കർതൃത്വത്തിലും പ്രകടമായവരും. അവന്റെ തൊഴിൽപരമായ എല്ലാ കാര്യങ്ങളിലും അതു ദൃശ്യമാകും, ദൈവത്തിന്റെ വക മോഷ്ടിക്കുന്ന മനുഷ്യൻ മീതെയുള്ള ദൈവകുടുംബത്തിലേക്കുള്ള പ്രവേശനം പ്രാപിക്കാതിരിക്കാനുളള ഒരു സ്വഭാവം രൂപീകരിക്കയാണു ചെയ്യുന്നത്. 14BT 391;സആ 110.2