Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ക്രിസ്തുവിന്റെ യഥാർത്ഥാനുഗാമികൾ അവന്നുവേണ്ടി സാക്ഷീകരിക്കും

    നിങ്ങൾ ഓരോരുത്തരും ഒരു സജീവ മിഷനറിയായിരുന്നെങ്കിൽ ഏതൽക്കാല സത്യം അതിവേഗത്തിൽ എല്ലാ രാജ്യങ്ങളിലും സകല ജാതിയും വംശവും ഗോത്രവും ഭാഷയുമായവരോടു ഷോഘിക്കപ്പെടുമായിരുന്നു. 66T 438സആ 81.4

    ദൈവനഗരത്തിൽ പ്രവേശിപ്പാനാഗ്രഹിക്കുന്ന ഏവരും, തങ്ങളുടെ ഇട പാടുകളിൽ ക്രിസ്തുവിനെ വെളിപ്പെടുത്തണം. ഇതാണു അവരെ (കിസ്തുവിന്റെ ദൂതുവാഹകാരായി അഥവാ അവന്റെ സാക്ഷികളാക്കിത്തീര്ക്കുന്നത്. അവര് എല്ലാ ദുഷ്പരിചയങ്ങള്ക്കും എതിരായി എത്രയും തെളിവും തിട്ടവുമായ സാക്ഷ്യം വഹിക്കുകയും പാപികള്ക്ക് ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവകുഞ്ഞാടിനെ ചൂണ്ടിക്കാണിച്ചുകൊടുക്കുകയും ചെയ്യേണ്ടതാണ്. അവനെ സ്വീകരിക്കുന്ന എല്ലവാരും ദൈവമക്കളാകുവാൻ അവൻ അധികാരം നല്കുന്നു. നമുക്കു ദൈവനഗരത്തിൽ പ്രവേശിപ്പാനുള്ള ഏക മാർഗ്ഗമാണ് വീണ്ടും ജനനം: അതു ഞെരുങ്ങിയതും നമുക്കു ഉൾപ്രവേശിപ്പാ നുള്ള വാതിൽ ഇടുങ്ങിയതുമാകുന്നു. എന്നാൽ അതിലൂടെ നാം സത്രീ പുരുഷന്മാരെയും പൈതങ്ങളെയും, രക്ഷ പ്രാപിക്കുവാൻ അവർക്കു ഓരോ പുതിയ ഹൃദയവും പുതിയ ആത്മാവും ഉണ്ടായിരിക്കണമെന്നു ഉപദേശിച്ചു കൊടുത്തുകൊണ്ടു നയിക്കേണ്ടതാണ്. പഴയ പരമ്പരാഗതമായ സ്വഭാവ ഗുണങ്ങളെല്ലാം ജയിച്ചടക്കണം. ആത്മാവിന്റെ പ്രകൃത്യാ ഉള്ള അഭിവാഞ്ഛകളെല്ലാം മാറ്റണം. എല്ലാ വഞ്ചനയും കള്ളസാക്ഷ്യവും ദുർവ്വർത്തമാ നവും ദൂരീകരിക്കണം.79T 23സആ 81.5

    എന്റെ സഹോദരീസഹോദരരേ! നിങ്ങളെ ബന്ധിച്ചിരിക്കുന്ന പാശത്തെ തകർക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? മരണത്തിനു തുല്യമായ ചൈതന്യരാഹിത്യമാകുന്ന ഈ മാന്ദ്യം വിട്ടുണരുവാൻ നിങ്ങൾക്കു ആഗ്രഹമുണ്ടോ? വേലയ്ക്കു പോക, നിങ്ങൾക്കിഷ്ടമായി തോന്നിയാലും ഇല്ലെങ്കിലും പോകണം, ആത്മാക്കളെ യേശുവിന്റെ അടുക്കലും സത്യത്തിന്റെ പരിജ്ഞാനത്തിലും കൊണ്ടുവരുവാൻ നേരിട്ടു മുഖദാവിലുള്ള പ്രവൃത്തിയിൽ ഏർപ്പെടുക. ഇപ്രകാരമുള്ള അദ്ധ്വാനത്തിൽ നിങ്ങൾ ഒരുത്തേജനവും സിദ്ധൗഷധവും കണ്ടെത്തുന്നതാണ്, അതു നിങ്ങളെ ഉണർത്തുകയും ശക്തീകരിക്കുകയും ചെയ്യും. വ്യായാമത്താൽ നിങ്ങളുടെ ആത്മീയ ശക്തികൾ കൂടുതൽ ദൃഢീകരിക്കപ്പെടുകയും അങ്ങനെ ഏറെ നല്ല വിജയത്തോടു കൂടി നിങ്ങൾക്കു നിങ്ങളുടെ സ്വന്തം രക്ഷയ്ക്കുവേണ്ടി പ്രവർത്തിപ്പാൻ സാധിക്കുകയും ചെയ്യും. കിസ്തുവിനെ ധരിച്ചിരിക്കുന്നു എന്നു നടിക്കുന്ന മിക്ക പേരുടെമേലും മരണത്തിന്റെ മയക്കം നിലവിലിരിക്കുന്നുണ്ട്. അവരെ ഉണർത്തുവാൻ എല്ലാ യത്നവും ചെയ്ക. മുന്നറിയിക്കുക, അഭ്യർത്ഥിക്കുക, ഗുണദോഷിക്കുക. മഞ്ഞുകട്ടപോലെ തണുത്തു മരവിച്ചിരിക്കുന്ന സ്വഭാവഗുണങ്ങളെ ഉരുക്കി മൃദുലമാക്കുവാൻ ദൈവസ്നേഹത്തിന്റെ വ്യാപാരത്തിന്നു വേണ്ടി പ്രാർത്ഥിക്കുക. അവർ കേൾക്കാതിരുന്നാൽ നിങ്ങളുടെ അദ്ധ്വാനം നഷ്ടമായിപ്പോകയില്ല. 85T 387;സആ 82.1

