Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    കഴിവുള്ളപ്പോൾ ദൈവസ്നേഹം കൈവശമാക്കുക

    ബേർശേബയിൽവെച്ചു രാത്രി ദർശനത്തിൽ ലഭിച്ച ദിവ്യകല്പനയനുസരിച്ച് ഇസ്സഹാക്കിനോടുകൂടി യാത്ര പുറപ്പെട്ട വിശ്വസ്തനായ അബ്രഹാമിങ്കലേക്കു എന്റെ മനസ്സു പോകുന്നു. ദൈവം കാണിച്ചുകൊടുക്കുമെന്നരുളി ചെയ്ത യാഗം കഴിക്കേണ്ട പർവ്വതം അവൻ മുമ്പിൽ കാണുന്നു.സആ 333.3

    ദൈവകല്പനയനുസരിച്ചു സഹതാപഹൃദയനായ പിതാവു വിറയ്ക്കുന്ന സ്നേഹകരങ്ങളാൽ ഇസ്സഹാക്കിനെ ബന്ധിച്ചു. പിതാവിന്റെ ആത്മാർത്ഥതയിൽ വിശ്വാസമുണ്ടായിരുന്ന മകൻ യാഗത്തിനായി കീഴടങ്ങി. എന്നാലോ, എല്ലാം തയ്യാറായപ്പോൾ, പിതാവിന്റെ വിശ്വാസവും പുത്രന്റെ സമർപ്പണവും പൂർണ്ണമായി പരീക്ഷിക്കപ്പെടുകയും ചെയ്തപ്പോൾ, മകനെ കൊല്ലാൻ ഉയർത്തിയ അബ്രഹാമിന്റെ കരം ദൈവദൂതൻ സ്തംഭിപ്പിച്ച് ഇത്രയും മതി എന്നു പറഞ്ഞു. “നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കാഴ്ചയ്ക്കകൊണ്ടു നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാനിപ്പോൾ അറിയുന്നു.” ഉല്പ. 22:12.സആ 333.4

    അബഹാമിന്റെ വിശ്വാസത്തിന്റെ ഈ പ്രവൃത്തി രേഖപ്പെടുത്തിയിരിക്കുന്നതു നമ്മുടെ ഗുണത്തിനാണ്. എത്ര സങ്കടകരവും തീവവുമായിരുന്നാലും ദൈവിക നിബന്ധനകളിലുള്ള വിശ്വാസത്തിന്റെ വലിയ പാഠം ഇതു പഠിപ്പിക്കുന്നു, കൂടാതെ ദൈവത്തിലും മാതാപിതാക്കളിലുമുള്ള സമർപ്പണം കുട്ടികളെ ഇതു പഠിപ്പിക്കുന്നു. അബഹാമിന്റെ അനുസരണം നമ്മെ പഠിപ്പിക്കുന്നതു ദൈവത്തിനു കൊടുക്കാതിരിക്കാൻ ഏറ്റവും വിലയേറിയതായി നമുക്കു ഒന്നുമില്ലെന്നാണ്.സആ 334.1

    ദൈവം തന്റെ പുത്രനെ താഴ്മയുടെ ജീവിതത്തിനും നിസ്സ്വാർത്ഥതയക്കും പട്ടിണിക്കും അദ്ധ്വാനത്തിനും നിന്ദയ്ക്കും ക്രൂശുമരണത്തിന്റെ കഷ്ടതയ്ക്കുമായി നല്കി. എന്നാൽ “എന്റെ പ്രിയ പുത്രാ, ഇതു മതി, നീ മരിക്കേണ്ട ആവശ്യമില്ല” എന്ന സന്തോഷകരമായ ദൂതു വഹിപ്പാൻ ദൂതന്മാരില്ലായിരുന്നു. ഇസ്സഹാക്കിന്റെ കാര്യത്തിലെന്നപോലെ അന്ത്യനിമിഷത്തിൽ ദൈവം തന്റെ പുത്രന്റെ ഹീനമരണം തടയുമെന്നു ആയിരമായിരം ദൂതഗണങ്ങൾ സങ്കടസമേതം നോക്കിപ്പാർത്തു. എന്നാൽ ദൈവത്തിന്റെ പ്രിയ പുതനു അപകാരമൊരു ദൂതു നല്കാൻ ദൈവദൂതന്മാരെ അനുവദിച്ചില്ല. ന്യായാധിപസംഘത്തിന്റെ മുമ്പാകെ കാണിച്ച താഴ്മ കാൽവറിവരെയും പോയി. തന്നെ വെറുത്തവരുടെ നിന്ദയും പരിഹാസവും തുപ്പലും സഹിച്ചു. ക്രൂശിൽ തല ചായ്ച്ചു മരിക്കുന്നതുവരെയും എല്ലാം അവൻ സഹിച്ചു.സആ 334.2

