Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ആരോട് ഏറ്റുപറയണം

    തങ്ങളുടെ പാപങ്ങളെ അഗണ്യമാക്കുകയൊ മറെയ്ക്കുകയൊ ചെയ്യുന്നവർ, അവ സ്വർഗ്ഗീയ പുസ്തകങ്ങളിൽ തുടരുവാൻ അനുവദിക്കുകയും ചെയ്യുന്നവർ, ഏറ്റു പറയാതെയും മോചിക്കപ്പെടാതെയും സാത്താനാൽ ജയിച്ചടക്ക പ്പെടുന്നതാണ്. അവരുടെ നാട്യവും അവർ അർഹിക്കുന്ന സ്ഥാനവും എത ഉന്നതമായിരിക്കുന്നുവോ അത്രയും ദോഷകരമായിരിക്കും ദൈവമുമ്പാകെ അവരുടെ കുറ്റവും. അവരുടെ ശത്രുവിന്റെ വിജയവും സുദൃഢമായിരിക്കും. ദൈവദിവസത്തിനായുള്ള ഒരുക്കം താമസിപ്പിക്കുന്നവർക്കു അതു മഹോപദ്രവ കാലത്തോ പിന്നെ ഏതെങ്കിലും കാലത്താ പ്രാപിപ്പാൻ കഴികയില്ല. അവരുടെ കാര്യങ്ങളെല്ലാം പ്രത്യാശാരഹിതം തന്നെ. (GC 620)സആ 168.4

    നിന്റെ പാപവും തെറ്റും അറിയാതിരിക്കുന്നവരോടു നീ? അവയെ ഏറ്റു പറയേണ്ടതില്ല. നിന്റെ ഏറ്റുപറച്ചിലിനെ പ്രസിദ്ധീകരിക്കരുത്. അങ്ങനെ, ചെയ്താൽ അവിശ്വാസികൾ ജയഭേരി മുഴക്കുന്നതിനിടയാകും. നേരെ മറിച്ചു നിന്റെ തെറ്റുകളെ അറിഞ്ഞിട്ടുള്ളവരോടു ദൈവവചനപ്രകാരം അവയെ ഏറ്റുപറക, അവർ നിനക്കുവേണ്ടി പ്രാർത്ഥിക്കുകയും ദൈവം നിന്റെ പ്രവൃത്തിയെ അംഗീകരിച്ചു നിനക്കു സൗഖ്യം തരികയും ചെയ്യും. നിന്റെ ആത്മാവിനുവേണ്ടി നിത്യതയ്ക്കായി പരിപൂർണ്ണ വേല ചെയ്ക. നിന്റെ അഹംഭാവവും വൃഥാഭിമാനവും എല്ലാം ഉപേക്ഷിച്ചിട്ടു നേരെയുള്ള പ്രവൃത്തി ചെയ്തത് ആട്ടിൻ കൂട്ടത്തിലേക്കു മടങ്ങി വരിക. ഇടയൻ നിന്ന സ്വീകരിക്കാൻ കാത്തുനിൽക്കുന്നു. മാനസാന്തരപ്പെട്ടു നിന്റെ ആദ്യത്തെ പ്രവൃത്തി ചെയ്ക. അങ്ങനെ ദൈവാനുകൂല്യത്തിലേക്കു മടങ്ങിവരിക. (2T 206)സആ 169.1

    ക്രിസ്തു നിന്റെ വീണ്ടെടുപ്പുകാരൻ ആകുന്നു. അവൻ നിന്റെ വിനയസമന്വിതമായ ഏറ്റുപറച്ചിലിനെ ചൂഷണം ചെയ്യില്ല. നിനക്കു രഹസ്യ പാപങ്ങളുണ്ടെങ്കിൽ അവയെ ദൈവത്തിനും മനുഷ്യനും ഏക മദ്ധ്യസ്ഥനായ അവനോടു ഏറ്റുപറക. “ഒരുത്തൻ പാപം ചെയ്തു എങ്കിലോ നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥൻ നമുക്കു പിതാവിന്റെ അടുക്കൽ ഉണ്ട്, യോഹ. 2:3. നിങ്ങൾ അവനുള്ള ദശാംശവും കാണിക്കകളും കൊടുക്കാതെ മുടക്കീട്ടുണ്ടെങ്കിൽ അതു ദൈവത്തോടും സഭയോടും ഏറ്റുപറകയുംസആ 169.2

    ദൈവം നൽകിയിരിക്കുന്ന ചട്ടം അനുസരിക്കുകയും ചെയ്യുക. അത് “ദശാംശം മുഴുവൻ ഭണ്ഡാരത്തിലേക്കു കൊണ്ടുവരിക‘ എന്നാണ്. മലാഖി 3:10. (CH374)സആ 169.3

    ദൈവത്തിന്റെ ജനം വിവേകത്തോടെ പെരുമാറണം. അവർക്കു അറിയാവുന്ന ഓരോ പാപവും ഏറ്റു പറയുന്നതുവരെ തൃപ്തിപ്പെടരുത്. അതിന്റെ ശേഷം യേശു തങ്ങളെ അംഗീകരിച്ചിരിക്കുന്നു എന്നു വിശ്വസിക്കേണ്ടതു അവരുടെ പദവിയും ചുതലയുമാകുന്നു. അവർ മറ്റുള്ളവർ ഇരുട്ടിലൂടെ കടന്നുവന്നു തങ്ങൾക്കു അനുഭവിക്കേണ്ട വിജയം കരഗതമാക്കികൊടുപ്പാൻ കാത്തിരിക്കേണ്ടതില്ല, അങ്ങനെയുള്ള അനുഭവയോഗം അവസാനിക്കുന്നതുവരെ മാത്രമെ നിലനില്ക്കയുളളു. തോന്നലനുസരിച്ചല്ല, പ്രത്യുത തത്വപ്രകാരമാണ് ദൈവത്തെ സേവിക്കേണ്ടത്. നിങ്ങളുടെ സ്വന്തം കുടുംബത്തിൽ രാവിലെയും രാത്രിയും നിങ്ങൾ ജയം പ്രാപിക്കുക. ദിനംപ്രതിയുള്ള വേല നിങ്ങളെ ഇക്കാര്യത്തിൽ തടസപ്പെടുത്താതിരിക്കട്ടെ. പ്രാർത്ഥിപ്പാൻ സമയമെടുക്കുകയും പ്രാർത്ഥിക്കുമ്പോൾ ദൈവം കേൾക്കുന്നു എന്നു വിശ്വസി ക്കയും ചെയ്ക്കുക. പ്രാർത്ഥനയോടു വിശ്വാസം കൂടിക്കലർത്തുക. നിങ്ങൾക്കു എല്ലായ്പ്പോഴും പെട്ടെന്നു ഉത്തരം കിട്ടിയെന്നു വരികയില്ല. അപ്പോഴാണ് വിശ്വാസം പരീക്ഷിക്കപ്പെടുന്നത്. (1T167)സആ 169.4