Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    വ്രതന്മാരെപ്പോലും തെറ്റിപ്പാനുള്ള ശ്രമം

    ദൈവം, പ്രകൃതി, എന്നിവയെ സംബന്ധിച്ചുള്ള വ്യാജന്യായങ്ങൾ, നാസ്തിക വിശ്വാസത്തോടൊപ്പം ലോകത്തിൽ നിറഞ്ഞുകൊണ്ടിരിക്കുന്നു. ഇവ വേദവിദ്യാർത്ഥി കൂടിയായ സാത്താന്റെ പ്രേരണയാൽ ഉല്പാദിതമാകുന്നു. ഇതു ജനങ്ങൾ സ്വീകരിക്കേണ്ടതത്യാവശ്യമാകുന്നു എന്ന പരമാർത്ഥം അവനറിയാം. ഈ ലോകത്തിലുണ്ടാകാൻ പോകുന്ന ഏറ്റവും വലിയ സംഭവത്തിനുവേണ്ടി ജനങ്ങളെ ഒരുക്കുവാൻ നല്കിയിരിക്കുന്ന വലിയ സത്യത്തിൽ നിന്നും അവരുടെ മനസ്സിനെ വ്യതിചലിപ്പിക്കുന്ന മാർഗ്ഗങ്ങൾ ആരായു കയെന്നുള്ളതാണവന്റെ പഠനവിഷയം.സആ 439.2

    1844-നു ശേഷം പലവിധ മത്രഭാന്തുകളെ നമുക്കു നേരിടേണ്ടി വന്നു. പതാത്മവാദസിദ്ധാന്തം അംഗീകരിച്ചിരിക്കുന്നവർക്കെതിരെ വഹിക്കാൻ ശാസനയുടെ സാക്ഷ്യങ്ങൾ എനിക്കു നല്കി. പാപമയമായ പരിചയങ്ങൾസആ 439.3

    ദൈവികമല്ലാത്ത ഉപദേശത്തെ പിന്തുടരുന്നു. അതു വ്യാജത്തിന്റെ പിതാവിന്റെ വശീകരണ ഇരായാണ്. അതിന്റെ ഫലം ആത്മസംതൃപ്തിയുടെ അവിശുദ്ധതയാണ്.സആ 439.4

    പഴയ അനുഭവങ്ങൾ ആവർത്തിക്കപ്പെടും. ഭാവിയിൽ സാത്താന്റെ അന്ധ വിശ്വാസങ്ങൾ പുതിയ വേഷം ധരിക്കും. ഹൃദ്യമായും തിമയമായും തെറ്റുകളെ അവതരിപ്പിക്കും. വിജ്ഞാനവസ്ത്രത്തിൽ പൊതിഞ്ഞു ദൈവജ നങ്ങൾക്കു വ്യാജ സിദ്ധാന്തങ്ങൾ നല്കപ്പെടും. ഇങ്ങനെ, കഴിയുമെങ്കിൽ വതന്മാരെയും സാത്താൻ വഞ്ചിക്കാൻ ശ്രമിക്കും. ഏറ്റവും ആകർഷണീയ മായ പരണാശക്തി പുറപ്പെടുവിച്ചു മനസ്സിനെ മയക്കിക്കളയും.സആ 439.5

    ജലപ്രളയത്തിനു മുമ്പുള്ള ജനങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നതു പോലെ സകലവിധ അഴിമതികളും മനസിനെ അടിമയാക്കുവാൻ കൊണ്ടുവരപ്പെടും. ദൈവമായി പ്രകൃതിയെ പുകഴ്ത്തൽ, മനുഷ്യ മനസിന്റെ സർവ്വ സ്വാതന്ത്യം, ദൈവഭക്തിയില്ലാത്തവരുടെ ഉപദേശം ഇവയൊക്കെയാണ് ചില സിദ്ധികൾക്കു സാത്താൻ ഉപയോഗിക്കുന്ന ഉപാധികൾ. തന്റെ പദ്ധതി നടത്തുന്നതിനു മനസ്സിന്മേൽ മനഃശക്തി അവൻ ഉപയോഗി ക്കു ന്നു. ഏറ്റവും പരിതാപകരമായിട്ടുള്ളത് അവന്റെ വഞ്ചനയുടെ പ്രണയിൽസആ 439.6

    ദൈവവുമായി യഥാർത്ഥ ബന്ധമില്ലാതെ മനുഷ്യർക്കു ദൈവഭക്തിയുടെ വേഷം മതം ഉണ്ടായിരിക്കുമെന്നതാണ്. ആദാമും ഹൗവയും നന്മതിന്മകളക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം തിന്നതുപോലെ അനേകർ ഇന്നും കാപ ട്യത്തിന്റെ വഞ്ചന നിറഞ്ഞ അപ്പക്കഷണങ്ങൾ തിന്നുന്നു.സആ 439.7

    ഏദൻ തോട്ടത്തിൽ വെച്ചു സാത്താൻ തന്റെ തനിരൂപം നമ്മുടെ ആദ്യ മാതാപിതാക്കന്മാർക്കു മറച്ചുകൊണ്ടു സർപ്പത്തിൽക്കൂടെ സംസാരിച്ച പ്രകാരം തന്റെ മദ്ധ്യവർത്തികൾ കപടസിദ്ധാന്തങ്ങൾക്കു ആകർഷണീയമായ വസ്ത്രം ധരിപ്പിക്കുന്നു. വാസ്തവത്തിൽ അബദ്ധ ജടിലങ്ങളായവയ ഇവർ മനസ്സിൽ കടത്തിവിടുന്നു. ദൈവത്തിന്റെ വ്യക്തമായ വചനങ്ങളിൽനിന്നു രസകരമായ കെട്ടുകഥകളിലേക്കു തിരിയുന്നവരിൽ സാത്താന്റെ മയക്കുശക്തി നിലനില്ക്കുന്നു.സആ 440.1

    കൂടുതൽ സത്യപ്രകാശം ലഭിച്ചവരെയാണു സാത്താൻ കൂടുതൽ തലപരതയോടെ കെണിയിൽ പെടുത്തുവാൻ ശ്രമിക്കുന്നത്. വഞ്ചിപ്പാൻ സാധിക്കുമെങ്കിൽ, തന്റെ നിയന്ത്രണത്തിൽ അവർ നീതി വസ്ത്രത്താൽ തങ്ങളെ പൊതിഞ്ഞ പാപം ധരിച്ചു അനേകരെ തെറ്റിലേക്കു നയിക്കുമെന്നവനറിയാം.സആ 440.2

    ഞാൻ ഏവരോടും പറയുന്നു: സാത്താൻ വെളിച്ചദൂതനെപ്പോലെ ക്രിസ്തീയ വേലക്കാരുടെ യോഗങ്ങളിലും എല്ലാ പള്ളികളിലും സഞ്ചരിച്ചു ജനങ്ങളെ അവന്റെ പക്ഷത്തേക്കു നേടുവാനായി പരിശ്രമിക്കുന്നതിനാൽ സൂക്ഷിച്ചുകൊൾവിൻ. ദൈവജനങ്ങൾക്കു മുന്നറിയിപ്പ് നല്കുവാൻ എനിക്കു നിർദ്ദേശം ലഭിച്ചിരിക്കുന്നു: “വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്ത പരിസഹിച്ചുകൂടാ.” (ഗലാ. 6:7). (8T 292-294)സആ 440.3