Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 2 - അന്ത്യകാലം

    നാം അന്ത്യകാലത്താണ് ജീവിച്ചിരിക്കുന്നത്. അതിശീഘം നിറവേറി ക്കൊണ്ടിരിക്കുന്ന കാലങ്ങളുടെ അടയാളങ്ങൾ ക്രിസ്തുവിന്റെ ആഗമനം ആസന്നമായിരിക്കുന്നു എന്നു പ്രഖ്യാപിക്കുന്നു. നാം ജീവിച്ചിരിക്കുന്ന നാളുകൾ ഭയങ്കരവും സുപ്രധാനവും ആകുന്നു. ദൈവാത്മാവു ഭൂമിയിൽ നിന്നും മന്ദം മന്ദമെങ്കിലും സുനിശ്ചിതമായി പിൻവലിക്കപ്പെടുന്നു. ദൈവകൃപ അഗണ്യമാക്കുന്നവരുടെമേൽ ബാധകളും ന്യായവിധികളും വീണുകൊണ്ടിരിക്കുന്നു. കരയിലും കടലിലുമുള്ള വിപത്തുകൾ, സമൂഹത്തിലെ അസ്വസ്ഥത, യുദ്ധഭീതികൾ ഇവയെല്ലാം പ്രബലപ്പെട്ടുവരുന്നു. ഇവ അത്യധികം വിപുലമായ അളവിൽ ആസന്നമായി വരുന്ന സംഭവങ്ങളെ മുന്നറിയിക്കുന്നു.സആ 55.1

    തിന്മയുടെ മുഖാന്തിരങ്ങൾ അവയുടെ ശക്തികളെ സംയോജിപ്പിക്കുകയും സുശ്ശക്തമാക്കുകയും ചെയ്യുന്നു. ഒടുവിലത്തെ ഏറ്റവും വലിയ പ്രതി സന്ധിഘട്ടത്തിനായിട്ടാണ് അവ ശക്തി സംഭരിക്കുന്നത്. താമസംവിനാ നമ്മുടെ ഗോളത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കേണ്ടിയിരിക്കുന്നു. അവസാന നീക്കങ്ങൾ ദുതഗതിയിലായിരിക്കും.സആ 55.2

    ലോകത്തിലെ സ്ഥിതിഗതികൾ നമ്മുടെ മേൽ ദുർഘട സമയങ്ങൾ വന്നു കഴിഞ്ഞിരിക്കുന്നു എന്നു വെളിവാക്കുന്നു. ആസന്ന ഭാവിയിൽ ഒരു ഘോര പോരാട്ടം പൊട്ടിപ്പുറപ്പെടുമെന്നുള്ള സൂചനകൾ കൊണ്ടു, വർത്തമാനപ്പത്രങ്ങൾ നിറഞ്ഞു കാണപ്പെടുന്നു. കവർച്ചകളും മോഷണങ്ങളും മിക്കവാറും നിത്യസംഭവങ്ങളായിത്തീർന്നിട്ടുണ്ട്. പണിമുടക്കുകൾ സർവ്വസാധാരണമായിരിക്കുന്നു. കൊള്ളയും കൊലയും നാനാദിക്കിലും വർദ്ധമാനമായിത്തീരുന്നു. ഭൂതഗ്രസ്തരായ ആളുകൾ, സ്ത്രീപുരുഷന്മാരുടെയും കുഞ്ഞുങ്ങളുടെയും ജീവനെ എടുത്തുകളയുന്നു. മനുഷ്യർ ദുഷ്ടതകൊണ്ടു ഭ്രാന്തരായിപ്പോകുന്നു. സകലവിധ തിന്മകളും പ്രബലപ്പെട്ടു വരുന്നു.സആ 55.3

