Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    മതത്തിന്റെ പ്രായോഗിക പ്രകടനം

    ഗുരുവിനുവേണ്ടി അനുഷ്ഠിക്കുന്ന സേവനത്തിൽ സജീവവും തീക്ഷ്ണതയുള്ളതുമല്ലാത്ത ഏതു സേവനവും നമ്മുടെ വിശ്വാസ സ്വീകരണത്ത അവാസ്തവമാക്കുന്നതാണ്. ഉത്സാഹപൂർവ്വകവും പ്രായോഗികവുമായ പ്രവൃത്തികളാൽ വെളിവാക്കപ്പെടുന്ന ക്രിസ്ത്യാനിത്വത്തിന്നു മാത്രമേ അതി ക്രമങ്ങളിലും പാപങ്ങളിലും മരിച്ചു കിടക്കുന്നവരിൽ ഒരു ധാരണ ഉളവാക്കുവാൻ കഴികയുള്ളു. പ്രാർത്ഥിക്കുന്നവരും വിനീതരും വിശ്വസിക്കുന്നവരുമായ ക്രിസ്ത്യാനികൾ തങ്ങളുടെ പ്രവൃത്തികളാൽ സകല ജനത്തെയും പരീക്ഷിക്കുവാനുള്ള രക്ഷാകരമായ സത്യം ഏവരെയും അറിയിക്കുക എന്നുള്ളതാണ് തങ്ങളുടെ അതിശ്രേഷ്ഠമായ അഭിവാഞ്ഛ എന്നു ദൃശ്യമാക്കുന്ന ക്രിസ്ത്യാനികൾ കർത്താവിന്നായി ആത്മാക്കളുടെ ഒരു സമൃദ്ധമായ കൊയ്ത്ത് ശേഖരിക്കും. നമ്മുടെ സഭകളിൽ വിശ്വാസം ക്ഷയിച്ചു ദുർബ്ബലമായി കാണപ്പെടുന്നതിനു ഒഴികഴിവില്ല. “പത്യാശയുള്ള ബദ്ധന്മാരേ, കോട്ടയിലേക്കു മടങ്ങി വരുവിൻ” സെഖ, 9:12. ക്രിസ്തുവിൽ നമുക്കു ബലമുണ്ട്. പിതാമുമ്പിൽ അവൻ നമ്മുടെ കാര്യസ്ഥനാകുന്നു.സആ 87.2

    അവൻ തന്റെ ദൂതുവാഹകരെ അവന്റെ ആധിപത്യത്തിൽ കീഴങ്ങളുള്ള സമസ്ത മനുഷ്യരോടും തന്റെ ഇഷ്ടമറിയിപ്പാൻ അതിശീഘ്രം അയച്ചുകൊ ണ്ടിരിക്കുന്നു. അവൻ തന്റെ സഭകളുടെയിടയിൽ നടകൊള്ളുന്നു. തന്റെ അനുഗാമികളെ ശുദ്ധീകരിച്ചു ഉയർത്തി മന്യതയുള്ളവരാക്കുവാൻ അവൻ ആഗ്രഹിക്കുന്നു. യഥാർത്ഥമായി അവനിൽ വിശ്വസിക്കുന്നവരുടെ സ്വാധീന ശക്തി ഈ ലോകത്തു ജീവിത സൗരഭ്യം ആയിരിക്കും. നക്ഷത്രങ്ങളെ അവൻ തന്റെ വലങ്കയ്യിൽ പിടിച്ചിരിക്കുന്നു. അവയിലൂടെ തന്റെ വെളിച്ചവും ലോകത്തിൽ പ്രകാശിക്കണമെന്നാണ് അവൻ ഉദ്ദേശിക്കുന്നത്. അങ്ങനെ അവൻ തന്റെ ജനത്തെ ഉയരത്തിലുള്ള സഭയിലെ ഉൽകൃഷ്ട സേവനത്തിനു വേണ്ടി ഒരുക്കുവാൻ ആഗ്രഹിക്കുന്നു. അവൻ നമുക്ക് ഒരു വലിയ വേല നലകിയിട്ടുണ്ട്. നമുക്കതു കൃത്യമായും ദൃഢനിശ്ചയത്തോടും നിർവ്വഹിക്കാം. സത്യം നമുക്ക് എന്തു ചെയ്തിരിക്കുന്നു എന്നു നമ്മുടെ ജീവിതത്തിൽ പ്രകടമാക്കാം. വിവിധ മിഷനറി സംരംഭങ്ങളെ അവ ഇപ്പോൾ കാണപ്പെടുന്ന നിലയിൽ ആക്കിത്തീർക്കുവാൻ ഒട്ടു വളരെ സ്വയ വർജ്ജനവും സ്വയത്യാഗ വും അജയ്യമായ ഊർജ്ജവും (പ്രാർത്ഥനയും വ്യയം ചെയ്യേണ്ടിവന്നിട്ടുണ്ട്. ഇപ്പോൾ പ്രവർത്തനരംഗത്തിൽ (പവേശിക്കുന്നവരിൽ ചിലർ തങ്ങളുടെ സാമർത്ഥ്യമില്ലായ്മയിൽ തൃപ്തിയടയുന്നു എന്നൊരു വിപത്തുണ്ട്. ഇപ്പോൾ അത്ര വലുതായ സ്വയവർജ്ജനത്തിനും ഉത്സാഹത്തിനും മുൻകാലങ്ങളിലെ നേതാക്കന്മാർ അനുഭവിച്ചതുപോലുള്ള അനിഷ്ഠമായ അദ്ധ്വാനത്തിനും ആവശ്യമില്ല എന്ന് അവർക്ക് തോന്നുന്നതുകൊണ്ടാണ് അതിനിടയാകുന്നത്; കാലങ്ങൾ മാറിപ്പോയിരിക്കുന്നു. ദൈവവേലയ്ക്ക് അധികം പണവുമുണ്ട്. അതിനാൽ ഈ ദൂതിന്റെ ഉത്ഭവദശയിൽ പലരും അഭിമുഖീകരിക്കേണ്ടിവന്നതുപോലെ പരീക്ഷണഘട്ടങ്ങൾക്കു അവർ തങ്ങളെത്തന്നെ വിധേയരാക്കേണ്ടതില്ല എന്നും കൂടി അവർ കരുതുന്നുണ്ട്.സആ 87.3

