Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    കുഞ്ഞുങ്ങൾ ഭക്തിയുള്ളവരായിരിക്കണം

    മാതാപിതാക്കന്മാരേ, നിങ്ങളുടെ ഹൃദയത്തിൽ ക്രിസ്തുമതത്തിന്റെ മാനദണ്ഡം ഉയർത്തിക്കാണിപ്പിൻ. കിസ്തുവിനെ കുഞ്ഞുങ്ങളുടെ ജീവിതത്തിൽ നെയ്തുചേർക്കുക. ദൈവാലയത്തോടു ഏറ്റവും ഉന്നതമായ ബഹുമാനമുള്ളവരാകുവാനും അവർ ദൈവാലയത്തിൽ കടക്കുമ്പോൾ, “ഇവിടെ ദൈവം ഉണ്ട്; ഇത് ദൈവത്തിന്റെ ആലയമാണ്; എനിക്കു വിശുദ്ധ വിചാരങ്ങളും അതിവിശുദ്ധ താല്പര്യങ്ങളും ഉണ്ടായിരിക്കണം; എന്റെ ഹൃദയത്തിൽ നിഗളം, അസൂയ, പക, ദോഷാരോപണം, ചതിവ്, വഞ്ചന ആദിയായതൊന്നും വച്ചേക്കുവാൻ പാടില്ല; കാരണം, ഞാൻ പരിശുദ്ധ ദൈവത്തിന്റെ സന്നിധിയിൽ വന്നിരിക്കുകയാണ്, ഇത് ദൈവം തന്റെ ജനത്തെ സന്ദർശിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്ന സ്ഥലമാണ്; ഉയർന്നിരിക്കുന്നവനും ഉന്നതനും ശാശ്വതവാസിയുമായ ദൈവം എന്റെ ജീവിതത്തിലെ ഏറ്റവും രഹസ്യമായ നിരൂപണങ്ങളും പ്രവൃത്തികളും ആരാഞ്ഞറിയുകയും ചെയ്യുന്നവനാണ്” എന്നിത്യാദി നിരൂപണങ്ങൾ ഉണ്ടാകുവാൻ അവരെ അഭ്യസിപ്പിക്കണം.സആ 158.1

    കുഞ്ഞുങ്ങളുടെ മൃദുലവും പതിയത്തക്കവണ്ണമുള്ള മനസ്സു ദൈവഭ്യത്യന്മാരുടെ അദ്ധ്വാനത്തെ അവരുടെ മാതാപിതാക്കന്മാർ മാനിക്കുന്ന രീതിയിൽ മാനിക്കും. പല ഗൃഹനായകന്മാരും സഭാശുശൂഷയെ വീട്ടിൽ ഒരു വിമർശനവിഷയമാക്കുന്നു. അവർ ചില സംഗതികളെ അഭിനന്ദിക്കയും മറ്റു ചിലതിനെ ആക്ഷേപിച്ചു തള്ളുകയുംചെയ്യുന്നു. അങ്ങനെ മനുഷ്യനോടുള്ള ദൈവത്തിന്റെ ദൂതു വിമർശിച്ചും ചോദ്യം ചെയ്യപ്പെട്ടും നിസാരമാക്കുന്നു. ഈ സുക്ഷ്മരഹിതവും അപമാനകരവുമായ അഭിപ്രായങ്ങൾ ചെറുപ്പക്കാരുടെ ഹൃദയങ്ങളിൽ ഉണ്ടാക്കുന്ന ധാരണ എന്താണെന്നു സ്വർഗ്ഗത്തിലെ പുസ്തകങ്ങൾ മാത്രമേ വളിവാക്കുകയുള്ളു. മാതാപിതാക്കന്മാർ നിരൂപി ക്കുന്നതിൽപരം വേഗത്തിൽ അവരുടെ കുഞ്ഞുങ്ങൾക്കു ഈ സംഗതികൾ കാണുവാനും ഗ്രഹിക്കുവാനും കഴിയും. ആ സമയത്തു അവരുടെ സന്മാർഗ്ഗ ബുദ്ധിയിലുണ്ടാകുന്ന ചായ്വ് പിന്നൊരിക്കലും പരിപൂർണ്ണമായി മാറ്റുവാൻ കഴിയുന്നതല്ല. മാതാപിതാക്കന്മാർ തങ്ങളുടെ കുഞ്ഞുങ്ങളിൽ കാണപ്പെടുന്ന ഹൃദയ കാഠിന്യത്തെയും ദൈവത്തിന്റെ ആജ്ഞകൾക്കു വിധേയമാകുവാ നുള്ള അവരുടെ മനഃപ്രയാസത്തെയും കുറിച്ചു വിലപിക്കുന്നു. (5T 493-497)സആ 158.2

