Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    താമസിച്ചാൽ അപകടം

    രാത്രി ദർശനങ്ങളിൽ വളരെ ഗൗരവമേറിയ ഒരു രംഗം എന്റെ മുമ്പിലൂടെ കടന്നുപോയി. ചില മനോഹര സൗധങ്ങളുടെ മേൽ ഒരു വലിയ അഗ്നി ഗോളം പതിച്ചിട്ടു അവയ്ക്ക ശീഘ്രനാശം ഭവിച്ചു. അപ്പോൾ ആരോ പറയുന്നതു ഞാൻ കേട്ടു. “ദൈവത്തിന്റെ ന്യായവിധികൾ ഭൂമിയിൽ വരുമെന്നു അറിയാം; എന്നാൽ ഇത്ര വേഗത്തിൽ വരുമെന്നു ഞങ്ങൾ അറിഞ്ഞിരുന്നില്ല. മറ്റുള്ളവർ മതിയായ മനോഹര വ്യഥയോടുകൂടി ഇങ്ങനെ പറഞ്ഞു: “നിങ്ങൾ അറിഞ്ഞു; എന്തുകൊണ്ടു ഞങ്ങളോടു പറഞ്ഞില്ല? ഞങ്ങളറിഞ്ഞില്ല.” എല്ലാ ഭാഗത്തു നിന്നും അപ്രകാരമുള്ള അധിക്ഷേപ വാക്കുകൾ പറയുന്നതായി കേട്ടു.സആ 93.1

    വലുതായ അസഹ്യതയോടെ ഞാൻ ഉണർന്നു. ഞാൻ വീണ്ടും ഉറങ്ങി. ഞാൻ ഒരു വലിയ ജനക്കൂട്ടത്തിന്റെ മദ്ധ്യ ഇരിക്കുന്നതുപോലെ കാണപ്പെട്ടു. അധികാരമുള്ള ആൾ ഒരു വലിയ ജനാവലിയെ അഭിസംബോധന ചെയ്തു. അദ്ദേഹത്തിന്റെ മുമ്പിൽ ഒരു ഭൂപടം തൂക്കിയിരുന്നു. ആ ഭൂപടം കൃഷി ചെയ്യാനുള്ള കർത്താവിന്റെ മുന്തിരിത്തോട്ടത്തെ ചിത്രീകരിക്കുന്നു. എന്നു അദ്ദേഹം പറഞ്ഞു. സ്വർഗ്ഗത്തിൽ നിന്നുള്ള വെളിച്ചം ഒരുത്തന്റെമേൽ പ്രകാശിക്കുമ്പോൾ അയാൾ ആ വെളിച്ചം മറ്റുള്ളവർക്കു പ്രതിബിംബിക്കണ മെന്നു പറഞ്ഞു. ഇങ്ങനെ അനേകം സ്ഥാനങ്ങളിൽ വെളിച്ചം പ്രകാശിപ്പിക്കയും ആ വെളിച്ചങ്ങളിൽനിന്നു മറ്റു ദീപങ്ങൾ കത്തിക്കപ്പെടുകയും ചെയ്യേണ്ടതായിരുന്നു.സആ 93.2

    വാക്കുകൾ ആവർത്തിക്കപ്പെട്ടു. “നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു. ഉപ്പു കാരമില്ലാതെ പോയാൽ അതിന്നു എന്തോന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യർ ചവിട്ടുവാൻ അല്ലാതെ മറ്റൊന്നിനും പിന്നെ കൊള്ളുന്നതല്ല. നിങ്ങൾ ലോകത്തിന്റെ വെളിച്ചം ആകുന്നു. മലമേൽ ഇരി ക്കുന്ന പട്ടണം മറഞ്ഞിരിപ്പാൻ പാടില്ല. വിളക്കു കത്തിച്ചു പറയിൻകീഴല്ല, തണ്ടിന്മേല വെക്കുന്നത്. അപ്പോൾ അതു വീട്ടിലുള്ള എല്ലാവർക്കും (പകാശിക്കുന്നു. അങ്ങനെതന്നെ മനുഷ്യൻ നിങ്ങളുടെ നല്ല പ്രവൃത്തികളെ ക്കണ്ടു സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” മത്താ. 5:13-16. 99T 27,28;സആ 93.3