    താൻ വിദ്യാഭ്യാസമില്ലാത്തവനായതുകൊണ്ടു തനിക്കു കർത്താവിന്റെ വേലയിൽ പങ്കെടുപ്പാൻ കഴികയില്ലെന്നു യാതൊരു വ്യക്തിയും പറയാതിരിക്കട്ടെ. ദൈവം നിനക്കൊരു വേല നിർദ്ദേശിച്ചിട്ടുണ്ട്. ഓരോ മനുഷ്യനും അവനവന്റെ വേല അവൻ നല്കിയിട്ടുണ്ട്. നിങ്ങൾക്കു തന്നെ തിരുവെഴുത്തുകളെ ശോധന ചെയ്തുകൊള്ളാം. “നിന്റെ വചനങ്ങളുടെ വികാശനം പ്രകാശ പ്രദം ആകുന്നു, അത് അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു” സങ്കീ. 119:130. നിങ്ങൾക്കു വേലയ്ക്കുവേണ്ടി പ്രാർത്ഥിക്കാം. വിശ്വാസത്തോടുകൂടി കരേറ്റപ്പെടുന്ന ഒരു പരമാർതാഹൃദയത്തിലെ പ്രാർത്ഥന സ്വർഗ്ഗത്തിൽ കേൾക്കപ്പെടും. നിങ്ങളുടെ പാപിപോലെയാണു നിങ്ങൾ വേല ചെയ്യേണ്ടത്. 96T 433;സആ 82.2

    മനുഷ്യർക്ക് എന്തു ആയിത്തീരുവാൻ കഴിയുമെന്നും നശിച്ചുപോകു വാൻ ഒരുങ്ങിയിരിക്കുന്ന ആത്മാക്കളെ രക്ഷിക്കുന്നതിനുവേണ്ടി അവരുടെ സ്വാധീനശക്തിയാൽ അവർക്കു എന്തു ചെയവാൻ കഴിയുമെന്നും ലോകത്തിന്നു വെളിപ്പെടുത്തിക്കൊടുക്കുവാനായി മാനുഷികോപകരണങ്ങളോടു സഹകരിപ്പാൻ സ്വർഗ്ഗീയജീവികൾ കാത്തിരിക്കുന്നു.സആ 83.1

    മണലാരണ്യ തീരത്തു കിടക്കുന്ന നഷ്ടശിഷ്ടങ്ങൾക്കുതുല്യം എല്ലാരാജ്യങ്ങളിലും ചിന്നിച്ചിതറി തങ്ങളുടെ പാപങ്ങളിൽ നശിച്ചുകൊണ്ടിരിക്കുന്ന ആയിരങ്ങൾക്കുവേണ്ടി ക്ഷമയോടും സ്ഥിരോത്സാഹപൂർവ്വവും പ്രവർത്തിപ്പാൻ ക്രിസ്തു നമ്മെ ക്ഷണിക്കുന്നു. കിസ്തുവിന്റെ തേജസ് പങ്കിടുന്നവർ ബലഹീനരും അരിഷ്ടരും നിരാശാഭരിതരുമായവരെ സഹായിച്ചുകൊണ്ടു അവന്റെ ശുശ്രൂഷയിലും പങ്കെടുക്കണം. 109T 3031;സആ 83.2