    ശത്രു മാനുഷഹൃദയങ്ങളെ സ്വാർത്ഥലാഭേച്ഛകൾ കൊണ്ടു നിറച്ചിട്ട് നീതിയെ മറിച്ചുകളയുന്ന ഉദ്യമത്തിൽ വിജയിച്ചിരിക്കുന്നു. “അങ്ങനെ ന്യായം പിന്മാറി നീതി അകന്നു നില്ക്കുന്നു; സത്യം വീഥിയിൽ ഇടറുന്നു; നേരിന്നു കടപ്പാൻ കഴിയുന്നതുമില്ല” (യെശ. 59:14). വലിയ പട്ടണങ്ങളിൽ നിരവധി ആളുകൾ ദാരിദ്ര്യത്തിലും അരിഷ്ടതയിലും ആണ്ടു ഭക്ഷണവും ഭവനവും വസതവും ഇല്ലാതെ ഉഴലുന്നു. അതേ പട്ടണങ്ങളിൽ തന്നെ, അവ രുടെ ഹൃദയവാഞ്ഛയക്കതീതമായ, വിഭവങ്ങൾ കയ്യടക്കിക്കൊണ്ടു സുഭിക്ഷമായി ജീവിക്കുക, ധാരാളം പണം വ്യയം ചെയ്ത് മനോഹര സൗധങ്ങൾ നിർമ്മിച്ചും ബോധിച്ചതുപോലെ തങ്ങളെത്തന്നെ അലങ്കരിച്ചും അതിനെക്കാൾ വഷളായി, തങ്ങളുടെ ജഡാഭിലാഷപൂർത്തിക്കുവേണ്ടി, തലച്ചോറിന്റെ ശക്തികളെ നശിപ്പിക്കയും, മനസ്സിനെ അസമീകൃതമാക്കുകയും ആത്മാവിനെ അധഃപതിപ്പിക്കയും ചെയ്യാൻ പര്യാപ്തമായ മദ്യപാനം, പുകയിലയുടെ ഉപയോഗം, ആദിയായ ദുശ്ശീലങ്ങൾ കൈവരുത്തുകയും ചെയ്യുന്ന ആളുകളും ഉണ്ട്, പലരും, എല്ലാവിധ മർദ്ദനങ്ങളും ഹേമമുറകളും ഉപയോഗിച്ചു വൻതോതിൽ തങ്ങളുടെ സമ്പത്തു വർദ്ധിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, പട്ടിണി കിടന്നു നരകിക്കുന്ന മനുഷ്യരാശിയുടെ നിലവിളികൾ സദാ ദൈവസന്നിധിയിലേക്കു കരേറിക്കൊണ്ടിരിക്കുന്നു.സആ 55.4

    രാത്രികാലത്തു അംബരചുംബികളായ കെട്ടിടങ്ങൾ കാണാൻ ഞാൻ ക്ഷണിക്കപ്പെട്ടു. പ്രസ്തുത സൗധങ്ങൾ അവയുടെ ഉടമസ്ഥരുടെയും നിർമ്മാതാക്കളുടെയും മഹിമ വർദ്ധിപ്പിക്കുമാറു, അഗ്നിബാധാ പ്രതിരോധ ശക്തിയുള്ളവയായി പണിതുയർത്തിയവയും അത്യധികം വിലപിടിച്ച സാധനങ്ങൾകൊണ്ടു നിർമ്മിക്ക പ്പെട്ടവയും ആയിരുന്നു. ഈ കെട്ടിടങ്ങളുടെ ഉടമസ്ഥർ, “നമുക്കു എപ്രകാരം ദൈവത്തെ ഏറ്റം കൂടുതലായി മഹിമപ്പെടുത്താം?” എന്നു തങ്ങളോടു തന്നെ ചോദിച്ചിരുന്നില്ല. അവരുടെ നിരൂപണങ്ങളിൽ കർത്താവുണ്ടായിരുന്നില്ല.സആ 56.1

