Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അസൂയയും കുറ്റം കണ്ടുപിടിക്കലും

    സഭാംഗങ്ങളിൽ ചിലർക്കു നിയന്ത്രണമില്ലാത്ത നാവുണ്ടെന്നു പറയുവാൻ എനിക്കു വേദനയുണ്ട്. ദോഷത്തിൽ പുഷ്ടിപ്പെടുന്ന വ്യാജാധാരങ്ങൾ ഉണ്ട്. യുക്തിയുള്ളതും ഉപജാപങ്ങളിലേർപ്പെടുന്നതുമായ നാവുകളുണ്ട്. അതുമിതും പറഞ്ഞുകൊണ്ടിരിക്കുന്നവരും നിപുണമായി പരിഹാസ ചോദ്യങ്ങൾ ചോദിക്കുന്നവരുമുണ്ട്. നുണയന്മാരുടെ കൂട്ടത്തിൽ ചിലർ ജിജ്ഞാസയാലും, മറ്റു ചിലർ അസൂയയാലും, അനേകം പേർ, ദൈവം ഗുണദോഷിക്കാൻ തെരഞ്ഞെടുക്കപ്പെട്ടവരോടുള്ള വിദ്വേഷത്താലും പരിതരാകുന്നു. വൈരുദ്ധ്യങ്ങളായ ഈ എല്ലാ അംശങ്ങളും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ചിലർ സ്വന്തവികാരങ്ങളെ രഹസ്യമായി വെയ്ക്കുമ്പോൾ മറ്റുള്ളവർ തങ്ങൾക്കറിയാവുന്നതു മുഴുവൻ പരസ്യമാക്കുകയോ മറ്റുള്ളവർക്കെതിരായി തിന്മ സംശയിച്ചു പരസ്യമാക്കുകയോ ചെയ്യുന്നു.സആ 319.2

    സത്യത്തെ വ്യാജമായും നന്മയെ തിന്മയായും നിഷ്കളങ്കതയെ അപരാധമായും മാറ്റുന്ന കള്ളസാക്ഷ്യത്തിന്റെ ആത്മാവു ഇപ്പോൾ ശക്തിയായിട്ടുണ്ടെന്നു ഞാൻ കണ്ടു. ദൈവജനങ്ങളുടെ ഈ അവസ്ഥയിൽ സാത്താൻ സന്തോഷിക്കുന്നു. അനേകരും സ്വന്തം ആത്മാവിനെ വിഗണിക്കുമ്പോൾ മറ്റുള്ളവരെ വിമർശിക്കാനും കുറ്റം വിധിക്കാനും അവസരം കാത്തിരിക്കുന്നു. എല്ലാവർക്കും സ്വഭാവത്തിൽ കുറവുണ്ട്. മറ്റുള്ളവർക്കു ഹാനികരമായി അസൂയയ്ക്കു വ്യാഖ്യാനിക്കുവാൻ എന്തെങ്കിലും കണ്ടുപിടിക്കുന്നതിനു ഒട്ടും പ്രയാസമില്ല. ഈ സ്വയം നിയമിതമായ വിധികർത്താക്കൾ പറയുകയാണ്, “ഇപ്പോൾ ഞങ്ങളുടെ പക്കൽ വസ്തുതകളുണ്ട്. ഞങ്ങൾ സ്ഥിരീകരി ക്കാൻ പോകുന്ന ആരോപണത്തിൽനിന്നും അവർക്കു ഒഴിഞ്ഞു നിൽപാൻ സാദ്ധ്യമല്ല.” നുണക്കെട്ടു മുമ്പിൽ വെച്ചു സ്വാദുള്ള ചെറിയ കഷണങ്ങൾ പുറത്തെടുക്കാൻ അവർ തക്ക അവസരം നോക്കിയിരുന്നു. ഉദ്ദേശം ലക്ഷ്യപ്രാപ്തിയിലേക്കു കൊണ്ടുപോകാൻ സ്വാഭാവികമായി ശക്തിയേറിയ കല്പനാശക്തിയുള്ളവർ തങ്ങളെയും മറ്റുള്ളവരെയും വഞ്ചിക്കുന്ന ആപത്തിൽ പെടുന്നു. വാക്കുകൾ ധതിയിൽ ഉച്ചരിക്കപ്പെടാവുന്നതാണെന്നും ഇക്കാരണത്താൽ വാക്കുകൾ, സംസാരിക്കുന്ന ആളിന്റെ യഥാർത്ഥ വിചാരത്തെ [പതിഫലിപ്പിക്കുന്നതല്ലെന്നും ചിന്തിക്കാതെ മറ്റുള്ളവരിൽനിന്നും കരുതലില്ലാതെ വന്ന പദങ്ങളെ ശേഖരിച്ചു വെക്കുന്നു. മുൻകരുതൽ കൂടാതുള്ള അത്തരം പ്രസ്താവനകൾ പലപ്പോഴും ശ്രദ്ധാർഹമല്ലാത്ത വിധം നിസാരമാണെങ്കിലും സാത്താന്റെ ഭൂതക്കണ്ണാടിയിലൂടെ വീക്ഷിക്കപ്പെടുകയും, പർവ്വതീകരിക്കപ്പെടുന്നതുവരെ ചിന്തിക്കുകയും ആവർത്തിക്കുകയും ചെയ്യുന്നു.സആ 319.3

    സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുകൾ ശേഖരിച്ചു മറ്റൊരാളിന്റെ സ്വഭാവ അത്തിൽ സംശയം വരത്തക്കവണ്ണം എല്ലാം കുഴിച്ചെടുത്തതിനുശേഷം, ഈ സംഗതികളെ ഉപയോഗിച്ചു അയാളെ ക്ഷതപ്പെടുത്തുന്നതിൽ സന്തോഷിക്കുന്നതു ക്രിസ്തീയ സ്നേഹമാണോ? കിസ്തുവിന്റെ അനുഗാമിയെ ക്ഷതപ്പെടുത്തുകയോ ദുഷ്കീർത്തിക്കിടയാക്കുകയോ ചെയ്യുമ്പോൾ സാത്താൻ സന്തോഷത്താൽ തുള്ളിച്ചാടുന്നു.” ക്രിസ്ത്യാനികൾ അവന്റെ വേലയിൽ സഹായിക്കുമോ?സആ 320.1

    എല്ലാവരുടെയും കുറവുകളെയും ഓരോരുത്തരെ ഭരിക്കുന്ന വികാരങ്ങളെയും സർവ്വസംഗതികളെയും കാണാൻ കഴിവുള്ള ദൈവം തന്റെ ദൃഷ്ടിയാൽ നോക്കിക്കാണുന്നു. എങ്കിലും അവൻ നമ്മുടെ തെറ്റുകളെ സഹിക്കയും ബലഹീനതയിൽ സഹതപിക്കയും ചെയ്യുന്നു. കരുണയുടെയും അതേ മനോഭാവം കൈവളർത്തുവാൻ ദൈവം തന്റെ ജനങ്ങളോടു പറയുന്നു. മറ്റുള്ളവരുടെ കുറവും കുറ്റവും പരസ്യമാക്കുന്നതിൽ യഥാർത്ഥ ക്രിസ്ത്യാനി സന്തോഷിക്കയില്ല. മനോഹരമായതിലും ആകർഷണീയമായതിലും മനസ്സു പതിക്കാൻ അവർ നീചവും വികൃതവുമായതിലും നിന്നു മാറിക്കളയും. ഓരോ കുറ്റം കണ്ടുപിടിക്കലും ഓരോ നിന്ദാവാക്കും കുറ്റം വിധിക്കലും ക്രിസ്ത്യാനിക്കു വേദനാജനകമാണ്. (5T 94-96)സആ 320.2