Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    കുടുംബനായകൻ ക്രിസ്തുവിനെ അനുകരിക്കണം.

    കുടുംബത്തിലെ എല്ലാ അംഗങ്ങളും പിതാവിൽ കേന്ദ്രീകരിക്കുന്നു. പൗരുഷസമിതിയിൽ ഉഗ്രഗുണങ്ങളായ ശക്തി, സത്യസന്ധത, പരമാർത്ഥത, ക്ഷമ, ധൈര്യം, ജാഗ്രത, പ്രായോഗിക പ്രയോജനത എന്നിവ തെളിയിച്ചു നിയമ നിർമ്മാതാവായിരിക്കുന്നു. ഒരർത്ഥത്തിൽ ദൈവത്തിന്റെ യാഗപീഠത്തിൽ രാവിലെയും സന്ധ്യക്കും യാഗം അർപ്പിക്കുന്ന ഭവനപുരോഹിതനാണു പിതാവ്, ഈ യാഗത്തിലും സ്തോത്ര ഗാനത്തിലും പങ്കെടുക്കുന്നതിനു ഭാര്യയെയും കുട്ടികളെയും പോത്സാഹിപ്പിക്കണം. ഭവനപുരോഹിതനെന്ന നിലയ്ക്കു താനും കുഞ്ഞുങ്ങളും ആ ദിനത്തിൽ ചെയ്ത പാപങ്ങളെ രാവിലെയും വൈകുന്നേരവും പിതാവു ഏറ്റുപറയണം. തന്റെ അറി വിൽപെട്ടതും ദൈവത്തിന്റെ ദൃഷ്ടികൾക്കുമാത്രം കണ്ടുപിടിക്കാൻ കഴിയുന്നതുമായ രഹസ്യപാപങ്ങളും ഏറ്റുപറയണം. ഈ പ്രവർത്തനനിയമം പിതാവ് ചെയ്യുകയും പിതാവിന്റെ അസാന്നിദ്ധ്യത്തിൽ മാതാവു പാലിക്കയും വേണം. അപ്പോൾ അതു കുടുംബത്തിനു അനുഗ്രഹകരമായി ഭവിക്കും.സആ 277.2

    പരിശുദ്ധവും നിർമ്മലവുമായ അന്തരീക്ഷം നിന്നെ വലയം ചെയ്യുന്നുവെന്നു ഉറപ്പു വരുത്താൻ ഭർത്താവും പിതാവുമായ മനുഷ്യനോടു ഞാൻ പറയുന്നു. ക്രിസ്തുവിൽ നിന്നും ദിനന്പ്രതി നീ പഠിക്കേണ്ടതുണ്ട്. കുടുംബത്തിൽ ഒരിക്കലും നിഷ്ടൂര മനോഭാവം കാണിക്കരുത്. ഇതു ചെയ്യുന്ന മനുഷ്യൻ സാത്താന്റെ ഏജന്റുമാരോടു കൂട്ടുചേർന്നു പ്രവർത്തിക്കുന്നു. നിങ്ങളുടെ ഇഷ്ട്ടം ദൈവേഷ്ടത്തിനു വിധേയമാക്കുക. ഭാര്യയുടെ ജീവിതത്ത സന്തോഷപ്രദവും ഉന്മേഷപ്രദവുമാക്കാൻ പൂർണ്ണശക്തിയോടെ പ്രവർത്തിക്ക. ഉപദേഷ്ടാവായി തിരുവചനത്തെ സ്വീകരിക്കുക. ഭവനത്തിൽ തിരുവചന ഉപദേശപ്രകാരം ജീവിക്കുക. പിന്നീടു സഭയിലും തൊഴിൽ രംഗത്തും ജീവിക്കും. സ്വർഗ്ഗീയ തത്വങ്ങൾ നിങ്ങളുടെ എല്ലാ ഇടപാടുകളെയും ശേഷമാക്കും. ക്രിസ്തുവിനെ ലോകത്തിൽ വെളിപ്പെടുത്തുന്നതിൽ ദൈവദൂതന്മാർ നിങ്ങളുമായി സഹകരിക്കും.സആ 277.3

    നിങ്ങളുടെ ജോലിയിലുള്ള ക്ലേശങ്ങൾ കുടുംബ ജീവിതത്തെ അന്ധകാരമാക്കാൻ അനുവദിക്കരുത്. നിങ്ങൾ ആഗ്രഹിക്കുന്നതിനെതിരായി ചെറിയ കാര്യങ്ങൾ സംഭവിക്കുമ്പോൾ സഹിഷ്ണുതയും ദീർഘക്ഷമയും ദയയും സനേഹവും പ്രകടിപ്പിക്കാൻ പരാജയപ്പെട്ടാൽ, നിങ്ങൾക്കുവേണ്ടി ജീവൻ നല്കി സ്നേഹിച്ച ഒരുവനെ കൂട്ടുകാരനായി തെരഞ്ഞെടുത്തില്ല എന്നാണു കാണിക്കുന്നത്.സആ 277.4

    കുടുംബത്തലവനാണെന്ന സ്ഥാനത്തെക്കുറിച്ചു സദാ ഭാവിക്കുന്നതു ഭർത്താവിന്റെ പൗരുഷ ഗുണത്തിന്റെ തെളിവല്ല. അധികാരാവകാശങ്ങളെ നിലനിറുത്താൻ വേദവചനങ്ങൾ ഉദ്ധരിച്ചാൽ അതു തന്റെ അന്തസ്സു വർദ്ധിപ്പിക്കുന്നില്ല. അവന്റെ പദ്ധതികൾ അപ്രമാദമെന്നു വിചാരിച്ച് തന്റെ ഭാര്യയും കുഞ്ഞുങ്ങളുടെ മാതാവുമായവൾ പ്രവർത്തിക്കണമെന്നു ആവശ്യപ്പെടുന്നതു അവനെ കൂടുതൽ പൗരുഷമുളളവനാക്കുന്നില്ല. ഭാര്യയുടെ തലയായ ഭർത്താവിനെ അവളുടെ സംരക്ഷകനായിട്ടാണു കർത്താവു നിയമിച്ചിരിക്കു ന്നത്. കർത്താവ് സഭയുടെ രക്ഷിതാവും തലവനുമായിരിക്കുന്നതുപോലെ കുടുംബാംഗങ്ങളെ ഒന്നിച്ചു ബന്ധിക്കുന്ന ഭവനപാശമാണവൻ. ദൈവത്ത സ്നേഹിക്കുന്നുവെന്നവകാശപ്പെടുന്ന ഓരോ ഭർത്താവും തന്റെ സ്ഥാനത്തുനിന്ന് ദൈവം ആവശ്യപ്പെടുന്ന സംഗതികൾ വളരെ സൂക്ഷ്മമായി പഠിക്കട്ടെ. കർത്താവിന്റെ അധികാരം പരിജ്ഞാനത്തിലും ദയയിലും സൗമ്യതയിലും ഉപയോഗിച്ചു. അതുപോലെ ഭർത്താവും തന്റെ ശക്തി ഉപയോഗിച്ച് സഭയുടെ വലിയ തലവനെ അനുകരിക്കട്ടെ. (AH212-215)സആ 278.1