    ഈ കെട്ടിടങ്ങൾ ഉയർന്നുപോകയാൽ, അവയുടെ ഉടമസ്ഥർ, അഭിമാന പൂർവ്വമായ ഉന്നത ഭാവത്തോടുകൂടി സ്വയം തൃപ്തിയടയുവാനും, അയൽവാ സികളുടെ അസൂയയെ അർഹിക്കുവാനും പര്യാപ്തമായ വിധത്തിൽ അവയെ പണിതുയർത്തുവാനും തങ്ങൾക്കു ധനമുണ്ടായിരുന്നല്ലോ എന്നോർത്തു ആഹ്ലാദിച്ചു. അവയിൽ അവർ മുടക്കിയ പണത്തിൽ ബഹുഭൂരിഭാഗവും, സാധുക്കളെ ഹേമിച്ചു നിർബന്ധപൂർവം വസൂൽ ചെയ്തതായിരുന്നു. തൊഴിൽപരമായ എല്ലാ ഇടപാടുകളും സംബന്ധിച്ചുള്ള ഒരു കണക്കു സ്വർഗ്ഗത്തിൽ ഉണ്ടെന്നുള്ള വസ്തുത അവർ മറന്നുകളഞ്ഞു. സകല ന്യായരഹിതമായ ഇടപാടുകളും വ്യാജമായ കൃത്യവും സ്വർഗ്ഗത്തിൽ രേഖപ്പെടുത്തി.സആ 56.2

    എന്റെ മുമ്പാകെ കടന്നുപോയ അടുത്ത കാഴ്ച ഒരു അഗ്നിബാധയുടെ ആപൽ സൂചനയായിരുന്നു. മനുഷ്യർ അഗ്നിബാധയെ നിരോധിപ്പാൻ പര്യാ പ്തമായി പണികഴിപ്പിച്ചിട്ടുള്ളവയാണെന്നു കരുതിയിരുന്ന ആ ഉന്നത സൗധങ്ങളെ നോക്കി “അവ പൂർണ്ണമായും ഭദ്രതര‘ മാണെന്നു പറഞ്ഞു. എന്നാൽ ആ കെട്ടിടങ്ങളെല്ലാം കീലുകൊണ്ടു നിർമ്മിക്കപ്പെട്ടവ എന്ന കണക്കെ ദഹിച്ചുപോയി. ആ നാശത്തെ പ്രതിരോധിക്കുവാൻ അഗ്നിശ മനയന്ത്രങ്ങൾക്കു കഴിഞ്ഞില്ല. ആ യന്ത്ര പ്രവർത്തകർക്ക് അത് ഉപയോഗിപ്പാൻ കഴിഞ്ഞില്ല.സആ 56.3

    കർത്താവിന്റെ സമയം വരുമ്പോൾ ഗർവിഷ്ടരും നിഗളികളുമായ മനുഷ്യരുടെ ഹൃദയങ്ങളിൽ യാതൊരു മാറ്റവും ഉണ്ടായില്ലെങ്കിൽ അതുവരെ രക്ഷിപ്പാൻ സുശക്തമായിരുന്ന കരം അന്നു നശിപ്പിപ്പാനും സുശക്തമാണെന്ന് അവർ കണ്ടറിയും. അപ്പോൾ യാതൊരു ഭൌമിക ശക്തിയും, ദൈവ ത്തിന്റെ കരത്തെ പ്രതിരോധിപ്പാൻ കഴിവുള്ളതായിരിക്കയില്ല. മനുഷ്യർ ദൈവത്തിന്റെ ന്യായപ്രമാണത്തെ അഗണ്യമാക്കുകയും സ്വാർത്ഥപരമായ അവരുടെ അഭിലാഷപൂർത്തിക്കായി പ്രയത്നിക്കുകയും ചെയ്തു. അതിനാൽ അവരുടെമേൽ പ്രതികാരം നടത്തുവാനുള്ള അവന്റെ നാഴിക സമാഗതമാകുമ്പോൾ ഉണ്ടാകുവാനിരിക്കുന്ന നാശത്തിൽ നിന്നു അവരുടെ കെട്ടിടങ്ങളെ രക്ഷിക്കുവാൻ പര്യാപ്തമായ യാതൊരു സാധനവും അവരുടെ നിർമ്മാണത്തിനുപയോഗിപ്പാൻ അവർക്ക് കഴികയില്ല.സആ 56.4

