Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    മാതൃത്വം

    മാതാവായിത്തീരാൻ പോകുന്ന ഓരോ സ്ത്രീയും ചുറ്റുപാടു എന്തുതന്നെയായിരുന്നാലും, തന്റെ സന്താനത്തിന്റെ ശാരീരികവും ധാർമ്മീകവുമായ സ്വഭാവത്തിലൂടെ തന്റെ പ്രയത്നങ്ങൾക്കു പത്തിരട്ടി പ്രതിഫലം ലഭിക്കുമെന്നറിഞ്ഞുകൊണ്ടു സന്തോഷ്ട്രപദവും ഉല്ലാസപദവും സംതൃപ്തികരവുമായ മനോഭാവം വളർത്തുവാൻ സദാ യത്നിക്കണം. ഇതു മാത്രമല്ല, സ്വാഭാവികമായും അവൾക്കു സന്തോഷകരമായി ചിന്തിക്കാൻ പരിശീലനം ലഭിക്കും. ഇങ്ങനെ ഉല്ലാസപദമായ മനഃസ്ഥിതി എപ്പോഴും പ്രാപിക്കാൻ കഴി യുന്നതു കൂടാതെ, തന്റെ ഭവനത്തിലും സംസർഗം ചെയ്യുന്നവരിലും സന്തോഷത്തിന്റെ പ്രതിച്ഛായ പരത്തുവാനും തനിക്ക് കഴിയും. അവളുടെ ശരീരാരോഗ്യം വളരെയേറെ മെച്ചപ്പെടും. നിരാശയ്ക്കും മ്ലാനതയും അധീനമാ യാൽ സംഭവിക്കുന്നതുപോലെയല്ലാതെ, ഹൃദയത്തിനു നവശക്തി പ്രദാനം ചെയ്ത രക്തപ്രവാഹത്തിനു വേഗത വർദ്ധിപ്പിക്കും. മാനസികവും ധാർമ്മികവുമായ അവളുടെ ആരോഗ്യം ഉല്ലാസ (പകൃതിയാൽ പുഷ്ടിപ്പെടുന്നു. മനസിന്റെ ധാരണകളെ എതിർത്തു നില്ക്കാൻ ഇച്ഛാശക്തിക്കു കഴിയും. കൂടാതെ ഇതു സിരകൾക്കു ആശ്വാസം നൽകുന്ന വിശിഷ്ട ഔഷധമായും ഭവിക്കും. മാതാപിതാക്കളിൽനിന്നും ജന്മനാ സിദ്ധിക്കേണ്ട ധാതുശക്തി യുടെ കുറവുള്ള കുട്ടികളെ അങ്ങേയറ്റം ശ്രദ്ധയോടെ നോക്കണം. ശരീരനിയമങ്ങളിൽ സസൂക്ഷ്മം ശ്രദ്ധ പതിപ്പിച്ചാൽ അവർക്കു വളരെ മെച്ചമായ സ്ഥിതി സ്ഥാപിക്കാൻ കഴിയും.സആ 269.1

    മാതൃപദം കാംക്ഷിക്കുന്നവൾ ദൈവസ്നേഹത്തിൽ തന്നെത്തന്നെ സൂക്ഷിക്കണം. അവൾ സമാധാനത്തിൽ കഴിയണം, യേശുവിന്റെ തിരുവചനങ്ങൾ പ്രായോഗികമാക്കി അവന്റെ സ്നേഹത്തിൽ വിശ്രമിക്കണം. മാതാവു ദൈവത്തിന്റെ കൂട്ടുവേലക്കാരിയാണെന്നു ഓർക്കണം.സആ 269.2

    ഭർത്താവും ഭാര്യയും സഹകരിക്കണം. എല്ലാ അമ്മമാരും ദൈവസന്നിധിയിൽ പ്രതിഷ്ഠിക്കയും അതുപോലെ അവരുടെ സന്താനങ്ങളെ ജനനത്തിനു മുമ്പും പിമ്പും ദൈവത്തിനു പ്രതിഷ്ഠിക്കയും ചെയ്തിരുന്നെങ്കിൽ ഈ ലോകം എന്തായിത്തീരുമായിരുന്നു.സആ 269.3

    മാതാപിതാക്കളുടെ പ്രേരണാശക്തിയുടെ ഫലത്തെ അനേക മാതാപിതാക്കന്മാരും നിസാര സംഗതിയായിട്ടാണ് വീക്ഷിക്കുന്നത്. എന്നാലോ, സ്വർഗ്ഗം അങ്ങനെ ഗണിക്കുന്നില്ല. ദൈവദൂതനാൽ നല്കപ്പെട്ടതും, അതി ഗൗരവമായ നിലയിൽ രണ്ടു പ്രാവശ്യം നല്കിയതുമായ ദൂതു നമ്മുടെ അതീവ ശ്രദ്ധയ്ക്ക് യോഗ്യമാണെന്നു കാണിക്കുന്നു.സആ 269.4

