Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    ഉപദേശത്തിനായി പൗലൊസ് സഭയിലേക്കു നയിക്കപ്പെട്ടു

    ഈ ലോകത്തിലെ അവന്റെ അംഗീകരിക്കപ്പെട്ട അനുഗാമികളെ വിട്ടു വെളിച്ചത്തിനും അനുഭവത്തിനുമായി ക്രിസ്തുവിനോടു മാത്രം താന്താങ്ങൾ കടപ്പെട്ടിരിക്കുന്നു എന്ന അഭിപ്രായം പലർക്കും ഉണ്ട്. എന്നാൽ അതു തെറ്റാണെന്നു യേശു തന്റെ ഉപദേശങ്ങളാലും ദൃഷ്ടാന്തത്താലും നമുക്കു വെളിവാക്കിത്തന്നിട്ടുണ്ട്. ഒരു പ്രധാന വേലയ്ക്കായി ക്രിസ്തു പാകപ്പെടുത്തേണ്ടവനും ഒരു തെരഞ്ഞെടുക്കപ്പെട്ട പാത്രവും ആയ പൗലൊസ് ഇതാ ക്രിസ്തുവിന്റെ മുമ്പിൽ നില്ക്കുന്നു. എങ്കിലും ക്രിസ്തു അവനെ സത്യത്തിന്റെ പാഠങ്ങൾ ഒന്നും പഠിപ്പിച്ചില്ല. അവൻ അവന്റെ ഗതിയെ വിഘാതപ്പെടുത്തി അവനു കുറ്റബോധം വരുത്തി. തൽഫലമായി “ഞാൻ എന്തു ചെയ്യണം കർത്താവേ” എന്നു യേശുവോടു ചോദിച്ചു. അപ്പോൾ രക്ഷിതാവു അവനോടു ഒന്നും പറയാതെ തന്റെ സഭയോടു അവനെ ബന്ധിപ്പിക്കയാണു ചെയ്തത്. നീ എന്തു ചെയ്യണമെന്നു അവൻ പറഞ്ഞുതരും. എന്നു അവൻ പറഞ്ഞു. യേശു പാപിയുടെ സ്നേഹിതൻ ആകുന്നു. അവന്റെ ഹൃദയം സദാ തുറന്നിരിക്കുന്നു. അതു സദാ മാനുഷിക കഷ്ണങ്ങളാൽ സ്പർശിക്കപ്പെടുന്നു. അവനു ആകാശത്തിലും ഭൂമിയിലും ഉള്ള എല്ലാ അധികാരവും ഉണ്ട്. എങ്കിലും മനുഷ്യരക്ഷാർത്ഥം അവരുടെ പ്രകാശത്തിന്നായും അവൻ നിശ്ച യിച്ച മാർഗ്ഗങ്ങളെ അവൻ മാനിക്കുന്നു, അവൻ ശൗലിനെ സഭയിലേക്കു പറഞ്ഞയച്ചതിനാൽ ലോകത്തിലെ ഒരു വെളിച്ചവാഹകയായിരിപ്പാൻ അവൻ സഭയെ നിയമിച്ചതാകുന്നു എന്നു അവൻ തന്നെ സാക്ഷ്യപ്പെടുത്തി. അതു ഭൂമിയിൽ ദൈവം നിയമിച്ച ഒരുപാധിയാകുന്നു. അവന്റെ നിയമങ്ങളെ മാനിക്കണം, ശൗലിന്റെ കാര്യത്തിൽ അനന്യാസ് ക്രിസ്തുവിനെയും (കിസ്തുവിന്റെ സ്ഥാനത്തു ഈ ഭൂമിയിൽ പ്രവർത്തിപ്പാൻ നിയമിതരായ അവന്റെ ശുശൂഷകന്മാരെയും പ്രതിനിധാനം ചെയ്യുന്നു. പൗലൊസിന്റെ മാനസാന്തര ത്തിൽ നാം ഓർത്തിരിക്കേണ്ട ഏതാനും പ്രധാന തത്വങ്ങൾ നല്കപ്പെട്ടിരി ക്കുന്നു. തനിക്കു ഒരു സഭയുള്ള സ്ഥലത്ത് തന്റെ അംഗീകൃത സഭയ്ക്ക അതീതമായി മതപരമായ കാര്യങ്ങളിൽ യാതൊരനുഭാവമോ പ്രവൃത്തിയോ ലോകോദ്ധാരകൻ അനുവദിക്കുന്നില്ല.സആ 144.4

