Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    ശുശ്രുഷകൻ അവന്റെ പ്രസംഗം പരിശീലിക്കണം

    നിങ്ങൾ എല്ലായ്പോഴും നിങ്ങളുടെ സംസാരത്തിൽ വിവേകബുദ്ധിയുള്ളവരായിരിക്കണം, ഭൂമിയിൽ കിസ്തുവിന്റെ പ്രതിനിധികളായിരിപ്പാൻ ദൈവം നിങ്ങളെ ക്ഷണിച്ചിട്ടുണ്ടോ? അവന്റെ സ്ഥാനത്തു പാപികളെ ദൈവത്തോടു നിരപ്പിപ്പാൻ അല്ലയോ നിങ്ങളെ വിളിച്ചിരിക്കുന്നത്? ഇതൊരു പാവനവും ഉന്നതവുമായ വേലയാകുന്നു. നിങ്ങൾ പ്രസംഗപീഠത്തിലെ പ്രസംഗം മതിയാക്കുമ്പോൾ വാസ്തവത്തിൽ ആ വേല ആരംഭിച്ചതേയുള്ളു. യോഗാനന്തരവും നിങ്ങളുടെ ചുമതല ഒഴിവാകുന്നില്ല. അതുകൊണ്ടു ആത്മരക്ഷാർത്ഥമുള്ള ജോലിക്കുവേണ്ടി നിങ്ങളുടെ പ്രതിഷ്ഠ തുർന്നു പരിപാലിക്കണം. എല്ലാവരും അറികയും വായിക്കയും ചെയ്യുന്ന ജീവനുള്ള ലേഖനമായിരിക്കണം നിങ്ങൾ.സആ 153.3

    സുഖം അന്വേഷിക്കരുത്. സന്തോഷത്തെക്കുറിച്ച് നിരൂപിക്കരുത്. ആത്മാക്കളുടെ രക്ഷ സർവ്വപ്രധാനമായിരിക്കണം. ഈ വേലയ്ക്കാണ് ക്രിസ്തുവിന്റെ ശുശൂഷകൻ വിളിക്കപ്പെട്ടിരിക്കുന്നത്. യോഗം കഴിഞ്ഞിട്ടും അവന്റെ നല്ല പ്രവൃത്തികൾ തുടർന്നുപോകയും അവന്റെ ഭക്തിദ്യോതകമായ സംസാരവും വസ്ത്രധാരണവുംകൊണ്ട് തന്റെ നില കാത്തുകൊള്ളുകയും വേണം.സആ 153.4

    മറ്റുള്ളവരോടു നിങ്ങളുടെ കടമ എന്താണെന്നു പ്രസംഗിക്കുന്നതു പോലെതന്നെ ജീവിക്കയും, നിങ്ങൾ ഇതുവരെ ചെയ്തിട്ടില്ലാത്തതുപോലെ വേലയുടെ ഭാരം, ക്രിസ്തുവിന്റെ ഓരോ ശുശ്രൂഷകന്റെ മേലും ഉണ്ടായിരിക്കേണ്ട ചുമതലാഭാരം തന്നെ, നിങ്ങൾ വഹിച്ചുകൊള്ളുകയും വേണം. പ്രസംഗവേദിയിൽ കഴിച്ച് അദ്ധ്വാനം നിങ്ങളുടെ രഹസ്യാദ്ധ്വാനംകൊണ്ടു സ്ഥിരമാക്കുക. ഏതൽക്കാല സത്യപരമായി വിവേകപൂർവമായ സംഭാഷണത്തിൽ ഏർപ്പെടുകയും കൂടിയിരിക്കുന്നവരുടെ മനഃസ്ഥിതിയെ നിഷ്കപടമായി അറിഞ്ഞുകൊണ്ടു ദൈവഭയത്തിൽ നിങ്ങൾ ആരോടു ഇടപെട്ടിരിക്കുന്നുവോ അവരുടെ കാര്യത്തിൽ സത്യത്തിന്റെ പ്രധാന ഭാഗത്തെ പ്രായോഗികമാക്കുകയും ചെയ്ക. (2T 705,706)സആ 154.1

    *****

    Larger font
    Smaller font
    Copy
    Print
    Contents