Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    പരസ്യപ്രാർത്ഥനകൾ ദീർഘമാക്കരുത്.

    പ്രാർത്ഥനകൾ ചുരുങ്ങിയവയും ആവശ്യങ്ങൾ മാത്രം വെളിവാക്കുന്നവയുമായിരിക്കണമെന്നു ക്രിസ്തു ശിഷ്യന്മാരെ ധരിപ്പിച്ചു. അവരുടെ ശാരീരികവും ആത്മികവുമായ ആവശ്യങ്ങളും അവയ്ക്കായുള്ള അവരുടെ നന്ദിയും വെളിവാക്കിക്കൊണ്ടു പ്രാർത്ഥനയുടെ ദൈർഘ്യവും സാരവും അവർക്കു അവൻ ഇവിടെ നല്കുന്നു. ഈ മാതൃകാ പ്രാർത്ഥന എത്രമാത്രം കാര്യപ്രസക്തമാണ്. അതെല്ലാവരുടെയും യഥാർത്ഥ ആവശ്യങ്ങൾ ഉൾക്കൊള്ളുന്നു. ഏതു സാധാരണ പ്രാർത്ഥനയക്കും ഒന്നോ രണ്ടോ മിനിറ്റു സമയം മതിയാകും. പ്രാർത്ഥനയ്ക്ക് ഒരു പ്രത്യേക രീതിയിൽ ദൈവത്തിന്റെ ആത്മാവു തോന്നിക്കുന്ന സന്ദർഭങ്ങളുണ്ടായെന്നുവാരം, അപ്പോൾ പ്രാർത്ഥനകൾ ആത്മാവിൽ കരേറ്റപ്പെടും. വാഞ്ഛയുള്ള ആത്മാവു വേദനപ്പെടുകയും ദൈവത്തോടപേക്ഷിക്കയും ചെയ്യുന്നു. യാക്കോബിനെപ്പോലെ ദൈവത്തോടു മല്ലുപിടിക്കയും ദൈവശക്തിയുടെ പ്രത്യേക പ്രകടനമുണ്ടാകുന്നതു. വരെ അസ്വസ്ഥമായിരിക്കയും ചെയ്യുന്നു. ഇതു ദൈവമാ്യഗഹിക്കുന്നതു പോലെയാണ്.സആ 221.3

    പലരും വിരസമായും പ്രസംഗരൂപേണയും പ്രാർത്ഥിക്കുന്നു. ഇവർ ദൈവത്തോടല്ല. മനുഷ്യരോട് പ്രാർത്ഥിക്കുന്നത്. അവർ ദൈവത്തോടു പ്രാർത്ഥിക്കുകയും എന്താണു ചെയ്യുന്നത് എന്നു യഥാർത്ഥമായി മനസ്സിലാക്കുകയും ചെയ്തിരുന്നെങ്കിൽ അവരുടെ അധികപ്രസംഗത്തിൽ അവർ തന്നെ ഭയപ്പെടുമായിരുന്നു. അഖിലാണ്ഡ സ്രഷ്ടാവാകുന്ന കർത്താവിനു ഈ ലോകത്തിൽ നടക്കുന്ന സംഭവങ്ങളെ സംബന്ധിച്ചു ചില പ്രത്യേക അറിവു ആവശ്യമുണ്ടെന്നു തോന്നുമാറു അവർ പ്രാർത്ഥനാരൂപത്തിൽ കർത്താവിനോടു അറിയിക്കുകയാണ് അങ്ങനെയുള്ള പ്രാർത്ഥനകളെല്ലാം മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ ആകുന്നു. അവയെ സ്വർഗ്ഗത്തിൽ ഗണ്യമാക്കീട്ടില്ല. ദൈവത്തിന്റെ ദൂതന്മാരും അവയാൽ ക്ഷീണിച്ചുപോകുന്നു. അവയെ ശ്രവിക്കുന്ന മർത്യരും അങ്ങനെതന്നെ,സആ 222.1