    കടന്നുപോകുന്ന ഓരോ ദിവസവും നമ്മെ അന്ത്യത്തോടു വളരെ അധികം അടുപ്പിക്കുന്നു. അതു നമ്മെ ദൈവത്തോടു അടുപ്പിക്കുന്നുവോ? നാം പ്രാർത്ഥനയിൽ ഉറ്റിരിക്കുന്നുവോ? ദിനംപ്രതി നാം ഇടപെടുന്ന ആളു കൾക്ക് നമ്മുടെ സഹായവും മാർഗ്ഗദർശനവും ആവശ്യമുണ്ട്. തൽസ്ഥാനത്തു ഒരാണി എന്നപോലെ തക്ക സമയത്തു പറയുന്ന വാക്കു ആയിത്തീരുവാൻതക്ക മനസ്ഥിതി അവർക്കുണ്ടായിരിക്കും. ഇവരിൽ ചിലർ നാളെ നമുക്ക് ഒരു വിധത്തിലും എത്തിപ്പിടിപ്പാൻ കഴിയാത്തവണ്ണം ആയിരിക്കും. ഈ സഹയാത്രക്കാരോടുള്ള നമ്മുടെ സ്വാധീനശക്തി എന്തായിരിക്കും. അവരെ ക്രിസ്തുവിങ്കലേക്കു ആദായപ്പെടുത്തുവാൻ നാം എന്തദ്ധ്വാനമിടുന്നു? ദൂതന്മാർ നാലു കാറ്റുകളെയും പിടിച്ചുകൊണ്ടു നില്ക്കുന്നിടത്തോളം നാം നമ്മുടെ സകല കഴിവുകളും ഉപയോഗിച്ചു പ്രവർത്തിക്കണം, നാം ലേശവും താമസംകൂടാതെ നമ്മുടെ ദൂതുഘോഷിക്കണം. നമ്മുടെ മതം ഒരു വിശ്വാസവും ശക്തിയുമാണെന്നും ക്രിസ്തു തന്നെ അതിന്റെ നായകനും അവന്റെ വചനം ദൈവിക അരുളപ്പാടുമാണെന്നും നാം സ്വർഗ്ഗീയ അഖിലാണ്ഡത്തിന്നും, വക്രത നിറഞ്ഞ ഈ ലോകത്തിന്നും മുമ്പിൽ സാക്ഷീകരിക്കണം, മാനുഷികാത്മാക്കൾ തുലാസിൽ തൂങ്ങിക്കിടക്കുന്നു. അവർ ഒന്നുകിൽ ദൈവരാജ്യത്തിലെ പൗരന്മാരായിത്തീരണം. അല്ലെങ്കിൽ പിശാചിന്റെ ഏകാധിപത്യത്തിന്നടിമകളായിരുന്നേക്കാം. എല്ലാവർക്കും സുവിശേഷം വഴിയായി അവരുടെ മുമ്പിൽ വയ്ക്കപ്പെട്ടിരിക്കുന്ന പ്രത്യാശയെ മുറുകെപ്പിടിച്ചു കൊള്ളാം. എന്നാൽ പ്രസംഗകൻ ഇല്ലാതെ അവർക്കു അതെങ്ങനെ കേൾക്കാം? മാനുഷിക കുടുംബത്തിന്നു ഒരു സന്മാർഗ്ഗ നവീകരണവും ഒരു സ്വഭാവ ഒരുക്കവും ആവശ്യമുണ്ട്. അവർക്കു മുമ്പിൽ നില്ക്കേണ്ടതിന്നു തന്നെ, ഇപ്പോൾ പ്രചുരപ്രചാരമായി വരുന്നതും സുവിശേഷ ദൂതുകൾക്കു പ്രതികൂലമായിത്തീരുന്നതുമായ ഉപേദശ പിശകുകുൾ നിമിത്തം നശിച്ചുപോകാറായിരിക്കുന്ന ആത്മാക്കാൾ ഉണ്ട്. ഇപ്പോൾ ദൈവത്തിന്റെ സഹപ്രവർത്തകരായിരിപ്പാൻ തങ്ങളെത്തന്നെ പ്രതിഷ്ഠിക്കുന്നവരാർ? 106T 21:സആ 93.4