    ദൈവപുത്രൻ ഈ കഷ്ടപ്പാടുകളുടെ രംഗങ്ങളിൽക്കൂടി കടന്നുപോകാൻ അനുവദിച്ചതിൽ കൂടുതലായി ദൈവസ്നേഹത്തിന്റെ തെളിവു നല്കാൻ ദൈവത്തിനു സാദ്ധ്യമാണോ? മനുഷ്യനുള്ള ദൈവദാനം സൗജന്യവും സ്നേഹം അത്യന്തവുമായിരിക്കുന്ന പ്രകാരം നമ്മുടെ വിശ്വാസം, അനുസരണം, പൂർണഹൃദയം, സനേഹം, ഭക്തി ഇവയെല്ലാം തദനുസൃതംസആ 334.3

    ദൈവം അവകാശപ്പെടുന്നു. മനുഷ്യനു കൊടുക്കാൻ കഴിവുള്ളതു മുഴുവൻ അവൻ അവകാശപ്പെടുന്നു. നമ്മുടെ ഭാഗത്തുള്ള സമർപ്പണം ദൈവദാനത്തിന്നനുസരിച്ചു സമ്പൂർണ്ണവും ഒന്നിലും കുറവില്ലാത്തതും ആയിരിക്കണം. നാമെല്ലാം ദൈവത്തോടു കടപ്പെട്ടവരാണ്. അവന്നു നമ്മുടെ മേൽ അവകാശങ്ങളുണ്ട്. പരിപൂർണ്ണവും പൂർണ്ണമനസ്സോടു കൂടിയ യാഗമായി നമ്മ സമർപ്പിക്കാതെ ആ അവകാശങ്ങളെ നമുക്കു നിറവേറ്റുവാൻ കഴികയില്ല. പൂർണ്ണമനസ്സോടു കൂടിയതും സത്വരവുമായ അനുസരണം അവൻ അവകാശപ്പെടുന്നു. ഇതിൽ കുറഞ്ഞ ഒന്നും അവൻ സ്വീകരിക്കയില്ല, ദൈവത്തിന്റെ സ്നേഹവും ആനുകൂല്യവും സമ്പാദിക്കുവാൻ നമുക്കു സന്ദർഭം ഇപ്പോഴുണ്ട്. ഇതു വായിക്കുന്നവരുടെ ജീവിതത്തിലെ അവസാന വർഷമായിരിക്കാം ഇത്. ആത്മാർത്ഥതയോടെ ആരായുകയും സന്തോഷത്തോടെ പ്രവർത്തിക്കയും ചെയ്യുന്നവർക്കു കിസ്തു നല്കുന്ന സമാധാനം സ്വീകരിക്കാതെ ലൗകിക മോഹം തെരഞ്ഞെടുക്കുന്ന യുവാക്കൾ ഈ അഭ്യർത്ഥന വായിക്കുന്നവരുടെ കൂട്ടത്തിൽ ആരെങ്കിലും ഉണ്ടോ? (3T 368-370)സആ 334.4

    Larger font
    Smaller font
    Copy
    Print
    Contents