Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    “പന്നിയിറച്ചി നിങ്ങൾക്കശുദ്ധം”

    പന്നിയുടെ ശരീരത്തിൽ പരാന്ന ജീവികൾ കൂട്ടമായി അധിവസിക്കുന്നു. പന്നിയെക്കുറിച്ചു ദൈവം പറഞ്ഞു. “അതു നിങ്ങൾക്കുശുദ്ധം; ഇവയുടെ മാംസം തിന്നരുത്. പിണം തൊടുകയുമരുത്.” ആവ. 14:8. പന്നിയിറച്ചി ആഹാരത്തിനു പറ്റിയതല്ലാഞ്ഞിട്ടാണു ഈ കല്പന കൊടുത്തത്. പന്നിയെക്കൊണ്ടുള്ള ഏക ഉപയോഗം മാലിന്യങ്ങൾ ദൂരീകരിക്കുകയെന്നത്. യാതൊരു പരിതസ്ഥിതിയിലും ഒരിക്കലും മനുഷ്യർ പന്നിയിറച്ചി തിന്നാൻ പാടില്ല. ഏതുതരം മലിനസാധനങ്ങളും തിന്നു ജീവിക്കുന്ന യാതൊരു ജന്തുവിന്റെയും മാംസം സമ്പൂർണ്ണമായിരിക്കയില്ല. (MH313, 314)സആ 386.3

    പന്നിയിറച്ചി വളരെ പ്രചാരമുള്ള ഭക്ഷണമാണെങ്കിലും ഏറ്റവും ഹാനികരമായതത്. പന്നിയിറച്ചി തിന്നരുതെന്നു യിസ്രായേൽ മക്കളോടു ദൈവം കല്പിച്ചതും കേവലം തന്റെ അധികാരം കാണിക്കാനല്ല, അതു മനുഷ്യനു നല്ല ആഹാരമല്ലാത്തതിനാലാണ്. അതു കണമാല ഉളവാക്കുന്നു. ഉഷ്ണ രാജ്യങ്ങളിൽ കുഷ്ഠവും അതുപോലുള്ള മറ്റുരോഗങ്ങളും ഉണ്ടാക്കുന്നു. ആ കാലാവസ്ഥയിലെ ഇതിന്റെ സ്വാധീനശക്തി ശൈത്യ കാലാവസ്ഥയിലുള്ളതിനെക്കാൾ കൂടുതൽ ദൂഷ്യമുള്ളതായിരിക്കുന്നു............... മറ്റെല്ലാ മാംസങ്ങളെക്കാളും പന്നിയിറച്ചി രക്തത്തിനു മോശമായ അവസ്ഥ ജനിപ്പിക്കുന്നു. പന്നിയിറച്ചി ധാരാളം ഭക്ഷിക്കുന്നവർ രോഗബാധിതരാകുന്നു. (CD 392, 393)സആ 386.4

    പ്രത്യേകിച്ചു തലച്ചോറിലെ ക്ഷിപ്രവിവേചനാശക്തിയുള്ള മ്യദുല സിരകളെ ശക്തി ഹീനമാക്കുകയും തന്മൂലം വിശുദ്ധ കാര്യങ്ങളെ വിവേചിച്ചറിയാൻ കഴിയാത്ത നിലയിൽ ബുദ്ധിക്കു മാന്ദ്യം ഭവിച്ച ജീവിതത്തിലെ സാധാരണ സംഗതികളുമായി തരം താഴ്ത്തുന്നു. (CT 296)സആ 386.5

    കൂടുതൽ സമയവും കെട്ടിടങ്ങൾക്കുള്ളിൽ വ്യായാമമില്ലാത്ത മാനസികാദ്ധ്വാനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെപ്പോലെ വെളിന്പ്രദേശത്തു ധാരാളം വ്യായാമം ചെയ്യുന്നവർ പന്നി മാംസം ഭക്ഷിക്കുന്നതിന്റെ ദൂഷ്യഫലങ്ങൾ മനസ്സിലാക്കുന്നില്ല. (CD393)സആ 386.6