Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 20 - സഭയ്ക്കുള്ള സാക്ഷ്യങ്ങൾ

    അവസാനം സമീപിക്കുന്തോറും ലോകത്തിന് അന്ത്യ മുന്നറിയിപ്പിൻ ദൂതു നല്കേണ്ട വേലയും വിപുലമായി വരുന്നു. മൂന്നാം ദൂതന്റെ ദൂതിന്റെ ആരംഭം മുതൽ അതിന്റെ പ്രവർത്തനത്തോടു അനുബന്ധമായി ദൈവം തന്റെ കരുണാതിരേകത്താൽ നല്കിയ സാക്ഷ്യങ്ങളുടെ സ്വഭാവത്തെയും സ്വാധീനശക്തിയെയും സംബന്ധിച്ചു ഒരു തെളിവായ പരിജ്ഞാനം ഉണ്ടായി. രിക്കേണ്ടതു ഏതല്ക്കാല സത്യം സ്വീകരിച്ചിട്ടുള്ള എല്ലാവർക്കും വളരെ പ്രധാനമായ ഒരു സംഗതിയാകുന്നു.സആ 195.1

    പുരാതനകാലങ്ങളിൽ ദൈവം പ്രവാചകന്മാരിലൂടെ സംസാരിച്ചിരുന്നു, ഈ നാളുകളിൽ അവൻ തന്റെ ആത്മാവിന്റെ സാക്ഷ്യങ്ങളിലൂടെ സംസാരിക്കുന്നു. തന്റെ ഹിതത്തെയും തന്റെ ജനം അനുസരിക്കേണ്ട മാർഗ്ഗ ത്തെയുംകുറിച്ച് ദൈവം തന്റെ ജനത്തെ ഈ കാലത്ത് ഉപദേശിക്കുന്നതു പോലെ അത്ര കാര്യമായി മുൻപൊരിക്കലും ഉപദേശിച്ചിരുന്നില്ല.സആ 195.2

    സെവന്ത് ഡേ അഡ്വന്റിസ്റ്റുകാരിൽ തെറ്റു ചെയ്യുന്നവരുടെ ജീവിതം മറ്റു നാമധേയ ക്രിസ്ത്യനാനികളുടെതിനെക്കാൾ കുറ്റകരമായതുകൊണ്ടല്ല അവർക്കു മുന്നറിയിപ്പുകളും ശാസനകളും നല്കപ്പെടുന്നത്, പിന്നെയോ അവർക്ക് കൂടുതൽ വെളിച്ചം കിട്ടുകയും തങ്ങളുടെ നാട്യത്താൽ അവർസആ 195.3

    ദൈവത്തിന്റെ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവരും തങ്ങളുടെ ഹൃദയങ്ങ ളിൽ ദൈവത്തിന്റെ ന്യായപ്രമാണം എഴുതപ്പെട്ടവരുമാണെന്ന നില സ്വീകരി ക്കയും ചെയ്തതിനാൽ തന്നെ.സആ 195.4

    വിവിധ വ്യക്തികൾക്കായി നല്കപ്പെട്ട സന്ദേശങ്ങളെ അവർക്കുവേണ്ടി അടിയന്തിരമായ അവരുടെ അപേക്ഷയനുസരിച്ച് ഞാൻ എഴുതിവെച്ചു. എന്റെ വേല വർദ്ധിച്ചതോടുകൂടി ഇത് അതിന്റെ ഒരു സുപ്രധാനവും വിഷമ മേറിയതുമായ ഭാഗമായിത്തീർന്നു.സആ 195.5