    സമൂഹത്തിന്റെ ഏതല്ക്കാലസ്ഥിതിഗതികൾക്കുള്ള അടിസ്ഥാനഹേതുക്കൾ ഏവയാണെന്നു ഗ്രഹിച്ചറിയുവാൻ കഴിവുള്ള വിദ്യാഭ്യാസ വിദഗ്ദ്ധരും രാജ്യതന്ത്രജ്ഞന്മാരും ഏറെയില്ല, ഗവൺമെന്റിന്റെ കടിഞ്ഞാണു പിടിച്ചിരിക്കുന്നവർക്കു, സാന്മാർഗ്ഗദോഷം, ദാരിദ്ര്യം, പാപ്പരത്വം, വർദ്ധമാനമായ അകമം, ആദിയായവ സംബന്ധിച്ച് പ്രശ്നങ്ങൾ പരിഹരിക്കുവാൻ കഴിയുന്നില്ല. തൊഴിൽപരമായ പ്രവർത്തനങ്ങളെ കൂടുതൽ ഭദ്രമായ അടിസ്ഥാനത്തിൽ എത്തിക്കുവാൻ അവർ വൃഥാ യത്നിക്കുന്നു. മനുഷ്യർ ദൈവവച നോപദേശങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ തങ്ങളെ പരിഭ്രമചിത്തരാക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുവാൻ അവർക്കു സാധിക്കുമായിരുന്നു.സആ 57.1

    ക്രിസ്തുവിന്റെ രണ്ടാം വരവിനു മുൻപുള്ള ലോകാവസ്ഥയെ തിരുവെഴുത്തുകൾ വിവരിക്കുന്നു. മോഷണവും ചൂഷണവുംകൊണ്ടു ധാരാളം ധനം സ്വരൂപിക്കുന്ന ആളുകളെ സംബന്ധിച്ചു തിരുവെഴുത്തുകളിൽ, “അന്ത്യകാലത്തു നിങ്ങൾ നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്നു നിങ്ങളുടെ നിലങ്ങളെ കൊയ്ത വേലക്കാരുടെ കൂലി നിങ്ങൾ പിടിച്ചുവല്ലോ! അതു നിങ്ങളുടെ അടുക്കൽ നിന്നു നിലവിളിക്കുന്നു. കൊയ്തവരുടെ മുറവിളി സൈന്യങ്ങളുടെ കർത്താവിന്റെ ചെവിയിൽ എത്തിയിരിക്കുന്നു. നിങ്ങൾ ഭൂമിയിൽ ആഡംബരത്തോടെ സുഖിച്ചു പുളച്ചു കൊലദിവസത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയത്തെ പോഷിപ്പിച്ചിരിക്കുന്നു. നിങ്ങൾ നീതിമാനെ കുറ്റം വിധിച്ചു കൊന്നു; അവൻ നിങ്ങളോടു മറുത്തു നില്ക്കുന്നതുമില്ല” (യാക്കോ.5:3-6) എന്നു എഴുതപ്പെട്ടിരിക്കുന്നു.സആ 57.2

    എന്നാൽ അതിശീഘ്രം നിറവേറിക്കൊണ്ടിരിക്കുന്ന കാലങ്ങളുടെ അടയാളങ്ങൾ നല്കുന്ന മുന്നറിയിപ്പുകളെ ആർ വായിക്കുന്നു? ലൌകീക മനുഷ്യരിൽ എന്തു ധാരണ ഉണ്ടാക്കുന്നു? അവരുടെ മനോഭാവത്തിൽ എന്തു മാറ്റം കാണപ്പെടുന്നു? നോഹയുടെ കാലത്തുണ്ടായിരുന്ന ആളുകളുടെ മനോഭാവത്തില്പരമായി യാതൊന്നും ഇല്ല. ജലപ്രളയത്തിനു മുമ്പുള്ള ആളുകൾ ലൌകീക വ്യാപാരങ്ങളിലും സുഖഭോഗങ്ങളിലും വ്യാപൃതരായിരുന്നു. “ജലപ്രളയം വന്നു, എല്ലാവരെയും നീക്കിക്കളയുവോളം അവർ അറിഞ്ഞതും ഇല്ല” (മത്താ. 24:39). അവർക്കു സ്വർഗ്ഗത്തിൽ നിന്നയക്കപ്പെട്ട മുന്നറിയിപ്പുണ്ടായിരുന്നു. എന്നാൽ അവർ അതു ശ്രദ്ധിച്ചില്ല. അതുപോലെ ഈ കാലത്തും ലോകം ദൈവത്തിന്റെ മുന്നറിയിപ്പിന്റെ ശബ്ദത്തെ അശേഷം ഗണ്യമാക്കാതെ നിത്യ നാശത്തിലേക്കു വിരഞ്ഞോടുന്നു.സആ 57.3