    ഇന്നു നമ്മുടെ സഭാംഗങ്ങളിൽ ഭൂരിഭാഗക്കാരും അതിക്രമങ്ങളിലും പാപങ്ങളിലും മരിച്ചു കിടക്കുന്നവരാണ്. വാതിലുകൾ അവയുടെ ചുഴിക്കുറ്റിയിൽ എന്നപോലെ അവർ വരികയും പോകയും ചെയ്യുന്നു. അനേകവർഷങ്ങൾ കൊണ്ടു അവർ ഏറ്റവും ഭയഭക്തിദ്യോതകവും ഹൃദയസ്പർശകവുമായ സത്യങ്ങൾ കേട്ടു; എന്നാൽ അവയെ പ്രായോഗികമാക്കിയിട്ടില്ല. അതു കൊണ്ടു അവർ സത്യത്തിന്റെ വിലയെക്കുറിച്ചു ബോധമില്ലാത്തവരായിത്തീർന്നിരിക്കുന്നു. ശാസനയുടെയും മുന്നറിവിന്റെയും ഇളക്കമുള്ള സാക്ഷ്യങ്ങൾ അവരെ മാനസാന്തരത്തിലേക്കുയർത്തുവാൻ പര്യാപ്തമാകുന്നില്ല. മാനുഷികാധാരങ്ങൾ വഴി ദൈവത്തിങ്കൽനിന്നു വന്നിട്ടുള്ളതു, വിശ്വാസത്താലുള്ള നീതീകരണത്തെയും ക്രിസ്തുവിന്റെ നീതിയെയും കുറിച്ചുള്ള തുമായ ഇമ്പഗാനങ്ങൾ അവരിൽ സ്നേഹവും നന്ദിയും ഉളവാക്കുന്നില്ല. സ്വർഗ്ഗത്തിലെ വ്യാപാരം അവരുടെ മുമ്പിൽ വിശ്വാസത്തിന്റെയുംസ്നേഹത്തിന്റെയും മുത്തുകൾ നിരത്തിവച്ചിട്ടു തീയിൽ ഊതിക്കഴിച്ച പൊന്നും ധരിപ്പാൻ വെള്ള ഉടുപ്പും കാഴ്ച ലഭിപ്പാൻ ലേപവും വാങ്ങുവാൻ ഉപദേശിച്ചാലും. അവർ തങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിൽ നിന്നകറ്റിയിട്ടു അവുടെ ശീതോഷ്ണസ്ഥിതിയെ സ്നേഹത്തിന്നും തീക്ഷ്ണതയക്കുമായി മാറ്റുന്നില്ല. അവർ ദൈവഭക്തിയുടെ വേഷം ധരിച്ചിട്ടു അതിന്റെ ശക്തിയെ ത്യജിച്ചുകളഞ്ഞു. അവർ ഈ നിലയിൽ തുടർന്നുപോയാൽ ദൈവം അവരെ തള്ളിക്കളയും, അവർ അങ്ങനെ ദൈവത്തിന്റെ കുടുംബാംഗങ്ങളല്ലാത്തവരാകുന്നു. 1167 426, 427;സആ 94.1