    യേശു പലപ്പോഴും പ്രാർത്ഥനയിൽ വ്യാപൃതനായിരുന്നിട്ടുണ്ട്. തന്റെ ആവശ്യങ്ങൾ പിതാവിനോടു അറിയിപ്പാൻ, അവൻ ഏകാന്തമായ തോട്ടങ്ങളിലേക്കും മലകളിലേക്കും പോക പതിവായിരുന്നു. പകലിലെ വേലകളും ചിന്തകളും കഴിഞ്ഞു വിശ്രമിക്കുമ്പോൾ യേശു ആ സമയം പ്രാർത്ഥനയ്ക്കായി വിനിയോഗിച്ചു. ഞങ്ങൾ പ്രാർത്ഥനയെ നിരുത്സാഹപ്പെടുത്തുകയില്ല, കാരണം വളരെക്കുറച്ചു പ്രാർത്ഥനകളും ജാഗരണവും മാത്രമേ നടപ്പിലുള്ളു. ശരിയായ ആത്മാവോടും ഗ്രാഹ്യത്തോടും കഴിക്കുന്ന പ്രാർത്ഥനകളും വളരെ കുറവുതന്നെ. എരിവുള്ളതും ഫലകരവുമായ പ്രാർത്ഥന എല്ലായ്പ്പോഴും അവസരോചിതവും ആരെയും ക്ഷീണിപ്പിക്കാത്തതുമാകുന്നു. അങ്ങനെയുള്ള പ്രാർത്ഥന, ധ്യാനത്തിൽ താല്പര്യമുള്ള എല്ലാവരെയും അതിൽ താല്പര്യവും ആശ്വാസവും ഉള്ളവരാക്കും.സആ 222.2

    രഹസ്യപ്രാർത്ഥനകളും ഉപേക്ഷിക്കപ്പെടുന്നു. അതു നിമിത്തമാണ് ദൈവത്തെ ആരാധിക്കാൻ കൂടിവരുമ്പോൾ പലരും നീണ്ടതും അസഹ്യത തോന്നിക്കുന്നതും പിന്മാറ്റം തോന്നിക്കുന്നതുമായ പ്രാർത്ഥനകൾ കഴിക്കുന്നത്. തങ്ങളുടെ ഉപേക്ഷകൾ പരിഹരിക്കപ്പെടുവാനും ദണ്ഡിപ്പിക്കപ്പെട്ടതും അവയാൽ പ്രോത്സാഹിപ്പിക്കപ്പെടുന്നതുമായ മനസ്സാക്ഷിയെ സാന്ത്വനപ്പെടുത്തുവാനുമായി അവർ ആഴ്ച മുഴുവനും ചെയ്യാതെ വിട്ടുകളഞ്ഞ കാര്യ ങ്ങളെ ആവർത്തിച്ചാവർത്തിച്ചു പറയുന്നു. അങ്ങനെ പ്രാർത്ഥിച്ചു ദൈവത്തിന്റെ ആനുകൂല്യം നേടിക്കളയാമെന്നു അവർ വ്യാമോഹിക്കുന്നു. എന്നാൽ പലപ്പോഴും ഈദൃശ പ്രാർത്ഥനകളുടെ ഫലം മറ്റു മനസ്സുകളെ ആത്മികാന്ധകാരത്തിലുള്ളതാണ് പടിയിലേക്ക് വലിച്ചിറക്കുന്നതായിരിക്കും. പ്രാർത്ഥനയും ജാഗരണവും സംബന്ധിച്ച ക്രിസ്തുവിന്റെ ഉപദേശം കിസ്ത്യാനികൾ ഹൃദിസ്ഥമാക്കിയിരുന്നെങ്കിൽ അവർ ദൈവാരാധനയിൽ അധികം ബുദ്ധിയുള്ളവരായിരിക്കുമായിരുന്നു. (2T 581, 582)സആ 222.3