    ലോകം സമരമനോഭാവം കൊണ്ടു പ്രക്ഷുബ്ധമായിരിക്കുന്നു, ദാനി യേൽ പ്രവാചകന്റെ പുസ്തകം പതിനൊന്നാം അദ്ധ്യായത്തിലെ പ്രവചനം ഏറെക്കുറെ അതിന്റെ പരിപൂർണ്ണ നിവൃത്തി പ്രാപിച്ചിരിക്കുന്നു. പെട്ടെന്നു പ്രവചനങ്ങളിൽ പറയപ്പെട്ടിരിക്കുന്ന കഷ്ടകാലം ഉണ്ടാകും.സആ 58.1

    “യഹോവ, ഭൂമിയെ നിർജ്ജനവും ശൂന്യവും ആക്കി കീഴ്മേൽ മറിക്കയും, അതിലെ നിവാസികളെ ചിതറിക്കയും ചെയ്യും.... അവർ പ്രമാണങ്ങളെ ലംഘിച്ചു, ചട്ടത്തെ മറിച്ചു, നിത്യനിയമത്തിന്നു ഭംഗം വരുത്തിയിരിക്കുന്നു. അതുകൊണ്ടു ഭൂമി ശാപഗ്രസ്തമായി, അതിൽ പാർക്കുന്നവർ ശിക്ഷ അനുഭ വിക്കുന്നു. തപ്പുകളുടെ ആനന്ദം നിന്നുപോകുന്നു; ഉല്ലസിക്കുന്നവരുടെ ഘോഷം തീർന്നുപോകുന്നു! കിന്നരത്തിന്റെ ആനന്ദം ഇല്ലാതെയാകുന്നു.” (യെശ.24:1-8),സആ 58.2

    “ആ ദിവസം അയ്യോ കഷ്ടം! യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. അതു സർവ്വശക്തന്റെ പക്കൽ നിന്നു ഒരു സംഹാരംപോലെ വരുന്നു” (യോവേ. 1; 15.) “ഞാൻ ഭൂമിയെ നോക്കി അതിനെ പാഴും ശൂന്യവുമായി കണ്ടു; ഞാൻ ആകാശത്തെ നോക്കി, അതിന്നു പ്രകാശം ഇല്ലാതെയിരുന്നു. ഞാൻ പർവ്വതങ്ങളെ നോക്കി; അവ വിറക്കുന്നതു കണ്ടു; കുന്നുകൾ എല്ലാം ആടിക്കൊണ്ടിരിക്കുന്നു. ഞാൻ നോക്കി, ഒരു മനുഷ്യനെയും കണ്ടില്ല; ആകാശത്തിലെ പക്ഷികൾ ഒക്കെയും പറന്നു പോയിരുന്നു, ഞാൻ നോക്കി, ഉദ്യാനം മരുഭൂമിയായിത്തീർന്നിരിക്കുന്നതു കണ്ടു; അതിലെ പട്ടണങ്ങളൊക്കെയും യഹോവയാൽ അവന്റെ ഉഗ്രകോപം ഹേതുവായി ഇടിഞ്ഞുപോയിരിക്കുന്നു” (യിരെ.4:23-26).സആ 58.3

    “ആ നാൾപോലെ വേറെ ഇല്ലാതവണ്ണം അതു വലുതായിരിക്കുന്നു. കഷ്ടം! അതു യാക്കോബിന്റെ കഷ്ടകാലം തന്നെ” (യിരെ.30:7).സആ 58.4