    എബ്രായ മാതാവിനോടു (മനോഹയുടെ ഭാര്യ) അരുളിച്ചെയ്ത വാക്കുകൾ ദൈവം എല്ലാക്കാലത്തും എല്ലാ അമ്മമാരോടും സംസാരിക്കുന്നു. “ഞാൻ കല്പിച്ചതൊക്കെയും അനുസരിക്കാൻ അവൾ സൂക്ഷിക്കട്ടെ”, ദൂതൻ പറഞ്ഞു. മാതാവിന്റെ സ്വഭാവം കുട്ടിയുടെ ക്ഷേമത്തെ ബാധിക്കുന്നു. അവ ളുടെ അഭിലാഷങ്ങളും വികാരങ്ങളും തത്വത്താൽ നിയന്ത്രിക്കപ്പെടണം. ഒരു ശിശുവിനെ തനിക്കു നല്കുന്നതിലുള്ള ദൈവോദ്ദേശം അവൾ നിറവേറ്റുന്നെങ്കിൽ ചിലതു ഉപേക്ഷിക്കയും ചിലതിനെതിരായി പ്രവർത്തിക്കയും വേണം.സആ 269.5

    ചെറുപ്പക്കാരുടെ കാലുകളെ കുടുക്കാനുള്ള കെണികളാൽ ലോകം നിറഞ്ഞിരിക്കുന്നു. സ്വാർത്ഥതയും ഇന്ദ്രിയ സുഖവും നിറഞ്ഞ ജീവിതത്താൽ ജനകോടികൾ ആകർഷിതരാകുന്നു. സന്തോഷകരമെന്നവർക്കു തോന്നുന്ന പാതയിൽ മറഞ്ഞിരിക്കുന്ന വിപത്തുകളെയോ ഭയാനകമായ അന്ത്യത്തെയോ അവർക്കു വിവേചിപ്പാൻ കഴിയുന്നില്ല. കാമവികാരാസക്തിയിലൂടെ അവരുടെ ധാതുശക്തി ക്ഷയിക്കയും അങ്ങനെ ബഹുസഹസ്രം ആളുകൾ ഈ ലോകത്തിനും വരുവാനുള്ള ലോകത്തിനും നഷ്ടപ്പെടുകയും ചെയ്യുന്നു. ഈ പരീക്ഷകളോടു പോരാടേണ്ടവരാണു തങ്ങളുടെ മക്കൾ എന്നു മാതാപിതാക്കന്മാർ ഓർമ്മിക്കണം. ദുഷ്ടതയ്ക്കെതിരായിട്ടുള്ള പോരാട്ടങ്ങളിൽ വിജയികളാകാനുള്ള ഒരുക്കങ്ങൾ കുട്ടിയുടെ ജനനത്തിനു മുമ്പേ ആരംഭിക്കേണ്ടതാണ്.സആ 270.1

    കുട്ടിയുടെ ജനനത്തിനുമുമ്പു മാതാവു ക്ഷമയില്ലാത്തവളും സ്വാർത്ഥയും സ്വയം പ്രസാദിപ്പിക്കുന്നവളും ഉപദ്രവകാരിയും ആണെങ്കിൽ ഈ ഗുണങ്ങൾ കുട്ടിയുടെ പ്രകൃതിയിൽ പ്രതിഫലിക്കുന്നതാണ്. തിന്മക്കുള്ള അജയ്യമായ പ്രവണതകൾ ജന്മാവകാശമായി അനേക കുട്ടികൾ പ്രാപിച്ചിട്ടുണ്ട്.സആ 270.2

    മാതാവു ശരിയായ തത്വങ്ങളും മിതത്വവും സ്വയവർജ്ജനവും പാലിക്കുന്നവളും കരുണയും ശാന്തതയും നിസ്വാർത്ഥതയുമുള്ളവളുമാണെങ്കിൽ, തന്റെ കുട്ടിക്കു ഇതേ സ്വഭാവഗുണങ്ങൾ പകർന്നുകൊടുക്കും,സആ 270.3

    അമ്മയുടെ ശീലങ്ങളും നടപ്പും പ്രതിബിംബിച്ചു കാണിക്കുന്ന മുഖക്കണ്ണാടിയാണു ചെറിയ കുഞ്ഞുങ്ങൾ, ഈ കൊച്ചു അദ്ധ്യേതാക്കളുടെ സാന്നിദ്ധ്യത്തിൽ അവളുടെ സംസാരവും പെരുമാറ്റവും എത്രമാത്രം സൂക്ഷിച്ചായിരിക്കണം! അവരിൽ എന്തെല്ലാം സ്വഭാവങ്ങൾ വളർന്നു കാണാൻ ആഗ്രഹിക്കുന്നുവോ, അതെല്ലാം അവൾ അനുഷ്ഠിക്കണം.സആ 270.4