Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ദൈവഭക്തിയുള്ള മാതാപിതാക്കളുടെ ഉപദേശം

    വിവാഹത്തിൽനിന്നു ഇത്രമാതം ദുരിതങ്ങൾ ഉണ്ടാകുന്നതിനാൽ യുവാക്കൾ എന്തുകൊണ്ടു ബുദ്ധിയുള്ളവരായിരിക്കുന്നില്ല? കൂടുതൽ പ്രായം കൂടിയവരും അനുഭവസ്ഥരുമായവരുടെ ഉപദേശം ആവശ്യമില്ലെന്നു എന്തുകൊണ്ടവർ ചിന്തിക്കുന്നു? ഇടപാടുകളിൽ സ്ത്രീപുരുഷന്മാർ വലിയ സൂക്ഷ്മത കാണിക്കുന്നു. ഏതെങ്കിലും ഉദ്യമത്തിൽ ഏർപ്പെടുന്നതിനു മുമ്പു വേലയ്ക്ക് വേണ്ടി അവർ ഒരുങ്ങുന്ന സംരംഭത്തിൽ തോൽവിയടയാതിരിക്കാൻ സമയവും പണവും സൂക്ഷ്മമായ പഠനവും പ്രസ്തുത വിഷയത്തിൽ വിനിയോഗിക്കുന്നു. ഭാവി തലമുറകളെയും ജീവിതത്തെയും സാരമായി ബാധിക്കുന്ന വിവാഹബന്ധത്തിൽ പ്രവേശിക്കുന്നതിനുമുമ്പു എത്രമാത്രം മുൻകരുതൽ എടുക്കണം? ഇതിനുപകരം പലപ്പോഴും, നേരമ്പോക്കായും ഗൗരമില്ലാതെയും വികാരാവേശത്തോടും അന്ധമായും ശാന്തമായ പരിഗണനകൂടാതെയും പ്രവേശിക്കുന്നു. ഇതിനുള്ള ഏക വിശദീകരണമെന്തെന്നാൽ, ലോകത്തിൽ ദുരിതവും നാശവും കാണാൻ സാത്താൻ ആഗ്രഹിക്കുന്നു. ആത്മാക്കളെ കെണിയിൽ കുടുക്കാൻ വല കെട്ടുകയും ചെയ്യുന്നു. അശ്രദ്ധാലുക്കളായ ഈ ആളുകൾ ഈ ലോകത്തിലെയും വരുവാനുള്ള ലോകത്തിലെയും സുഖം നഷ്ടപ്പെടുത്തുന്നതിൽ സാത്താൻ സന്തോഷിക്കുന്നു.സആ 241.4

    മാതാപിതാക്കളുടെ ഉപേദശത്തയും ആലോചനയെയും വകവെയ്ക്കാതെ കുട്ടികൾ സ്വാഭിലാഷങ്ങളോടും പ്രവണതകളോടും മാത്രം ആലോചന നടത്തുമോ? മാതാപിതാക്കളുടെ ആഗ്രഹങ്ങളിലും പക്ഷങ്ങളിലും യാതൊരു വിചാരവുമില്ലാതെയും അവരുടെ പരിപക്വമായ ആലോചനയെ പരിഗണിക്കാതെയും ചിലർ കഴിയുന്നതായി തോന്നുന്നു. പുത്രവാത്സല്യത്തിലേക്കുള്ള തങ്ങളുടെ ഹൃദയ കവാടത്തെ സ്വാർത്ഥത അടച്ചുകളഞ്ഞിരിക്കുന്നു. ഇക്കാര്യത്തിൽ യുവാക്കളുടെ മനസ്സുണരേണ്ടതാണ്. വാഗ്ദത്തം കൂട്ടിച്ചേർത്തിരിക്കുന്ന ഏക കല്പന അഞ്ചാം കല്പനയത്രേ. എന്നാൽ ഇതിനെ നിസാരമായി അംഗീകരിക്കുക മാത്രമല്ല സ്നേഹിക്കുന്നവന്റെ ന്യായങ്ങളാൽ സ്പഷ്ടമായി അവഗണിക്കപോലും ചെയ്യുന്നു. അമ്മയുടെ സ്നേഹത്തെ അനാദരിക്കയും പിതൃസംരക്ഷണത്തിനു വില കല്പിക്കാതിരിക്കയും ചെയ്യുന്നത് പാപമാണ്. ഇത് അനേകം യുവാക്കൾക്കെതിരെ രേഖപ്പെടുത്തിയിരിക്കുന്നു. അനുഭവരഹിതരും ചെറുപ്പക്കാരായവരുടെ പ്രണയത്തെ വിഘനപ്പെടുത്തുകയോ, അവരുടെ പ്രണയ ജീവിതത്തിൽ ഇടപെടു കയോ ചെയ്യരുതെന്നുള്ള ഈ വിഷയത്തോടനുബന്ധിച്ച വലിയ തെറ്റുക ളിലൊന്നാണ്. ഏതു വീക്ഷണ കോണിലൂടെയും ദർശിക്കേണ്ട വിഷയം ഉണ്ടെങ്കിൽ അതു ഇതാണ്. അനുഭവസ്ഥരുടെ സഹായവും ഇരുഭാഗത്തു നിന്നുമുള്ള വസ്തുതകളുടെ ശാന്തവും സൂക്ഷമവുമായ തുലനവും തീർച്ചയായും അത്യന്താപേക്ഷിതമത്രേ, ബഹുഭൂരിപക്ഷം ആളുകളും ആകെപ്പാടെ വളരെ നിസ്സാരമായി കരുതുന്ന വിഷയമാണിത്. യുവസ്നേഹിതരേ, ദൈവത്തെയും ഭക്തരായ മാതാപിതാക്കളെയും ആലോചനയിൽ ഉൾപ്പെടുത്തു വിൻ. ഇക്കാര്യത്തെക്കുറിച്ചു പ്രാർത്ഥിക്കുക.സആ 242.1