    തങ്ങളുടെ പേരുകൾ സഭാരജിസ്റ്റരിൽ എഴുതീട്ടുള്ളതുകൊണ്ട് രക്ഷിക്കപ്പെടുകയില്ല എന്നു നമ്മുടെ സഭാംഗങ്ങൾ ധരിച്ചുകൊള്ളട്ടെ. അവർ ദൈവത്തിനു കൊള്ളാകുന്നവരായി ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരായി നില്പാൻ (ശമിക്കേണ്ടതാകുന്നു. ദിനംപ്രതി അവർ ക്രിസ്തുവിന്റെ നിർദ്ദേശമനുസരിച്ച് അവരുടെ സ്വഭാവം നിർമ്മിക്കണം. അവർ അവങ്കലുള്ള വിശ്വാസം ഉറപ്പിച്ചുകൊണ്ട് അവനിൽ വിശ്വസിക്കണം, അങ്ങനെ അവർ ക്രിസ്തുയേശുവിൽ പരിപൂർണ്ണ വളർച്ച പ്രാപിച്ചിട്ടുള്ള സതീപുരുഷന്മാരായും ആരോഗ്യവും സന്തോഷവും നന്ദിയുമുള്ള ക്രിസ്ത്യാനികളായും ദൈവത്താൽ അധികമധികം തെളിവുള്ള വെളിച്ചത്തിലേക്ക് നയിക്കപ്പെടുന്നതാണ്. ഇത് അവരുടെ അനുഭവമല്ലെങ്കിൽ അവർ ഒരു ദിവസം “കൊയ്ത്തു കഴിഞ്ഞു ഫലശേഖരവും കഴിഞ്ഞു നാം രക്ഷിക്കപ്പെട്ടതുമില്ല” എന്നു കൈപ്പോടെ കരഞ്ഞു നിലവിളിക്കുന്നവരുടെ കൂട്ടത്തിൽ ആയിത്തീരും. ഞാൻ എന്തുകൊണ്ട് അഭയത്തിനായി കോട്ടയിലേക്കു ഓടിപ്പോയില്ല? കൃപയുടെ ആത്മാവിന്റെ പ്രബോധനം ലഭിച്ചിട്ടും ഞാൻ എന്തുകൊണ്ടു എന്റെ ആത്മരക്ഷയുടെ കാര്യം നിസ്സാരമാക്കിക്കളഞ്ഞു? 1291 48;സആ 94.2

    ദീർഘകാലം സത്യം വിശ്വസിച്ചിട്ടുള്ള സഹോദരനോടു ഞാൻ വ്യക്തിപരമായി ചോദിച്ചുകൊള്ളട്ടെ, നിങ്ങളുടെ പെരുമാറ്റം നിങ്ങൾക്കു ലഭിച്ച വെളിച്ചത്തിനും സ്വർഗ്ഗം നിങ്ങൾക്കു നല്കിയ പദവികൾക്കും അവസരങ്ങൾക്കും അനുയോജ്യമായിരുന്നോ? ഇതു വളരെ ഗൗരവാർഹമായ ചോദ്യമാണ്. നീതിസൂര്യൻ സഭയുടെ ചുമതല പ്രകാശിക്കുക എന്നതാകുന്നു. ഓരോ ആത്മാവും പുരോഗമിക്കേണ്ടതാണ്. ക്രിസ്തുവിനോടു ബന്ധപ്പെട്ടിരിക്കുന്നവർ കൃപയിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലും വളർന്നു സ്രതീപുരുഷന്മാരുടെ പൂർണ്ണത പ്രാപിക്കും. സത്യം വിശ്വസിക്കുന്നു എന്നവ കാശപ്പെടുന്ന എല്ലാവരും തങ്ങളുടെ സാമർത്ഥ്യവും അവസരങ്ങളും പരമാവധി പ്രയോജനപ്പെടുത്തുവാൻ ശ്രമിച്ചിരുന്നെങ്കിൽ അവർ ക്രിസ്തുവിങ്കൽ ശക്തന്മാരാകുമായിരുന്നു. അവരുടെ ഭൗമിക ജോലി എന്തായിരുന്നാലും, കർഷകരോ, യന്ത്രജോലിക്കാരോ, അധ്യാപകരോ, പാസ്റ്റർമാരോ, ഇങ്ങനെ എന്തുതന്നെ ആയിരുന്നാലും തരക്കേടില്ല. തങ്ങളെത്തന്നെ പരിപൂർണ്ണമായി പ്രതിഷ്ഠിച്ചിട്ടുണ്ടെങ്കിൽ അവർ സ്വർഗ്ഗീയ യജമാനനു വിശ്വസ്തരായ വേലക്കാരായിത്തീരുമായിരുന്നു.1367 423;സആ 95.1