    ദൈവത്തിന്റെ നാമത്തോടും ബഹുമാനം കാണിക്കണം. ആ നാമം ഒരിക്കലും വൃഥാ ഉപയോഗിക്കരുത്. പ്രാർത്ഥനയിൽതന്നെയും അതിന്റെ അനാവശ്യമായ ആവർത്തനം ഒഴിവാക്കണം. “അവന്റെ നാമം വിശുദ്ധവും ഭയങ്കരവുമാകുന്നു.” സങ്കീ. 111:10. ദൈവദൂതന്മാർ ആ നാമം ഉച്ചരിക്കുമ്പോൾ മുഖം മറച്ചുകൊള്ളുന്നു. ആ സ്ഥിതിക്കു പതിതരും പാപപൂർണ്ണരുമായ നാം അധികം ബഹുമാനത്തോടുകൂടി ആ നാമം നമ്മുടെ അധരങ്ങളിൽ എടുക്കേണ്ടതല്ലയോ?സആ 159.1

    “ദൈവത്തിന്റെ വിശുദ്ധ നാമത്തെ ഭയത്തോടും ഭക്തിയോടും കൂടി ഉപയോഗിക്കണമെന്ന് ഞാൻ കണ്ടു. ചില ആളുകൾ സർവ്വശക്തനായ ദൈവം എന്ന വാക്കുകൾ പ്രാർത്ഥനയിൽ ചേർത്തു അശ്രദ്ധയോടും ആലോചനയി ല്ലാതെയും ഉപയോഗിക്കുന്നുണ്ട്. ഇതു ദൈവത്തിന് അനിഷ്ടമായ ഒരു കാര്യമാണ്. അങ്ങനെയുള്ളവർക്കു ദൈവത്തെ സംബന്ധിച്ചോ സത്യത്തെ സംബന്ധിച്ചോ ഗ്രഹിപ്പാനുള്ള ബുദ്ധിയില്ല. അല്ലെന്നുവരികിൽ അന്ത്യനാളിൽ തങ്ങളെ ന്യായം വിധിപ്പാനുള്ളവനും വലിയവനും ഭയങ്കരനും ആയ ദൈവത്തെപ്പറ്റി ഇത്ര ഭക്തിഹീനമായി സംസാരിക്കയില്ലായിരുന്നു. ദൈവദൂതൻ പറഞ്ഞു: “അവയെ ഒരുമിച്ചു ചേർക്കരുത്; എന്തുകൊണ്ടെന്നാൽ അവന്റെ നാമം അത്ര ഭയങ്കരമാണ്. ദൈവത്തിന്റെ വലിപ്പത്തെയും മഹത്വത്തെയും ഗ്രഹിക്കുന്നവർ വളരെ പാവനമായ ഭക്തിയോടുകൂടി മാത്രമെ ദൈവത്തിന്റെ നാമം അധരങ്ങളിൽ എടുപ്പാൻ പാടുള്ളു. ആരും അടുത്തു കൂടാത്ത വെളിച്ചത്തിൽ അവൻ അധിവസിക്കുന്നു; അവനെ കാണുന്നവർ ആരും ജീവിച്ചിരിക്കയില്ല. ഈ സംഗതികൾ മനസ്സിലാക്കുകയും തിരുത്തു കയും ചെയ്താലെ സഭ അഭിവൃദ്ധി പ്രാപിക്കുകയുള്ളു എന്നും ഞാൻ കണ്ടു.” Early writing P. 122.സആ 159.2

    നാം ദൈവത്തിന്റെ വചനത്തെയും ബഹുമാനിക്കണം, അച്ചടിച്ച വാല്യ ങ്ങളെ നാം ബഹുമാനിക്കണം. നാം അവയെ ഒരിക്കലും സാമാന്യ നിലയിൽ ഉപയോഗിക്കയോ അഗണ്യമായി കൈകാര്യം ചെയ്ക്കുകയോ അരുത്. തിരുവെഴുത്തുകളെ ഒരിക്കലും നേരംപോക്കിനായി ഉദ്ധരിക്കയോ ഏതെങ്കിലും സംയുക്തികമായ ഒരു പ്രസ്താവന തെളിയിക്കുവാൻ പരിവർത്തനം ചെയ്കയോ അരുത്. “ദൈവത്തിന്റെ സകല വചനവും ശുദ്ധി ചെയ്തതാകുന്നു.” “അവ നിലത്തു ഉലയിൽ ഉരുക്കി ഏഴുപ്രാവശ്യം ശുദ്ധി ചെയ്തു വെള്ളി പോലെതന്നെ.” (സദൃ.30:5;സങ്കീ. 12:6.).സആ 159.3

    സർവ്വോപരി അനുസരണം കൊണ്ടാണു യഥാർത്ഥ ബഹുമാനം കാണിക്കേണ്ടതെന്നു കുഞ്ഞുങ്ങളെ പഠിപ്പിക്കണം. അപ്രധാനമായി യാതൊന്നും കല്പിച്ചിട്ടില്ല. അതുകൊണ്ടു അവനോടു പ്രദർശിപ്പിക്കുവാൻ അവൻ പറഞ്ഞ വാക്കുകൾ അനുസരിക്കുന്നതിനെക്കാൾ മറ്റൊന്നുമല്ല.സആ 159.4