    “പുത്രീ പുത്രന്മാരുടെ മനസ്സിനെയും ഭാവത്തെയും ആദരിക്കാതെ മാതാപിതാക്കൾ ജീവിത സഖിയെ തെരഞ്ഞെടുക്കാമോ?” എന്നു നിങ്ങൾ ചോദി ക്കുക. ആയിരിക്കേണ്ട പ്രകാരം, നിങ്ങളോടു ഈ ചോദ്യം ഞാൻ ചോദിക്കുന്നു. ആദ്യമേ മാതാപിതാക്കളോടു ആലോചിക്കാതെ പുത്രനോ പുതിയോ സഖിയെ തെരഞ്ഞെടുത്താൽ, ഈ കൃത്യം മാതാപിതാക്കളുടെ സന്തോ ഷത്തെ ബാഹ്യമായി ബാധിക്കുന്ന ഒന്നായിത്തീരുമ്പോൾ, അവർക്കു കുഞ്ഞുങ്ങളോടു അല്പമെങ്കിലും വാത്സല്യം ഉണ്ടാകുമോ? മാതാപിതാക്ക ളുടെ ഉപദേശവും അഭ്യർത്ഥനയും കൂട്ടാക്കാതെ ആ കുട്ടി സ്വന്തം വഴിയിലൂടെ ശാഠ്യത്തോടെ പോകാമോ? നിശ്ചയമായും പാടില്ല എന്നു ഞാൻ ഉത്തരം പറയുന്നു. ഒരിക്കലും വിവാഹം കഴിച്ചില്ലെങ്കിലും അഞ്ചാം കല്പ്പന ഈ പോക്കിനെ വിലക്കുന്നു. “നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീർഘായുസ്സുണ്ടാകുവാൻ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.” അനുസരിക്കുന്നവർക്കു നിശ്ചയമായും ദൈവം നിറവേറുന്ന ഒരു കല്പനയാണിത്. കുട്ടികളുടെ അഭിലാഷങ്ങളെ ആദരിക്കാതെ ബുദ്ധിയുള്ള മാതാപിതാക്കൾ ഒരിക്കലും കുട്ടികൾക്കു ജീവിത സഖികളെ തെരഞ്ഞെടുക്കില്ല.സആ 242.2

    ശരിയായ ജീവിത സഖികളെ ഭരമേല്പിക്കപ്പെടാൻ, യുവജനങ്ങളുടെ പ്രേമത്തെ നിയന്ത്രിക്കേണ്ട ചുമതല തങ്ങളിൽ നിക്ഷിപ്തമായിരിക്കുന്നു വെന്നു മാതാപിതാക്കന്മാർ വിചാരിക്കണം. കുഞ്ഞുങ്ങൾ നിർമ്മലരും ഉൽക്കുഷ്ട മാനസരുമായി നന്മയിലും സത്യത്തിലേക്കും ആകർഷിതരാകാൻ ദൈവകൃപയുടെ സഹായത്തോടെ സ്വന്ത ഉപദേശത്താലും മാതൃക യാലും ശൈശവദശ മുതൽ കുട്ടികളുടെ സ്വഭാവ രൂപീകരണം തങ്ങളുടെ കർത്തവ്യമായി മാതാപിതാക്കൾ വിചാരിക്കണം. തുല്യഗുണങ്ങൾ പര സ്പരം ആകർഷിക്കുന്നു; തുല്യഗുണങ്ങൾ പരസ്പരം അഭിനന്ദിക്കുന്നു. ഒരു വനിൽ സത്യം, പരിശുദ്ധി, നന്മ എന്നിവയോടുള്ള സ്നേഹം ചെറുപ്പത്തിലേ വേരൂന്നട്ടെ. ഇവിധ സ്വഭാവ ഗുണമുള്ളവരുടെ സഹവാസം യുവാക്കൾ അന്വേഷിക്കട്ടെ.സആ 243.1