Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ഒരുക്ക ശുശൂഷ

    തിരുവത്താഴശുശ്രൂഷയ്ക്ക് ക്രിസ്തുവിനാൽ നിയമിതമായ ഒരുക്കമാണു ഈ ശുശ്രൂഷ. അഹങ്കാരം, ഭിന്നത, അധികാര വടംവലി തുടങ്ങിയവ ഹൃദയത്തിൽ താലോലിക്കപ്പെടുമ്പോൾ ഹൃദയത്തിനു ക്രിസ്തുവുമായി സഹവാസം ചെയ്യാൻ സാദ്ധ്യമല്ല. അവന്റെ ശരീരത്തിന്റെയും രക്തത്തിന്റെയും വിശുദ്ധസംസർഗ്ഗം കൈക്കൊള്ളാൻ നാം സന്നദ്ധരല്ല. ആക യാൽ ഇത് തന്റെ താഴ്മയുടെ സ്മാരകമായി ഒന്നാമതു ആചരിക്കാൻ യേശു നിശ്ചയിച്ചു.സആ 232.1

    ഈ ശുശ്രൂഷയ്ക്കു വരുമ്പോൾ ദൈവകുഞ്ഞുങ്ങൾ ജീവന്റെയും മഹത്വ ത്തിന്റെയും കർത്താവിന്റെ വചനങ്ങൾ ഓർമ്മപഥത്തിൽ കൊണ്ടുവരണം. “ഞാൻ നിങ്ങൾക്കു ചെയ്തതു ഇന്നതെന്നറിയുന്നുവോ? നിങ്ങൾ എന്നെ ഗുരുവെന്നും കർത്താവെന്നും വിളിക്കുന്നു; ഞാൻ അങ്ങനെ ആകകൊണ്ടു നിങ്ങൾ പറയുന്നതു ശരി. കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാൽ കഴുകി എങ്കിൽ നിങ്ങളും തമ്മിൽ തമ്മിൽ കാൽ കഴുകേണ്ടതാകുന്നു. ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിനു ഞാൻ നിങ്ങൾക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു. ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ദാസൻ യജമാനനെക്കാൾ വലിയവനല്ല; ദൂതൻ തന്നെ അയച്ചവനെക്കാൾ വലിയവനുമല്ല. ഇതു നിങ്ങൾ അറിയുന്നു എങ്കിൽ ചെയ്താൽ ഭാഗ്യവാന്മാർ (യോഹ. 13:11-17).സആ 232.2

    സഹോദരനെക്കാൾ വലിയവനെന്നു ഗണിക്കുന്നതിനും സ്വാർത്ഥതയ്ക്കുവേണ്ടി പ്രവർത്തിക്കുന്നതിനും അതന്നത സ്ഥാനം ആരായുന്നതിനുമുള്ള പ്രകൃതി മനുഷ്യനിലുണ്ട്. പലപ്പോഴും ഇതു ചീത്ത ആശങ്കകൾക്കും ഉഗമനോഭാവങ്ങൾക്കും ഇടയാക്കുന്നു. ഈ തെറ്റിദ്ധാരണകൾ ഇല്ലാതാക്കി, മനുഷ്യനെ സ്വാർത്ഥതയിൽനിന്നു പുറത്തുകൊണ്ടുവന്നു, ആത്മോൽ ക്കർഷത്തിൽനിന്നും താണിറങ്ങി സഹോദരനെ സേവിക്കുന്ന ഹൃദയ താഴമ യിലേക്കു കൊണ്ടുവരാനാണു തിരുവത്താഴത്തിനു മുമ്പുള്ള ഈ ശുശ്രൂഷ.സആ 232.3

    ഈ വേളയിൽ സ്വർഗ്ഗത്തിലെ പരിശുദ്ധ കാവൽക്കാരൻ ഇതിനെ ആത്മപരിശോധനയുടെയും പാപബോധത്തിന്റെയും പാപക്ഷമയുടെ ഭാഗ്യകരമായി ഉറപ്പിന്റെയും ശുശ്രൂഷയാക്കിത്തീർക്കാൻ സന്നിഹിതനാകുന്നു. സ്വാർത്ഥ മാർഗ്ഗങ്ങളിൽക്കൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന ചിന്തകളുടെ ഒഴുക്കിനെ മാറ്റാൻ ക്രിസ്തു തന്റെ കൃപയുടെ പൂർണ്ണ നിറവിൽ അവിടെയുണ്ട്. കർത്താവിന്റെ മാതൃക പിന്തുടരുന്നവരുടെ ബോധത്തെ പരിശുദ്ധാത്മാവു തട്ടിയുണർത്തുന്നു. രക്ഷകന്റെ താഴ് നാം സ്മരിക്കേണ്ടതാകയാൽ ചിന്തകൾ കോർത്തിണക്കിയ സ്മരണയുടെ വെള്ളിച്ചങ്ങല, അതായതു ദൈവത്തിന്റെ വലിയ നന്മയുടെയും ഐഹിക മിത്രങ്ങളുടെ പ്രീതിവാത്സല്യത്തിന്റെയും സ്മരണശൃംഖല ഓർമ്മയിൽ കൊണ്ടുവരുന്നു.സആ 232.4

    ഈ ശുശ്രൂഷ ശരിയായി ആഘോഷിക്കുമ്പോഴെല്ലാം, പരസ്പരം സഹായിക്കുന്നതിനും അനുഗ്രഹിക്കുന്നതിനും ദൈവകുഞ്ഞുങ്ങളെ ഒരു പാവനബന്ധത്തിൽ കൊണ്ടുവരുന്നു. നിസ്വാർത്ഥ ശുശ്രൂഷയ്ക്ക് ജീവിതത്തെ അർപ്പിക്കുമെന്നവർ ഉടമ്പടി ചെയ്യുന്നു. ഇതു പരസ്പരം മാത്രമല്ലാ ഗുരുവിന്റേതുപോലെ അത് വിശാലമായിട്ടുള്ളതാണ് അവരുടെ പ്രവർത്തന രംഗം, നമ്മുടെ ശുശ്രൂഷ ആവശ്യപ്പെടുന്നവരെക്കൊണ്ടു നിറഞ്ഞതാണ് ലോകം. എവിടെ നോക്കിയാലും അവിടെയെല്ലാം ദരിദ്രരും നിസ്സഹായരും അജ്ഞരുമുണ്ട്. മാളികമുറിയിൽ ക്രിസ്തുവിനോടുകൂടി സംസർഗം ചെയത വർ അവൻ ചെയ്തതുപോലെ ശുശ്രൂഷയ്ക്കായി പുറപ്പെടും.സആ 233.1

    ഏവരാലും പുജ്യനായ യേശു ഏവരുടെയും ദാസനായിരിക്കാൻ വന്നു. ഏവർക്കും അവൻ ശുശ്രൂഷ ചെയ്തതിനാൽ, ഏവരാലും സേവിതനും ബഹുമാനിതനുമാകാൻ വീണ്ടും വരും. അവന്റെ ദിവ്യസ്വഭാവഗുണങ്ങളിൽ പങ്കുകാരാകാനും ആത്മാക്കൾ വീണ്ടെടുക്കപ്പെടുന്നതു കാണുന്നതിലൂള്ള സന്തോഷത്തിൽ ഭാഗഭാക്കാകാനും ആഗ്രഹിക്കുന്നവർ അവന്റെ നിസ്വാർത്ഥ സേവനത്തിന്റെ കാൽ ചുവടുകൾ പിന്തുടരണം.സആ 233.2