    ഓരോ വിശ്വാസിയും സഭയോടു പൂർണ്ണഹൃദയത്തോടെ ബന്ധമുള്ളവനായിരിക്കണം. അവന്റെ പ്രഥമതാല്പര്യം അതിന്റെ അഭിവൃദ്ധി ആയിരിക്കണം, തന്റെ സ്വന്തഗുണത്തേക്കാൾ സഭയുടെ ഗുണത്തെ കൂടുതലായി അന്വേഷിപ്പാനുള്ള താല്പര്യമില്ലാത്ത ഒരംഗം സഭയിലുണ്ടായിരിക്കുന്നതിൽ ഭേദം അങ്ങനെ ഒരംഗം ഇല്ലാതെ കഴിയുന്നതാണ്, ദൈവവേലയ്ക്കായി എന്തെങ്കിലും ചെയ്യാനുള്ള ശക്തി എല്ലാവർക്കുമുണ്ട്. അനാവശ്യമായ മോടികൾക്കുവേണ്ടി വലിയ തുകകൾ ചെലവാക്കുന്നവരുണ്ട്. അവർ തങ്ങളുടെ ജഡാഭിലാഷങ്ങളെ സംതൃപ്തമാക്കുന്നു. എന്നാൽ സഭയുടെ പരിരക്ഷണത്തിന്നു വേണ്ടി എന്തെങ്കിലും സംഭാവന നല്കുന്നത് അവർക്കൊരു വലിയ നികുതിയായിട്ടാണ് തോന്നുന്നത്. അതിന്റെ എല്ലാ നന്മകളും പ്രാപിപ്പാൻ അവർക്കു ഇഷ്ടം തന്നെ. എന്നാൽ അതിനുള്ള ചെലവു വഹിപ്പാനുള ചുമതല അവർ മറ്റുള്ളവർക്കു വിട്ടുകൊടുക്കുന്നു. 114T 18;സആ 83.3

    ക്രിസ്തുവിന്റെ സഭയെ ഒരു സൈന്യത്തോടു എത്രയും ഭംഗിയായി സാദൃശപ്പെടുത്താം. ഓരോ പടയാളിയുടെയും ജീവിതം കഠിനാദ്ധ്വാനവും കഷ്ടപ്പാടും അപകടവുമുള്ളതാകുന്നു. എല്ലാഭാഗത്തും അന്ധകാരപദവും, ഒരിക്കലും ഉറങ്ങുകയോ, സ്ഥാനം വിട്ടുമാറുകയോ ചെയ്യാത്തവനുമായവന്റെ നേത്യത്വത്തിലുള്ള ഘോരവൈരികൾ പതിയിരിക്കുന്നു. ഒരു ക്രിസ്ത്യാനി സൂക്ഷ്മതയില്ലാത്തവനായി കാണപ്പെടുന്ന ഏതു നിമിഷത്തിലും ഏറ്റവും സുശ്ശക്തനായ ഈ വൈരി ഘോര ആക്രമണം നടത്താതിരിക്കയില്ല. സഭാംഗങ്ങൾ ജാഗ്രതയും ചൊടിയുമുള്ളവരായിരുന്നില്ലെങ്കിൽ അവർ അവന്റെ ഉപദേശങ്ങൾക്കു വശംവദരായി പരാജിതരായിപ്പോകും.സആ 83.4

    കൃത്യനിർവ്വഹണത്തിന് ആജ്ഞാപിക്കപ്പെട്ടിരിക്കുമ്പോൾ ഒരു സൈന്യ വ്യൂഹത്തിലെ പടയാളികളിൽ പകുതിപ്പേരും അലസതയിലോ നിദ്രയിലോ ആണ്ടിരിക്കുന്നതായി കാണപ്പെട്ടാൽ അതിന്റെ ഭവിഷ്യത്ത് എന്തായിരിക്കും? പരാജയമോ, അടിമത്വമോ, മരണമോ ആയിരിക്കയില്ലയോ? ശത്രുസൈന്യ ത്തിന്റെ കയ്യിൽനിന്നു ആരെങ്കിലും രക്ഷപാപിച്ചാൽ അവർ പ്രതിഫലാർഹരായി പരിഗണിക്കപ്പെടുമോ? ഒരിക്കലുമില്ല. പ്രത്യുത അവർ അതിശീഘ്രം മരണശിക്ഷ പ്രാപിക്കുന്നതാണ്. ക്രിസ്തുവിന്റെ സഭ അശ്രദ്ധയോ അവിശ്വസ്തതയോ കാണിക്കുന്നെങ്കിൽ അതിലും അധികം സുപ്രധാന ഭവിഷ്യത്തുസആ 83.5

    കൾ നേരിടുന്നതാണ്. നിദ്രയിലാണ്ടിരിക്കുന്ന ക്രിസ്തീയ ഭടന്മാരെക്കൊണ്ടുള്ള ഒരു സേന! അതിനെക്കാൾ അധികം ഭയങ്കരമായി മറ്റെന്താണുണ്ടാവുക! അന്ധകാരപ്രഭുവിന്റെ അധീനതയിൽ കഴിഞ്ഞുകൂടുന്ന ലോകരുടെ നേർക്കു ഏതാദശ പരിതസ്ഥിതിയിൽ എന്തു മുന്നേറ്റം കൈവരുത്തുവാൻ സാധിക്കും? യുദ്ധ ദിവസത്തിൽ അതിനെക്കുറിച്ചു യാതൊരു താല്പര്യവും ചുമതലാബോധവും ഇല്ലാത്തവരെപ്പോലെ അശ്രദ്ധരായി പിന്മാറുകയോ, തൽക്ഷണം കൂട്ടായ്മ വിട്ടു പോകയോ ചെയ്യട്ടെ. 125T 394;സആ 84.1