Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    തുലാസിൽ തൂക്കി

    ദൈവം നമ്മുടെ സ്വഭാവങ്ങളെയും പ്രവൃത്തികളെയും ഉദ്ദേശങ്ങളെയും ദൈവാലയത്തിലെ തുലാസിൽ തൂക്കിനോക്കുന്നു. നമ്മുടെ ഹൃദയങ്ങളെ തന്നിലേക്കാകർഷിക്കാൻ ക്രൂശുമരണം സഹിച്ച് രക്ഷകൻ, നാം സ്നേഹത്തിലും അനുസരണത്തിലും കുറവുള്ളവരെന്നു പറയുന്നെങ്കിൽ അതു ഭയങ്കരമാകുന്നു. ദൈവം വലുതും വിലയേറിയതുമായ മരണം നമുക്കു നല്കി. നാം തെറ്റു ചെയ്യാതെയും അന്ധകാരത്തിൽ നടക്കാതെയും ഇരിക്കാൻ അവന്റെ ഇഷ്ടത്തെക്കുറിച്ചുള്ള അറിവും പരിജ്ഞാനവും നല്കിയിട്ടുണ്ട്. തുലാസിൽ തൂക്കി കുറവുള്ളവരായി കാണപ്പെടുകയാണെങ്കിൽ അവ സാനനാളിലെ പ്രതിഫലം ഭയങ്കരമായ ഒന്നായിരിക്കും, അതൊരിക്കലും ശരിയാക്കുവാൻ കഴിയാത്ത ഭയങ്കര തെറ്റുമായിരിക്കും. യുവ സ്നേഹിതരേ, നിങ്ങളുടെ പേരിനുവേണ്ടി ദൈവത്തിന്റെ പുസ്തകത്തിൽ വൃഥാവിലാണോ തിരയുന്നത്?സആ 334.5

    കൂട്ടുവേലക്കാരനായിരിക്കാൻ തക്കവണ്ണം ദൈവത്തിനു വേണ്ടി വേല ചെയ്യാൻ നിങ്ങൾ നിയമിതരായിരിക്കുന്നു. രക്ഷിക്കപ്പെടേണ്ടവർ നിങ്ങളുടെ ചുറ്റുമുണ്ട്. തീക്ഷ്ണതയോടുകൂടിയ പ്രയത്നങ്ങളാൽ ധൈര്യവും അനുഗ്രഹവും പ്രാപിക്കേണ്ടവരുണ്ട്. ആത്മാക്കളെ പാപത്തിൽനിന്നും നീതിയിലേക്കു തിരിക്കുക. ദൈവത്തോടുള്ള ഉത്തരവാദിത്വബോധം നിങ്ങൾക്കുണ്ടെങ്കിൽ സാത്താന്റെ പരീക്ഷകൾക്കെതിരായുള്ള സൂക്ഷ്മതയിലും പ്രാർത്ഥനയിലും വേണ്ട വിശ്വസ്തതയുടെ ആവശ്യകത മനസ്സിലാക്കും. യഥാർത്ഥ ക്രിസ്ത്യാനികളെങ്കിൽ വസ്ത്രാലങ്കാരത്തിന്റെ പ്രയോജനമില്ലായ്മയിലും പെരുമയിലും മുഴുകുന്നതിനെക്കാൾ ലോകത്തിൽ നിലവിലിരിക്കുന്ന സാന്മാർഗ്ഗിക അന്ധകാരത്തെക്കുറിച്ചു കരയുവാൻ തോന്നും. ഭൂമി യിൽ നടക്കുന്ന പാപങ്ങളെക്കുറിച്ചു വിലപിക്കുകയും നെടുവീർപ്പിടുകയും ചെയ്യുന്നവരുടെ കൂട്ടത്തിലായിരിക്കും നിങ്ങൾ, വൃഥാഭിമാനത്തിലും ആഭര ണങ്ങളിലും മുഴുകി നടക്കുവാൻ സാത്താൻ കൊണ്ടുവരുന്ന പ്രലോഭനങ്ങളെ നിങ്ങൾ ചെറുത്തു നില്ക്കും. ഈ നിരർത്ഥക സംഗതികൾകൊണ്ടു തൃപ്തിയടഞ്ഞു മനസ്സു സങ്കുചിതമാവുകയും ബുദ്ധിവികാസം പ്രാപിക്കാതിരിക്കയും ശഷ്ഠം ഉത്തരവാദിത്വങ്ങളെ അവഗണിക്കുകയും ചെയ്യുന്നു.സആ 335.1