    ദൈവപുത്രൻ തന്റെ രൂപീകരിക്കപ്പെട്ട സഭയുടെ ഉദ്യോഗത്തോടും തന്നെത്തന്നെ സമീകരിച്ചു. അവന്റെ അനുഗ്രഹങ്ങൾ താൻ നിയമിച്ച മുഖാന്തിരങ്ങൾ മുഖേന വരേണ്ടിയിരുന്നു. അങ്ങനെ മനുഷ്യനെ അവന്റെ അനുഗ്രഹങ്ങളുടെ ചാലുമായി ബന്ധിപ്പിച്ചു. വിശുദ്ധന്മാരെ ഉപദ്രവിച്ചു തന്റെ വേല യെക്കുറിച്ചു പൗലൊസ് നല്ല ബോധമുള്ളവനായിരുന്നതുകൊണ്ട് ആ കുറോർ ക്യത്യത്തെക്കുറിച്ചുള്ള അറിവു പരിശുദ്ധാത്മാവു അവനു വരുത്തിയപ്പോൾ അതു അവനെ കുറ്റരഹിതനാക്കിയില്ല. അവൻ ശിഷ്യന്മാരോടു പറിക്കേണ്ടിയിരുന്നു. (3 T432,433)സആ 145.1

    സഭയുടെ എല്ലാ അംഗങ്ങളും ദൈവത്തിന്റെ പുത്രിമാരും പുത്രന്മാരും ആണെങ്കിൽ അവർ ലോകത്തിന്റെ വെളിച്ചങ്ങളായിത്തിരുന്നതിനുമുമ്പു ശിക്ഷണത്തിന്റെ പരിശീലനം പ്രാപിക്കണം. ദൈവം സ്ത്രീപുരുഷന്മാരെ, അവർ അന്ധകാരത്തിൽ ആണ്ടിരിക്കുകയും വെളിച്ചത്തിന്റെ ഉറവിടവുമായി ബന്ധിക്കപ്പെടുവാൻ യാതൊരു ശ്രമവും ചെയ്യാതിരിക്കുകയും ചെയ്യുന്ന കാലത്തോളം ആ വെളിച്ചത്തിന്റെ ശാഖകളാക്കുകയില്ല. അവരുടെ സ്വന്ത ആവശ്യങ്ങളെക്കുറിച്ചു ബോധമുള്ളവർക്കും അത്യഗാധമായ നിരൂപണത്തിനും ഏറ്റവും എരിവേറിയതും സ്ഥിരോത്സാഹപൂർവ്വകവുമായ പ്രാർത്ഥനയും പ്രവൃത്തിയും ഉള്ളവർക്കും മാത്രമേ ദിവ്യസഹായം ലഭിക്കുകയുള്ളു. തന്നെ സംബന്ധിച്ചിടത്തോളം കൂടുതൽ മറക്കുവാനുമുണ്ട്. പഴയ ശീലങ്ങളും പരി ചയങ്ങളും വിട്ടുകളയണം. ഗൗരവതരമായ പോരാട്ടങ്ങൾക്കു ശേഷമേ ഈ തെറ്റുകൾ തിരുത്തുവാനും അതിന്റെ എല്ലാ തത്വങ്ങളും നടപ്പിലാക്കി ക്കൊണ്ടു സത്യത്തിന്റെ പരിപൂർണ്ണമായ അധികാരം പ്രാപിക്കുവാനും ദൈവത്തിന്റെ ക്യപയാൽ ജയം (പാപിപ്പാനും കഴിയുകയുള്ളു. (4T485, 486)സആ 145.2