    എന്നാൽ വേലയുടെ പ്രാരംഭ ദശയിൽ കാണിച്ചിരിക്കുന്ന ഉത്സാഹവും സ്വയത്യാഗവും ഇപ്പോഴും പ്രകടിതമാക്കുന്നിടത്തെല്ലാം നാം ഇപ്പോഴുള്ളതിനെക്കാൾ നൂറു മടങ്ങ് ഫലം കാണേണ്ടതാണ്. 206T 411,419;സആ 88.1

    നമ്മുടെ നാട്യം ഉന്നതമായ ഒന്നാണ്. ശബ്ബത്താചരിക്കുന്ന പുനരാഗമന കാംക്ഷികളെന്ന നിലയിൽ നാം ദൈവത്തിന്റെ സകല കല്പനകളും അനു സരിക്കുകയും നമ്മുടെ വീണ്ടെടുപ്പുകാരന്റെ വരവിനെ നോക്കിപ്പാർക്കുകയും ചെയ്യുന്നു എന്നു നടിക്കുന്നു. ദൈവത്തിന്റെ വിശ്വസ്തരായ ചുരുക്കം പേരെ ഏറ്റവും പരിപാവനമായ മുന്നറിയിപ്പിൻ ദൂതു ഭരമേല്പിച്ചിരിക്കുന്നു. നമ്മുടെ പേരിൽ നിക്ഷിപ്തമാക്കപ്പെട്ടിരിക്കുന്ന വൻചുമതലയെ നാം ഉണർന്നറിയുന്നുണ്ട് എന്നു നമ്മുടെ വാക്കുകളും പ്രവൃത്തികളുംകൊണ്ടു വെളിവാക്കണം. നാം നമ്മുടെ ദൈനംദിന ജീവിതത്തിൽ നമ്മുടെ സ്വർഗ്ഗസ്ഥ പിതാവിനെ മഹത്വപ്പെടുത്തുന്നു എന്നും സ്വർഗ്ഗത്തോടു ബന്ധിക്കപ്പെട്ടവരും യേശുക്രിസ്തുവിന്റെ കൂട്ടവകാശികളും ആകുന്നു എന്നും അവൻ ശക്തി യോടും മഹാ തേജസ്സോടും പ്രത്യക്ഷനാകുമ്പോൾ നാം അവനോടു സദൃശന്മാർ ആകുമെന്നും മറ്റുള്ളവർ കണ്ടറിയത്തക്കവണ്ണം നമ്മുടെ വെളിച്ചം അവരുടെ മുമ്പിൽ അത്ര തെളിവായി പ്രകാശിക്കണം. 214T16.സആ 88.2

    *****