    ഇഷ്ടമെങ്കിൽ ഇന്നത്തെ യുവാക്കൾക്കു ക്രിസ്തുവിനോടുകൂടെ പ്രവർത്തകരാകാം; പ്രവൃത്തിക്കുന്നതുമൂലം അവരുടെ വിശ്വാസവും ദിവ്യ ഹിതത്തെക്കുറിച്ചുള്ള പരിജ്ഞാനവും വർദ്ധിക്കുന്നു. ഓരോ സൽ ഉദ്ദേശവും നന്മപ്രവൃത്തിയും ജീവപുസ്തകത്തിൽ രേഖപ്പെടുത്തും. സ്വന്ത മോഹങ്ങളുടെ സംതൃപ്തിക്കുവേണ്ടി ജീവിക്കയും ഈ ജീവിതത്തിലെ നിസ്സാര സംഗതികൾക്കുവേണ്ടി ബുദ്ധിയെ മുരടിപ്പിക്കുകയും ചെയ്യുന്ന പാപത്തെ കണ്ടു മനസ്സിലാക്കാൻ യുവാക്കളെ ഉണർത്താൻ എനിക്കു കഴി ഞെഞ്ഞെങ്കിൽ കൊള്ളാമായിരുന്നുവെന്നു ഞാൻ ആഗ്രഹിക്കുന്നു. അവരുടെ വിചാരങ്ങളും സംസാരങ്ങളും ഈ ലോകത്തിലെ നിരർത്ഥക ആകർഷണങ്ങൾക്കു ഉപരിയായി ഉയർത്തി ദൈവത്തെ മഹത്വപ്പെടുത്തുക യെന്നതവരുടെ ലക്ഷ്യമാക്കുകയും ചെയ്യുമെങ്കിൽ സകല അറിവിനെയും പ്രദാനം ചെയ്യുന്ന സമാധാനം അവരുടേതാകും. (3T 370,371)സആ 335.2

    യുവാക്കൾ ആത്മാർത്ഥ മനസ്സുള്ളവരും അവന്റെ ശ്രേഷ്ഠവേലക്കു ഒരുക്കപ്പെട്ടവരും ചുമതലകൾ വഹിപ്പാൻ യോഗ്യരും ആയിരിക്കാൻ ദൈവം ആഗ്രഹിക്കുന്നു. മനുഷ്യവർഗ്ഗത്തെ അനുഗ്രഹിക്കാനും ദൈവത്തെ മഹത്വപ്പെടുത്താനും അവരുടെ മുമ്പിലുള്ള യുദ്ധം പൌരുഷത്തോടെ പൊരുതാൻ ധൈര്യവും ശക്തിയും ഹൃദയ ശുദ്ധിയുമുള്ള യുവാക്കളെ ദൈവം വിളിക്കുന്നു. യുവാക്കൾ ബൈബിൾ പഠിക്കുമെങ്കിൽ തീവ്രമായ ആഗ്രഹങ്ങളെ കുറ ക്കുകയും അവരുടെ വീണ്ടെടുപ്പുകാരന്റെയും സഷ്ടാവിന്റെയും ശബ്ദം ശവിക്കയും ചെയ്തത് ദൈവവുമായി സമാധാനം പാപിക്ക് മാത്രമല്ല, ഉൽകൃഷ്ടരാകുന്നതും കാണാം,സആ 335.3

    നിങ്ങൾ പോകുന്നിടത്തെല്ലാം വിജ്ഞാനദീപം കൊണ്ടുപോക; ദുഷ്ട ചങ്ങാതിമാരുടെ പ്രേരണയാൽ എളുപ്പം ഇളക്കം തട്ടുന്ന ചഞ്ചലമാനസനല്ല, ഉദ്ദേശ ദാർഢ്യമുള്ളവനാണെന്നു കാണിക്കുക. ദൈവത്തെ മാനിക്കാത്തവ രുടെ അഭിപ്രായങ്ങൾക്കു പെട്ടെന്നു കീഴ്പ്പെടാതെ തിന്മയിൽനിന്ന് ആത്മാക്കളെ നവീകരിക്കുന്നതിനും രക്ഷിക്കുന്നതിനും അന്വേഷിക്കുക.സആ 336.1

    പരസ്പരം മത്സരിക്കുന്നവരെ സ്നേഹമായും സൗമ്യമായും പ്രാർത്ഥിക്കുവാൻ നിർബ്ബന്ധിക്കുക. ഒരാത്മാവിനെ പാപത്തിൽനിന്നും രക്ഷപ്പെടുത്തി ക്രിസ്തുവിന്റെ കൊടിക്കീഴിൽ കൊണ്ടു വരുമ്പോൾ സ്വർഗ്ഗത്തിൽ സന്തോഷം ഉണ്ടാവുകയും നിങ്ങളുടെ കിരീടത്തിൽ ആനന്ദനക്ഷത്രം പതിക്കയും ചെയ്യും. രക്ഷിക്കപ്പെട്ട ആൾ, തന്റെ ഭക്തിയുടെ പർണമൂലം മറ്റുള്ളവരെയും രക്ഷയുടെ പരിജ്ഞാനത്തിലേക്കു കൊണ്ടുവരികയും അങ്ങനെ വേല വികസിക്കുകയും ചെയ്യും. ന്യായവിധി ദിവസം മാത്രമേ വേലയുടെ പൂർണ്ണവ്യാപ്തിയെ വെളിപ്പെടുത്തുകയുളളു.സആ 336.2

    നിങ്ങൾക്കു വളരെ കുറച്ചേ ചെയ്യാൻ സാധിക്കു എന്നു കരുതി കർത്താവിനുവേണ്ടി വേല ചെയ്യാൻ മടിക്കരുത്. നിങ്ങളുടെ ചെറിയ വേല ഭക്തിയോടെ ചെയ്യുക; നിങ്ങളുടെ പ്രയത്നത്തോടുകൂടെ ദൈവവും പ്രവർത്തി ക്കും. കർത്താവിന്റെ സന്തോഷത്തിലേക്കു പ്രവേശിക്കാൻ അർഹതയുള്ളവനായി നിങ്ങളുടെ നാമം ജീവപുസ്തകത്തിൽ അവൻ എഴുതും. (MYP21-23)സആ 336.3

    *****