    ഈ ഭൂവാസികൾ എല്ലാവരും ദൈവത്തിന്നു വിരോധമായി ശത്രുപക്ഷം ചേർന്നിട്ടില്ല. ദൈവത്തോടു വിശ്വസ്തത കാണിക്കുന്നവരായി ചുരുക്കം ചിലരുണ്ട്. അവരെപ്പറ്റി യോഹന്നാൻ, “ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണതകൊണ്ടു ഇവിടെ ആവശ്യം” (വെളി. 14:12) എന്നു എഴുതിയിരിക്കുന്നു. വേഗംസആ 58.5

    ദൈവത്തെ സ്നേഹിക്കുന്നവരും സേവിക്കുന്നവരും സേവിക്കാത്തവരും തമ്മിലുള്ള യുദ്ധം അത്യുഗ്രമായിത്തീരും. ക്ഷണത്തിൽ കുലുക്കിക്കളയേണ്ടതെല്ലാം കുലുക്കിക്കളയപ്പെടുകയും, കുലുക്കാവതല്ലാത്തതെല്ലാം ശേഷിക്കുകയും ചെയ്യും.സആ 58.6

    സാത്താൻ ഉത്സാഹഭരിതനായ ഒരു വേദവിദ്യാർത്ഥിയാണ്. തനിക്കു ഇനി അല്പസമയം മാത്രമേ ഉള്ളൂ എന്നു അവനറിയാം. അതുകൊണ്ടു ഈ ഭൂമിയിലുള്ള ദൈവത്തിന്റെ വേലയെ തന്റെ വിപരീത പ്രവൃത്തികൾകൊണ്ടു തകിടം മറിക്കുവാൻ അവൻ എല്ലാ രംഗങ്ങളിലും ദത്തശ്രദ്ധനായിരിക്കുന്നു. സ്വർഗ്ഗീയ മഹിമയും കഴിഞ്ഞ കാലങ്ങളിലെ പീഡനങ്ങളുടെ ആവർത്തനവും ഒരുമിച്ചു പ്രകടിതമാക്കപ്പെടുമ്പോഴുണ്ടാകുന്ന ദൈവജനങ്ങളെപ്പറ്റി വിവരിക്കുക സാധ്യമല്ല. അവർ ദൈവസിംഹാസനത്തിൽ നിന്നു പുറപ്പെടുന്ന വെളിച്ചത്തിൽ നടക്കും. ദൈവദൂതന്മാർ മുഖേന സ്വർഗ്ഗത്തിനും ഭൂമിക്കും ഇടയിൽ നിരന്തര സമ്പർക്കം ഉണ്ടായിരിക്കും. സാത്താൻ ദുഷ്ട ദൂതന്മാരാൽ വലയം ചെയ്യപ്പെട്ടവനായി താൻ ദൈവമെന്നു പറഞ്ഞുകൊണ്ടു, കഴിയുമെങ്കിൽ വൃതന്മാരെയും വഞ്ചിപ്പാനായി സർവ്വവിധ അത്ഭുതങ്ങളും പ്രവർത്തിക്കും. ദൈവത്തിന്റെ ജനം അത്ഭുതം പ്രവർത്തിക്കുന്നതിൽ അവരുടെ ഭദ്രത കാണുകയില്ല. കാരണം അവർ പ്രവർത്തിക്കുന്ന എല്ലാ അത്ഭുതങ്ങളും സാത്താനും പ്രവർത്തിക്കും. പരീക്ഷിക്കപ്പെട്ട് വിശ്വസ്തരായി കാണപ്പെട്ട ദൈവത്തിന്റെ ജനം പുറപ്പാട് 31:12-18 വരെയുള്ള തിരുവെഴുത്തുകളിൽ അവരുടെ ശക്തി കണ്ടെത്തും. “ഇപ്രകാരം എഴുതിയിരിക്കുന്നു” എന്ന ജീവനുള്ള വചനത്തിൽ അവർ തങ്ങളുടെ നില ഉറപ്പിക്കും. അവർക്കു സുരക്ഷിതമായി നില ഉറപ്പിക്കുവാനുള്ള ഏക അടിസ്ഥാനം ഇതു തന്നേ. ദൈവത്തോടുള്ള തങ്ങളുടെ നിയമം ലംഘിച്ചവർ ആ നാളിൽ ദൈവവും പ്രത്യാശയുമില്ലാത്തവരായിരിക്കും.സആ 58.7