    ഏകദേശം ഇരുപതു സംവത്സരങ്ങൾക്കുമുമ്പ് (1871) എനിക്കു നല്കപ്പെട്ടു ഒരു ദർശനത്തിൽ ഞാൻ പൊതു തത്വങ്ങളെ വെളിപ്പെടുത്തുവാനായി സംസാരിക്കയും എഴുതുകയും ചെയ്കയിൽത്തന്നെ ചില വ്യക്തികളുടെ ആപത്തുകളും തെറ്റുകളും പാപങ്ങളും പ്രത്യേകം എടുത്തു കാണിപ്പാനും ഞാൻ ഉപദേശിക്കപ്പെട്ടു. അങ്ങനെ എല്ലാവരും മുന്നറിയിപ്പും ശാസനയും ആലോചനയും പ്രാപിക്കേണ്ടതിനുതന്നെ. മറ്റുള്ളവരാൽ തിരുത്തപ്പെട്ടവർ അതേ തെറ്റുകൾ തങ്ങളും ചെയ്തിട്ടുണ്ടായെന്നും മറ്റുള്ളവർക്കു നല്ക പ്പെട്ട് മുന്നറിയിപ്പുകൾ തങ്ങളും അർഹിക്കുന്നുണ്ടോ എന്നും അറിവാൻ എല്ലാവരും തങ്ങളെ വളരെ അടുത്തു ശോധന ചെയ്യണമെന്നു ഞാൻ കണ്ടു. അങ്ങനെ ചെയ്കയാൽ ആ പ്രബോധനങ്ങളും തങ്ങൾക്ക് പ്രത്യേകം നല്കപ്പെട്ടവയാണെന്നു ബോദ്ധ്യമാവുകയും അവയെ അങ്ങനെ ബാധകമാക്കു കയും ചെയ്യുന്നതാണ്.സആ 195.6

    ക്രിസ്താനുഗാമികളെന്നഭിമാനിക്കുന്ന എല്ലാവരുടെയും വിശ്വാസം പരീക്ഷിപ്പാൻ ദൈവം നിർണ്ണയിച്ചിരിക്കുന്നു. തങ്ങളുടെ കടമകൾ ഇന്നതാണെന്നു അറിവാനാഗ്രഹിക്കുന്നു എന്നവകാശപ്പെട്ടുകൊണ്ടു പ്രാർത്ഥിക്കുന്ന എല്ലാവരുടെയും പ്രാർത്ഥനയുടെ ആത്മാർത്ഥത അവൻ പരിശോധിക്കും. അവൻ കടമ വ്യക്തമാക്കും. എല്ലാവർക്കും തങ്ങളുടെ ഹൃദയങ്ങളിലുള്ളതു വികസിപ്പിപ്പാൻ അവസരം അവൻ നല്കും.സആ 196.1

    തന്റെ ന്യായപ്രമാണമനുസരിക്കുന്നുവെന്നഭിമാനിക്കുന്ന ജനങ്ങളെ കർത്താവു ശാസിക്കയും തെറ്റു തിരുത്തുകയും ചെയ്യുന്നു. തന്നെക്കുറിച്ചുള്ള ഭയത്തിൽ അവർ വിശുദ്ധിയെ തികക്കേണ്ടതിനു അവരിൽ നിന്നു സകല പാപവും ദുഷ്ടതയും വേർപെടുത്തുവാൻ ദൈവം ആഗ്രഹിക്കുന്നതു കൊണ്ടു അവൻ അവരുടെ പാപങ്ങളെ ചൂണ്ടിക്കാണിക്കയും അതിക്രമങ്ങളെ വെളിവാക്കുകയും ചെയ്യുന്നു. ദൈവം അവരെ ശാസിക്കയും തർജ്ജനം ചെയ്കയും തെറ്റു തിരുത്തുകയും ചെയ്യുന്നു. അവൻ നിർമ്മലീകരണവും വിശുദ്ധീകരണവും ഉൽക്കർഷവും പ്രാപിച്ചിട്ട് ഒടുവിൽ ദൈവത്തിന്റെ സ്വന്ത സിംഹാസനത്തിലേക്ക് ഉയർത്തപ്പെട്ടവനാണ്. (5T 654-662)സആ 196.2