    മനുഷ്യരുടെ വണക്കവും ബഹുമാനവും അർഹിക്കുന്ന അവന്റെ അവകാശവാദത്തിന്റെ സാക്ഷിയും തന്റെ സൃഷ്ടിശക്തിയുടെ അടയാളവുമാണ് നാലാമത്തെ കല്പന. അതിന്റെ അനുസരണംകൊണ്ടു ദൈവത്തെ ആരാധിക്കുന്നവർ പ്രത്യേകം തിരിച്ചറിയപ്പെടും. ദുഷ്ടന്മാർ സഷ്ടാവിന്റെ ജ്ഞാപക ചിഹ്നത്തെ തകർത്തു കളഞ്ഞിട്ടു, റോമയുടെ സ്ഥാപനത്തെ ഉയർത്തിക്കാണിപ്പാൻ അവർ കഴിക്കുന്ന പ്രയ്തനങ്ങളാൽ തിരിച്ചറിയപ്പെ ടും. പോരാട്ടത്തിൽ ക്രിസ്തീയ ലോകം മുഴുവനും രണ്ടു വൻവിഭാഗങ്ങളായി വിഭജിക്കപ്പെടും. ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തു കൊള്ളുന്നവരടങ്ങിയ ഒരു ഭാഗക്കാരും, മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിക്കുന്നവരും അതിന്റെ മുദ്ര ഏല്ക്കുന്നവരും അടങ്ങിയ മറ്റൊരു ഭാഗക്കാരും തന്നേ. “ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വതന്ത്രന്മാരും ദാസന്മാരും” ആയ എല്ലാവരെയും, മൃഗത്തിന്റെ മുദ്ര ഏല്പാൻ സഭയും രാഷ്ട്രവും തമ്മിൽ സംഘടിച്ചു തങ്ങളുടെ ശക്തി മുഴുവൻ പ്രയോഗിച്ചു നിർബ്ബന്ധിക്കും (വെളി. 13:16). എങ്കിലും ദൈവത്തിന്റെ ജനം അതേല്ക്കുകയില്ല. പത്മൊസ് ദ്വീപിലെ പ്രവാചകൻ, “തീ കലർന്ന പളുങ്കുകടൽപോലെ ഒന്നും മൃഗത്തോടും അതിന്റെ പ്രതിമയോടും പേരിന്റെ സംഖ്യയോടും ജയിച്ചവർ ദൈവത്തിന്റെ വീണകൾ പിടിച്ചും കൊണ്ടു പളുങ്കുകടലിന്നരികെ നില്ക്കുന്നതും അവർ ദൈവത്തിന്റെ ദാസനായ മോശെയുടെ പാട്ടും കുഞ്ഞാടിന്റെ പാട്ടും പാടുന്നതും കണ്ടു” (വെളി. 15:2).സആ 59.1

    ദൈവത്തിന്റെ ജനത്തെ അതിഭയങ്കരമായ പരീക്ഷകളും ശോധനകളും കാത്തുനില്ക്കുന്നു. ഭൂമിയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ള രാഷ്ട്രങ്ങളെ യുദ്ധാത്മാവു പ്രക്ഷുബ്ധമാക്കിക്കൊണ്ടിരിക്കുന്നു. എങ്കിലും വരുവാനിരിക്കുന്ന മഹോപദ്രവത്തിന്റെ മദ്ധ്യത്തിൽ ഒരു ജാതിയുണ്ടായതു മുതൽ ഈ കാലം വരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം തന്നെ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനം അചഞ്ച്വലരായി നിലകൊള്ളും. സാത്താനും അവന്റെസആ 59.2

    സൈന്യത്തിനും അവരെ നശിപ്പിപ്പാൻ കഴികയില്ല. കാരണം അവരെക്കാൾ ശക്തിയേറിയ ദൂതന്മാർ അവരെ കാത്തുരക്ഷിക്കും, 9 T. 11-17സആ 59.3

    *****